EPF Balance: ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ വെറും മിനിറ്റുകൾ മാത്രം; ഈ വഴികൾ അറിയാമോ?
EPF Balance: എങ്ങനെയാണ് ഇപിഎഫ് ബാലൻസ് പരിശോധിക്കേണ്ടത് എന്ന് അറിയാമോ? ഇന്റർനെറ്റ് സഹായം ഇല്ലെങ്കിൽ പോലും വളരെ എളുപ്പത്തിൽ ഇപിഎഫ് ബാലൻസ് പരിശോധിക്കാവുന്നതാണ്. ഈ വഴികൾ ഓർമയിൽ സൂക്ഷിക്കൂ...

Image Credit source: Pinterest
ഏറെ ഉപകാരപ്രദമായ ഒരു സമ്പാദ്യ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്). അത്യാവശ്യ ഘട്ടങ്ങളിൽ ഈ പിഎഫ് പണം നമ്മെ സഹായിക്കാറുണ്ട്. എന്നാൽ എങ്ങനെയാണ് ഇപിഎഫ് ബാലൻസ് പരിശോധിക്കേണ്ടത് എന്ന് അറിയാമോ? ഇന്റർനെറ്റ് സഹായം ഇല്ലെങ്കിൽ പോലും വളരെ എളുപ്പത്തിൽ ബാലൻസ് പരിശോധിക്കാവുന്നതാണ്.
ഇപിഎഫ്ഒ (EPFO) പോർട്ടൽ
- https://www.epfindia.gov.in എന്ന ഔദ്യോഗിക EPFO വെബ്സൈറ്റ് സന്ദർശിക്കുക.
- തുടർന്ന് unifiedprtel-mem.epfindia.gov.in ല്‍ പോകുക
- ‘know your uan’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാം
- തുടർന്ന് ഇപിഎഫ് അക്കൗണ്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കുക
- മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന പിന്‍ നല്‍കുക
- ലഭിക്കുന്ന യുഎഎന്‍ നമ്പര്‍ ഉപയോഗിച്ച് ബാലന്‍സ് അറിയാന്‍ സാധിക്കും
UMANG മൊബൈൽ ആപ്പ്
- UMANG ആപ്പ് ഡൗൺലോഡ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുക
- സെർച്ച് ബാറിൽ ‘ഇപിഎഫ്ഒ’ നൽകി സെർച്ച് ക്ലിക്ക് ചെയ്യുക
- സേവനങ്ങളുടെ ലിസ്റ്റിൽ നിന്ന് ‘വ്യൂ പാസ്ബുക്ക് ‘ തിരഞ്ഞെടുക്കുക.
- യുഎഎൻ നമ്പർ, ഒടിപി എന്നിവ നൽകുക.
- ‘മെമ്പർ ഐഡി’ തിരഞ്ഞെടുത്ത് ഇ-പാസ്ബുക്ക് ഡൗൺലോഡ് ചെയ്യുക.
- www.umang.gov.in എന്ന വെബ്പേജിലൂടെയും പിഎഫ് ബാലൻസ് അറിയാൻ കഴിയും
എസ്എംഎസ് അയയ്ക്കുക
- എസ്എംഎസ് വഴിയും ബാലൻസ് പരിശോധിക്കാവുന്നതാണ്. കീപാഡ് ഫോൺ ഉപയോഗിക്കുന്നവർക്കും ഈ വഴി ഫലപ്രദമാണ്.
- ഇതിനായി 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG എന്ന മെസേജ് അയക്കുക.
- ഇവിടെ നിങ്ങളുടെ ഭാഷ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. EPFOHO UAN ENG എന്നതിലെ ENG ഇംഗ്ലീഷ് ഭാഷയെ സൂചിപ്പിക്കുന്നു.
- അതുപോലെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിങ്ങനെ മൊത്തം 10 ഭാഷകളിൽ സേവനം ലഭ്യമാണ്.
- മലയാളത്തിനായി EPFOHO UAN എന്നതിനോടൊപ്പം MAL എന്ന് ചേർക്കുക.
- കൂടാതെ നിങ്ങളുടെ മൊബൈൽ നമ്പർ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിൽ (UAN) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
മിസ്ഡ് കോൾ നൽകുക
- മിസ്ഡ് കോളിലൂടെ പിഎഫ് ബാലൻസ് അറിയാൻ, ഉപഭോക്താവിന്റെ ഏകീകൃത പോര്‍ട്ടലില്‍ യുഎഎന്‍ നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ രജിസറ്റര്‍ ചെയ്യേണ്ടതുണ്ട്.
- രജിസ്റ്റർ ചെയ്ത ഈ മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകുക.
- രണ്ട് റിങ്ങിനു ശേഷം കോൾ ആട്ടോമാറ്റിക്കായി ഡിസ്‌കണക്ട് ആകും. കുറച്ച് സമയത്തിന് ശേഷം ബാലൻസ് വിവരങ്ങൾ ലഭ്യമാകുന്നതാണ്.
ഇപിഎഫ്ഒ മെമ്പർ ഇ-സേവ പോർട്ടൽ
- ഇപിഎഫ്ഒ മെമ്പർ ഇ-സേവ പോർട്ടൽ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു വൺ-സ്റ്റോപ്പ് ഡാഷ്‌ബോർഡാണ്.
- https://unifiedportal-mem.epfindia.gov.in/memberinterface/ സന്ദർശിക്കുക.
- നിങ്ങളുടെ UAN ഉം പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- മെനുവിൽ നിന്ന് ‘വ്യൂ’ ക്ലിക്ക് ചെയ്യുക.
- ഹിസ്റ്ററി കാണാൻ ‘പാസ്ബുക്ക്’ തിരഞ്ഞെടുക്കുക.
- വ്യക്തിഗത റഫറൻസിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി നിങ്ങളുടെ പാസ്ബുക്ക് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യാവുന്നതാണ്.