Pan Card 2.0: പുതിയ പാൻ കാർഡ് വരുന്നതോടെ ക്യൂആർ കോഡ് ഇല്ലാത്ത പഴയ പാന്‍ കാർഡ് അസാധുവാകുമോ? അറിയേണ്ടതെല്ലാം

PAN Card 2.0 Features: പുതിയ പാൻ കാർഡിലെ ക്യൂആർ കോഡിൽ ഉപയോക്താവിന്റെ ഫോട്ടോ, ഒപ്പ്, പേര്, പിതാവിന്റെ പേര്/ അമ്മയുടെ പേര്, ജനനത്തീയതി എന്നിവയടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തും.

Pan Card 2.0: പുതിയ പാൻ കാർഡ് വരുന്നതോടെ ക്യൂആർ കോഡ് ഇല്ലാത്ത പഴയ പാന്‍ കാർഡ് അസാധുവാകുമോ? അറിയേണ്ടതെല്ലാം

Representational Image (Image Credits: Hindustan Times/Getty Images)

Published: 

08 Dec 2024 23:55 PM

ബിസിനസ് ലോകത്തെ ചർച്ചകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന ഒരു വിഷയമാണ് പാന്‍ കാർഡ് 2.0 യുടെ വരവ്. ക്യുആര്‍ കോഡ് കൂടി ഉൾപ്പെടുത്തിയതാണ് പുതിയ പാൻ കാർഡ്. പുതിയ ഫീച്ചറുകളുള്ള പാൻ കാർഡ് വരവറിയിച്ചതോടെ പലർക്കും പല സംശയങ്ങളാണ് ഉയരുന്നത്. ഇതിലെ പ്രധാന സംശയം ക്യുആര്‍ കോഡ് ഉള്ള പുതിയ പാൻ കാർഡ് നിലവിൽ വരുന്നതോടെ പഴയ കാർഡ് അസാധുവാകുമോ എന്നതാണ്. എന്നാൽ ഇല്ല എന്നതാണ് അതിന്റെ ഉത്തരം. പഴയ പാൻ കാർഡ് നിലവിൽ കൈവശം ഉള്ളവർക്ക് 2.0 കാർഡ് ലഭിക്കാനായി പുതുതായി അപേക്ഷിക്കേണ്ട ആവശ്യമില്ല.

വാണിജ്യ സംബന്ധമായ എല്ലാ കൈമാറ്റങ്ങൾക്കുമുള്ള ഒരു ‘പൊതു ഐഡന്റിഫയര്‍’ ആയിട്ടാണ് പുതിയ പാൻ കാർഡ് അവതരിപ്പിക്കുന്നതെന്ന് ആദായ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ കാർഡുമായി ടാക്‌സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ (TAN) ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ആദായ നികുതി വകുപ്പിന്റെ (ഐടിഡി) ഒരു ഇ-ഗവേണന്‍സ് പ്രോജക്റ്റാണ്. അതായത് പാൻ സംബന്ധിച്ച എല്ലാ സൗകര്യങ്ങളും ഓൺലൈനിൽ ആയിരിക്കും.

2017-18 കാലം മുതൽ ഇറക്കിയ പാൻ കാർഡുകളിലും ക്യൂആർ കോഡ് നൽകിയിരുന്നു. എന്നാൽ, ഇത്രയും മാറ്റങ്ങൾ കൊണ്ടുവന്നിരുന്നില്ല. പുതിയ പാൻ കാർഡിലെ ക്യൂആർ കോഡിൽ ഉപയോക്താവിന്റെ ഫോട്ടോ, ഒപ്പ്, പേര്, പിതാവിന്റെ പേര്/ അമ്മയുടെ പേര്, ജനനത്തീയതി എന്നിവയടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടാകും. പഴയ പാൻ കാർഡ് ഉടമകൾക്ക് ക്യുആര്‍ കോഡുള്ള പുതിയ കാര്‍ഡിന് അപേക്ഷിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. എങ്കിലും, നിലവിൽ പഴയ പാൻ കാർഡ് ഉപയോഗിക്കുന്നവർക്ക് ഇടപാടുകൾ നടത്താൻ തടസ്സമില്ല.

ALSO READ: നിങ്ങളുടെ പാൻ കാർഡ് മാറും, പുതിയത് എങ്ങനെ അപ്ഗ്രേഡ് ചെയ്യാം? എന്തൊക്ക അറിഞ്ഞിരിക്കാം?

അതേസമയം, പുതിയ പാൻ കാർഡുമായി ബന്ധപ്പെട്ട സംശയങ്ങളിൽ അടുത്തത്, ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വെക്കുന്നതിനെ കുറിച്ചുള്ളതാണ്. 1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയില്ല. ഏതെങ്കിലും വ്യക്തി അത്തരത്തിൽ ഒന്നിൽ കൂടുതൽ പാൻ നമ്പർ കൈവശം വെച്ചാൽ, അത് ജുറിസ്ഡിക്ഷണൽ അസെസിംഗ് ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് മാത്രമല്ല, അധിക പാൻ കാർഡ് സറണ്ടർ ചെയ്യുകയും വേണം. അധിക പാൻകാർഡ് സറണ്ടർ ചെയ്യാത്ത പക്ഷം, ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം, 10,000 രൂപയ പിഴ അടക്കേണ്ടി വരും.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു