5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Income Tax Clearance Certificate : വിദേശത്തേക്ക് പോകുന്നതിന് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് വേണോ? വാസ്തവം ഇതാണ്

Income Tax Clearance Certificate For Expatriate : വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കേറ്റ് നേടണമെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ധനകാര്യ മന്ത്രാലയം

Income Tax Clearance Certificate : വിദേശത്തേക്ക് പോകുന്നതിന് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് വേണോ? വാസ്തവം ഇതാണ്
Income Tax
jenish-thomas
Jenish Thomas | Published: 22 Aug 2024 19:30 PM

ന്യൂ ഡൽഹി : വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഒരു ഇന്ത്യൻ പൗരൻ ആദായനികുതിയുടെ ക്ലിയറൻസ് സർട്ടിഫിക്കേറ്റ് (Income Tax Clearance Certificate) ഹാജരാക്കണമെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഒരു വ്യക്തി ഇൻകം ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് (ഐടിസിസി) നേടിയിരിക്കണമെന്ന് റിപ്പോർട്ടാണ് വ്യാജമാണെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സെസ് (സിബിഡിടി) ഔദ്യോഗികമായി പ്രത്യേക അറിയിപ്പിലൂടെ അറിയിച്ചു. എന്നാൽ ചില അപൂർവ്വ ഘട്ടങ്ങളിൽ വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ യാത്രികന് നികുതി സർട്ടിഫിക്കേറ്റ് സമർപ്പിക്കേണ്ടി വരുമെന്ന് അറിയിപ്പിൽ സിബിഡിടി കൂട്ടിച്ചേർത്തിട്ടുണ്ട്.

സാമ്പിത്തകമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തികൾക്കും പത്ത് ലക്ഷം രൂപയിൽ അധികം നികുതി കുടിശ്ശികയുള്ളവർക്കുമാണ് വിദേശയാത്രയ്ക്ക് മുമ്പ് ആദായനികുതിയുടെ ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതെന്ന് സിബിഡിടിയുടെ കുറിപ്പിൽ അറിയിക്കുന്നു. ഇത്തരം വ്യക്തികൾക്ക് ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷ്ണറുടെയോ ആദായനികുതി ചീഫ് കമ്മിഷ്മറുടെയോ സാക്ഷ്യപത്രത്തോടെ വിദേശത്തേക്ക് പോകാൻ അനുവദിക്കൂ.

ALSO READ : Best Fixed Deposits : 444 ദിവസം എഫ്ഡിക്ക് ഏറ്റവും ഉയർന്ന പലിശ ഈ ബാങ്കിൽ, വീട്ടിലിരുന്ന് പോലും നിക്ഷേപിക്കാം


വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്ന എല്ലാ ഇന്ത്യക്കാരും ഐടിസിസി സമർപ്പിക്കണമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതിൻ്റെ അടിസ്ഥാനത്തിലാണ് ധനകാര്യ മന്ത്രിലായത്തിൻ്റെ കീഴിലുള്ള സിബിഡിടി വകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്. റിപ്പോർട്ടുകളിൽ പറയുന്ന വിവരങ്ങൾ വസ്തുത വിരുദ്ധമാണ്, തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചിരിക്കുന്നതെന്ന് സിബിഡിടിയുടെ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഐടി ആക്ട് 230 പ്രകാരം രാജ്യത്തെ എല്ലാ വ്യക്തികൾക്കും ഐടിസിസി വേണമെന്നില്ല. അപൂർവ്വ ഘട്ടങ്ങളിൽ ചില വ്യക്തികൾക്ക് ഈ സർട്ടിഫിക്കേറ്റ് ഹജരാക്കേണ്ടതുണ്ട്.

എന്താണ് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കേറ്റ്?

പേര് പോലെ തന്നെ രാജ്യത്തെ ഒരു പൗരൻ കൃത്യമായി തൻ്റെ നികുതി അടച്ചു എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രമാണ് ആദായനികുതി ക്ലിയറൻസ് സർട്ടിഫിക്കേറ്റ്. ധനകാര്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള സിബിഡിറ്റി വകുപ്പാണ് ഈ സർട്ടിഫിക്കേറ്റ് അനുവദിക്കുന്നത്. ഇന്ത്യയിൽ താമസമാക്കിട്ടില്ലാത്തവർ, ബിസിനെസ് ആവശ്യങ്ങൾക്കായി ഇന്ത്യ സന്ദർശിക്കുന്നവർ, ഇന്ത്യൻ സ്രോതസ്സിൽ നിന്നും വിദേശത്ത് നിന്ന് വരുമാനം ഉണ്ടാക്കുന്നവർ വ്യക്തികൾ ഐടിസിസി നേടിയിരിക്കണം. ഇന്ത്യയിൽ താമസിക്കുന്ന ഒരു വ്യക്തിക്ക് ഈ രേഖ ആവശ്യമില്ല.