AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EPFO 3.0: പിഎഫ് തുകയ്ക്ക് ഇനി എടിഎമ്മിൽ ചെന്നാൽ മതി; ഇപിഎഫ്ഒ 3.0 ഉടൻ, നിങ്ങൾ അറിയേണ്ടതെല്ലാം

EPF withdrawal through UPI and ATM: ഇപിഎഫ് അക്കൗണ്ടുകളിലെ അംഗങ്ങൾക്ക് എടിഎം അല്ലെങ്കിൽ യുപിഐ വഴി അവരുടെ പ്രൊവിഡന്റ് ഫണ്ടുകൾ പിൻവലിക്കാൻ കഴിയും. കൂടാതെ, യുപിഐ പ്ലാറ്റ്‌ഫോമിൽ അവരുടെ പിഎഫ് ബാലൻസ് പരിശോധിക്കാനും അവർ ഇഷ്ടപ്പെടുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും സാധിക്കും.

EPFO 3.0: പിഎഫ് തുകയ്ക്ക് ഇനി എടിഎമ്മിൽ ചെന്നാൽ മതി; ഇപിഎഫ്ഒ 3.0 ഉടൻ, നിങ്ങൾ അറിയേണ്ടതെല്ലാം
Image Credit source: Freepik
nithya
Nithya Vinu | Published: 26 Apr 2025 11:19 AM

ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ വാ​ഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). ഓരോ മാസവും അടിസ്ഥാന ശമ്പളത്തിൽ നിന്ന് നിശ്ചിത തുക പിഎഫിലേക്ക് നിക്ഷേപിക്കുന്നതിലൂടെ, ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സാധിക്കും. ഇപ്പോഴിതാ, ഇപിഎഫിൽ പുതിയ മാറ്റങ്ങൾ വരികയാണ്. ഇനി യുപിഐ, എടിഎം എന്നിവയിലൂടെ പിഎഫ് തുക പിൻവലിക്കാൻ സാധിക്കും.

ഇപിഎഫ്ഒ 3.0

ഇപിഎഫ്ഒ അംഗങ്ങൾക്ക് കൂടുതൽ എളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, പുതിയ പതിപ്പായ ഇപിഎഫ്ഒ 3.0 അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് വഴി ഇപിഎഫ് അക്കൗണ്ടുകളിലെ അംഗങ്ങൾക്ക് എടിഎം അല്ലെങ്കിൽ യുപിഐ വഴി അവരുടെ പ്രൊവിഡന്റ് ഫണ്ടുകൾ തൽക്ഷണം പിൻവലിക്കാൻ കഴിയും.

കൂടാതെ, യുപിഐ പ്ലാറ്റ്‌ഫോമിൽ അവരുടെ പിഎഫ് ബാലൻസ് പരിശോധിക്കാനും അവർ ഇഷ്ടപ്പെടുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും കഴിയും. കൂടാതെ, ഒടിപി പരിശോധനയിലൂടെ അംഗങ്ങൾക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും. ഇപിഎഫ്ഒ 3.0, 2025 മെയ് അല്ലെങ്കിൽ ജൂൺ മാസം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.

പിഎഫ് എങ്ങനെ പിൻവലിക്കാം?

ഇപിഎഫ്ഒ 3.0 പ്രകാരം, താഴെപ്പറയുന്ന രീതിയിൽ എടിഎം, യുപിഐ വഴി പിഎഫ് പിൻവലിക്കാവുന്നതാണ്.

പിഎഫ് അക്കൗണ്ടുകളിലെ അംഗങ്ങൾക്ക് ബാങ്ക് എടിഎമ്മിന് സമാനമായ പിഎഫ് പിൻവലിക്കൽ കാർഡുകൾ നൽകും.

പിഎഫ് പിൻവലിക്കൽ കാർഡുകൾ അക്കൗണ്ട് ഉടമകളുടെ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കും.

പണം പിൻവലിക്കാവുന്നതുമായി ബന്ധപ്പെട്ട് പരമാവധി 50 ശതമാനം പരിധി വച്ചേക്കുമെന്നാണ് സൂചന.

ജീവനക്കാരുടെ ശമ്പളത്തിന്റെ പിഎഫ് സംഭാവനയിലും ശമ്പള പരിധിയിലും ചില മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജീവനക്കാരുടെ സ്വമേധയാ നൽകുന്ന സംഭാവനകളുടെ പരിധി 12% ൽ നിന്ന് ഉയർത്താനും കൂടാതെ, ഇപിഎഫ് യോഗ്യത പാസാകുന്നതിനുള്ള ശമ്പള പരിധി 21000 രൂപയായി കൂട്ടാനുമുള്ള സാധ്യതയുണ്ട്.