5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EPFO ATM Card And Mobile App: വരുന്നൂ…; ഇപിഎഫ്ഒ ആപ്പ് മെയ്-ജൂൺ മാസങ്ങളിൽ പുറത്തിറക്കും, എടിഎം സൗകര്യവും ഉടൻ

EPFO ATM Card And Mobile App Launch Date: ഇപിഎഫ്ഒ വരിക്കാർക്ക് ഇപിഎഫ്ഒ 3.0 വഴി ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) ധനമന്ത്രാലയവും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇത് നടപ്പാകുന്നതോടെ വരിക്കാർക്ക് ഡെബിറ്റ് കാർഡുകൾ ആക്സസ് ചെയ്യാനും എടിഎമ്മുകളിൽ നിന്ന് ഇപിഎഫ്ഒ ഫണ്ട് പിൻവലിക്കാനും സാധിക്കുന്നതാണ്. എടിഎം കാർഡ് നേടുന്നതിലൂടെ വരിക്കാർക്ക് അവരുടെ മുഴുവൻ ഇപിഎഫ്ഒ തുകയും പിൻവലിക്കാനുള്ള അനുവാദമുണ്ടാകില്ല.

EPFO ATM Card And Mobile App: വരുന്നൂ…; ഇപിഎഫ്ഒ ആപ്പ് മെയ്-ജൂൺ മാസങ്ങളിൽ പുറത്തിറക്കും, എടിഎം സൗകര്യവും ഉടൻ
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 04 Jan 2025 07:24 AM

ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യവും മൊബൈൽ ആപ്പ് സൗകര്യവും ഉടൻ പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഈ വർഷം മെയ്- ജൂൺ മാസത്തോടെ ഇവ രണ്ടും എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ മുഴുവൻ ഐടി സംവിധാനവും നവീകരിക്കുന്ന ഇപിഎഫ്ഒ 2.0 യുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ജനുവരി അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇവ നിലവിൽ വരുന്നതോടെ വരിക്കാർക്ക് ഡെബിറ്റ് കാർഡുകൾ ആക്‌സസ് ചെയ്യാനും എടിഎമ്മുകളിൽ നിന്ന് ഇപിഎഫ്ഒ ഫണ്ട് പിൻവലിക്കാനും കഴിയുമെന്നും തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഇപിഎഫ്ഒ വരിക്കാർക്ക് ബാങ്കിങ് സൗകര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഇപിഎഫ്ഒ ആപ്പ് പുറത്തിറക്കുന്നത്. ഇത് മുഴുവൻ സിസ്റ്റത്തെയും കേന്ദ്രീകരിക്കുകയും പണം പിൻവലിക്കാനുള്ള ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ ലളിതമാക്കുകയും ചെയ്യും. ഇപിഎഫ്ഒ 3.0 വഴി ഇപിഎഫ്ഒ വരിക്കാർക്ക് ബാങ്കിങ് സൗകര്യങ്ങൾ നൽകുന്നതുമായും ചർച്ചകൾ നടക്കുന്നുണ്ട്.

ആർബിഐയും ധനമന്ത്രാലയവും തമ്മിലുള്ള ചർച്ചകൾ തുടരുന്നു

ഇപിഎഫ്ഒ വരിക്കാർക്ക് ഇപിഎഫ്ഒ 3.0 വഴി ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) ധനമന്ത്രാലയവും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇത് നടപ്പാകുന്നതോടെ വരിക്കാർക്ക് ഡെബിറ്റ് കാർഡുകൾ ആക്സസ് ചെയ്യാനും എടിഎമ്മുകളിൽ നിന്ന് ഇപിഎഫ്ഒ ഫണ്ട് പിൻവലിക്കാനും സാധിക്കുന്നതാണ്.

തുക പിൻവലിക്കൽ പരിധി

എടിഎം കാർഡ് നേടുന്നതിലൂടെ വരിക്കാർക്ക് അവരുടെ മുഴുവൻ ഇപിഎഫ്ഒ തുകയും പിൻവലിക്കാനുള്ള അനുവാദമുണ്ടാകില്ല. പിൻവലിക്കൽ പരിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിൽ ഏറ്റവും ​ഗുണകരമായ ഒന്ന്, പരിധിക്കുള്ളിൽ നിങ്ങളുടെ തുക പിൻവലിക്കുന്നതിന് ഇപിഎഫ്ഒയിൽ നിന്ന് മുൻകൂർ അനുമതി ആവശ്യമില്ല. നിലവിൽ പണം പിൻവലിക്കുന്നതിന് ഇപിഎഫ്ഒയുടെ അനുമതി ആവശ്യമാണ്. സർക്കാരിൻ്റെ ഈ സംരംഭം ഇപിഎഫ്ഒ വരിക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും. ഇത് ഫോം പൂരിപ്പിക്കലിൻ്റെയും മറ്റ് പ്രക്രിയകളുടെയും ഭാരത്തിൽ നിന്ന് വരിക്കാരെ ഒഴിവാക്കുകയും ഓഫീസ് സന്ദർശനത്തിൻ്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു.

ALSO READ: എസ്‌ഐപിയാണോ ആര്‍ഡിയാണോ ഗുണം ചെയ്യുക? കൂടുതല്‍ പലിശ നല്‍കാന്‍ ഇതാണ് നല്ലത്‌

തൊഴിലവസരങ്ങളിൽ ഗണ്യമായ വർദ്ധനവ്

2014 മുതൽ 2024 വരെയുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്ത് 17.19 കോടി പേർക്ക് തൊഴിൽ ലഭിച്ചതായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. യുപിഎ സർക്കാരിൻ്റെ കാലത്തെ തൊഴിൽ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ആറിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2023–2024 മാത്രം രാജ്യവ്യാപകമായി ഏകദേശം 4.6 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കാർഷിക മേഖലയെ സംബന്ധിച്ച്, യുപിഎയുടെ ഭരണകാലത്ത് 2004 മുതൽ 2014 വരെ തൊഴിലവസരങ്ങൾ 16 ശതമാനം കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരെമറിച്ച്, എൻഡിഎ സർക്കാരിൻ്റെ കീഴിൽ, 2014 നും 2023 നും ഇടയിൽ കാർഷിക തൊഴിലിൽ 19 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.