Personal Finance: കടം വാങ്ങുന്നത് അത്ര നല്ലതല്ല കേട്ടോ; പേടിക്കേണ്ടാ കുറയ്ക്കാന്‍ വഴിയുണ്ട്
Debt Management: നിങ്ങളുടെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി മനസിലാക്കുന്നത് നല്ലതാണ്. നിങ്ങളുടെ ചെലവുകളില്‍ ആവശ്യമുള്ളവ ഏത് അനാവശ്യമായത് ഏതെന്ന് തിരിച്ചറിഞ്ഞ് പണം ചെലവഴിക്കാം. ആവശ്യമുള്ളവയ്ക്ക് മാത്രം പണം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടുതല്‍ പണം കടം വാങ്ങുന്നതില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നു.
![Personal Finance: കടം വാങ്ങുന്നത് അത്ര നല്ലതല്ല കേട്ടോ; പേടിക്കേണ്ടാ കുറയ്ക്കാന്‍ വഴിയുണ്ട് Personal Finance: കടം വാങ്ങുന്നത് അത്ര നല്ലതല്ല കേട്ടോ; പേടിക്കേണ്ടാ കുറയ്ക്കാന്‍ വഴിയുണ്ട്](https://images.malayalamtv9.com/uploads/2024/12/Money.jpg?q=50&w=1280)
ഇന്ത്യന്‍ രൂപ
പെട്ടെന്നെത്തുന്ന സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പലപ്പോഴും നമ്മള്‍ മറ്റൊരാളില്‍ നിന്ന് പണം കടം വാങ്ങിക്കുകയാണ് ചെയ്യാറ്. കടം വാങ്ങാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ കടം വാങ്ങുന്നത് വര്‍ധിക്കുന്നത് നമ്മളെ സാമ്പത്തിക ബാധ്യതകളിലേക്ക് നയിക്കുന്നു. സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ പണം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. കുറഞ്ഞ വേതനവും അമിതമായ ചെലവുമാണ് പലരെയും അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കുന്ന്.
കൃത്യമായ സാമ്പത്തിക നിയന്ത്രണം തന്നെയാണ് ഓരോ വ്യക്തിയെയും കടക്കെണിയില്‍ നിന്ന് രക്ഷിക്കുന്നത്. കടം വാങ്ങിക്കുന്നത് കുറയ്ക്കാനായി എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കാം.
ആദ്യം വേണം ബജറ്റ്
നിങ്ങളുടെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി മനസിലാക്കുന്നത് നല്ലതാണ്. നിങ്ങളുടെ ചെലവുകളില്‍ ആവശ്യമുള്ളവ ഏത് അനാവശ്യമായത് ഏതെന്ന് തിരിച്ചറിഞ്ഞ് പണം ചെലവഴിക്കാം. ആവശ്യമുള്ളവയ്ക്ക് മാത്രം പണം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടുതല്‍ പണം കടം വാങ്ങുന്നതില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. നിങ്ങള്‍ ഒരു മാസത്തേക്ക് പണം ചെലവഴിക്കാന്‍ സാധ്യതയുള്ളവയുടെ പട്ടിക തയാറാക്കുകയും അതിനനുസരിച്ച് മാത്രം പണം ചെലവിടുകയും ചെയ്യുക.
![Personal Finance: റിട്ടയര്‍മെന്റ് ആഘോഷമാക്കാം; 1 ലക്ഷം പെന്ഷന് ലഭിക്കാന്‍ ഇപ്പോഴേ നിക്ഷേപിച്ച് തുടങ്ങാം Personal Finance: റിട്ടയര്‍മെന്റ് ആഘോഷമാക്കാം; 1 ലക്ഷം പെന്ഷന് ലഭിക്കാന്‍ ഇപ്പോഴേ നിക്ഷേപിച്ച് തുടങ്ങാം](https://images.malayalamtv9.com/uploads/2024/11/Retirement.jpg?w=300)
![Post Office Savings Schemes: എന്റമ്മോ 5 വര്‍ഷം കൊണ്ട് 42 ലക്ഷമോ! പോസ്റ്റ് ഓഫീസ് സ്കീം കിടിലം തന്നെ Post Office Savings Schemes: എന്റമ്മോ 5 വര്‍ഷം കൊണ്ട് 42 ലക്ഷമോ! പോസ്റ്റ് ഓഫീസ് സ്കീം കിടിലം തന്നെ](https://images.malayalamtv9.com/uploads/2024/10/India-Post-Fined-Rs-15000-by-Consumer-Court.jpg?w=300)
![Home Loan: വീട് വെക്കാന്‍ സമയമായോ? ഹോം ലോണ്‍ കിട്ടാന്‍ എളുപ്പ വഴികളുണ്ട് കേട്ടോ Home Loan: വീട് വെക്കാന്‍ സമയമായോ? ഹോം ലോണ്‍ കിട്ടാന്‍ എളുപ്പ വഴികളുണ്ട് കേട്ടോ](https://images.malayalamtv9.com/uploads/2025/01/Home-Loan.jpg?w=300)
പലിശയെ കുറിച്ച് ചിന്തിക്കണം
പണം കടം കിട്ടാന്‍ എളുപ്പമാണ്. എന്നാല്‍ ആ തുകയ്ക്ക് ഈടാക്കുന്ന പലിശയാണ് കഠിനം. അവലാഞ്ച് അല്ലെങ്കില്‍ സ്‌നോബോള്‍ പോലുള്ള സമീപനം കടം തിരിച്ചടയ്ക്കുന്നത് കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നു. ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ അടയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് അവലാഞ്ച് രീതി. തുടക്കത്തില്‍ ചെറിയ കടങ്ങളെ അടച്ചുതീര്‍ത്ത് കൊണ്ട് ബാധ്യത കുറയ്ക്കുന്നതാണ് സ്‌നോബോള്‍ രീതി.
ചെലവ് കുറയ്ക്കാം
ആവശ്യമില്ലെന്ന് തോന്നുന്ന ചെലവുകളെല്ലാം കുറയ്ക്കുന്നതാണ് നല്ലത്. എന്നും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ജീവിതത്തില്‍ അത്ര അത്യാവശ്യമല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ക്കായി പണം മുടക്കുന്നത് അവസാനിപ്പിക്കാം. ഇത് കടങ്ങള്‍ അടച്ച് തീര്‍ക്കുന്നതിന് സഹായിക്കും.
Also Read: Bank Fixed Deposits 2025: 8 ശതമാനത്തിന് മുകളിൽ പലിശ, ഇത് സഹകരണ ബാങ്കല്ല സർക്കാർ ബാങ്ക്
വരുമാനം വര്‍ധിപ്പിക്കാം
ഒരു ജോലിയില്‍ നിന്ന് മാത്രം വരുമാനം പ്രതീക്ഷിച്ച് ജീവിക്കരുത്. ഫ്രീലാന്‍സ് ആയോ പാര്‍ട്ട് ടെം ആയോ ജോലികള്‍ ചെയ്ത് വരുമാനമുണ്ടാക്കുക. അധിക വരുമാനം, ബോണസ്, നികുതി റീഫണ്ടുകള്‍ തുടങ്ങിയവ കടം വീട്ടാനായി മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ടതാണ്.