Diwali Stocks 2024: ഒട്ടും പേടി വേണ്ട; ദീപാവലിക്ക് പണം കൊയ്യാന്‍ ഈ സ്റ്റോക്കുകള്‍ വാങ്ങിക്കാം
Best Performing Diwali Stocks 2024:ദീപാവലി കാലമാണ് വന്നെത്തിയിരിക്കുന്നത്. ദീപാവലി ആഘോഷ സമയത്ത് വമ്പന്‍ കുതിപ്പായിരിക്കും ഓഹരി വിപണിയില്‍ സംഭവിക്കുക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആ സാഹചര്യത്തില്‍ ഉയര്‍ന്ന ലാഭമുണ്ടാക്കാന്‍ സാധ്യതയുള്ള ചില കമ്പനികളുടെ സ്റ്റോക്കുകള്‍ പരിചയപ്പെടാം
പൊതുവേ വലിയ നഷ്ടത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണി മുന്നേറുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വലിയ നഷ്ടത്തിലാണ് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. വിപണിയില്‍ നിന്ന് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം വരുമ്പോള്‍, ഇതിനിടയില്‍ ലാഭമുണ്ടാക്കുന്ന കമ്പനികളും ധാരാളമുണ്ട്. ദീപാവലി കാലമാണ് വന്നെത്തിയിരിക്കുന്നത്. ദീപാവലി ആഘോഷ സമയത്ത് വമ്പന്‍ കുതിപ്പായിരിക്കും ഓഹരി വിപണിയില്‍ സംഭവിക്കുക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആ സാഹചര്യത്തില്‍ ഉയര്‍ന്ന ലാഭമുണ്ടാക്കാന്‍ സാധ്യതയുള്ള ചില കമ്പനികളുടെ സ്റ്റോക്കുകള്‍ പരിചയപ്പെടാം.
എബിബി ലിമിറ്റഡ്
എബിബി ലിമിറ്റഡിന്റെ സ്റ്റോക്കുകള്‍ കഴിഞ്ഞ മൂന്നുമാസമായി സ്ഥിരതയോടെ നില്‍ക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 50 ഇഎംഎ സോണില്‍ 7800 രൂപ സ്റ്റോക്കിന് വില ഉയരുകയും ചെയ്തിരുന്നു. മാത്രമല്ല എബിബിയില്‍ വില ഇടിഞ്ഞതിന്റെ നിരക്കും വളരെ കുറവായിരുന്നു. 7750 രൂപയിലാണ് സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നിക്ഷേപകര്‍ക്ക് സാധിച്ചത്. ഈയൊരു ട്രെന്റ് തുടരുന്നതിനാല്‍ സ്റ്റോക്കുകള്‍ 8,300 രൂപയുടെ സോണില്‍ തുടരാനും ആര്‍എസ്‌ഐ വര്‍ധനവിലൂടെ ഇനിയും വില ഉയരാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഈ സ്‌റ്റോക്ക് വാങ്ങിക്കുന്നത് നിക്ഷേപകന് ലാഭം നല്‍കുന്നു.
എക്‌സൈഡ്
585 രൂപയിലാണ് എക്‌സൈഡ് സ്റ്റോക്കുകളുടെ പരമാവധി വളര്‍ച്ചാനിരക്ക് ഉണ്ടായിരുന്നതെങ്കിലും പിന്നീട് വിലയിടിവുണ്ടായി. കണ്‍സോളിഡേഷന്‍ കാലയളവിന് ശേഷം എക്‌സൈഡ് സ്‌റ്റോക്കുകള്‍ ബുള്ളിഷ് കാന്‍ഡില്‍സ് ചാര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഈ സ്‌റ്റോക്കുകളുടെ ആര്‍എസ്‌ഐ നിരക്കുകള്‍ വര്‍ധിച്ചത് നിക്ഷേപകര്‍ക്ക് ലാഭ സാധ്യത നല്‍കുന്നുണ്ട്.
എച്ച് എസ് സി എല്‍
കഴിഞ്ഞ അഞ്ച് മാസമായി സ്ഥിരതയുള്ള പ്രകടനമാണ് എച്ച് എസ് സി എല്‍ സ്റ്റോക്കുകള്‍ കാഴ്ചവെക്കുന്നത്. 580 രൂപയിലേക്ക് സ്റ്റോക്കിന്റെ പരമാവധി മൂല്യം ഉയര്‍ത്തിയതിന് ശേഷം കാര്യമായ ഇടിവൊന്നും പിന്നീട് സംഭവിച്ചിട്ടില്ല. മാത്രമല്ല, 50 ഇ എം എ സോണിന് മുകളില്‍ വിപണി മൂല്യം നിലനിര്‍ത്തുന്നതും ഉയര്‍ന്ന ഓവര്‍ ബോട്ട് നിരക്കില്‍ നിക്ഷേപത്തിന് സാധ്യതയുള്ള ആര്‍ എസ് ഐ നിരക്കും ഈ സ്റ്റോക്കിന് അനുയോജ്യമാണ്. ഈ സ്‌റ്റോക്കില്‍ നിക്ഷേപിക്കുന്നതും ലാഭത്തിന് വഴിയൊരുക്കും.
കെ പി ഐ ടി ടെക്‌നോളജീസ്
നിലവില്‍ 1900 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള സ്റ്റോക്കുകളാണ് കെ പി ഐ ടി ടെക്‌നോളജീസിന്റേത്. മാത്രമല്ല, നിക്ഷേപകര്‍ക്ക് അനുകൂലമായ ആര്‍ എസ് ഐ നിരക്കുകള്‍ കൂടിയുള്ളതിനാല്‍ കെ പി ഐ ടി ടെക്‌നോളജീസിന്റെ സ്‌റ്റോക്കുകള്‍ക്ക് ഇനിയും മൂല്യം ഉയരാന്‍ സാധ്യതയുണ്ട്.
ജി എം ഡി സി
506 രൂപയിലേക്ക് ഉയര്‍ന്നിരുന്ന ജി എം ഡി സി സ്റ്റോക്കുകള്‍ പിന്നീട് 308 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ഇത് സ്റ്റോക്കിന്റെ മികച്ച മൂല്യമായി തന്നെയാണ് കണക്കാക്കപ്പെട്ടിരുന്നത്. നിക്ഷേപകന് നഷ്ടം രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, സ്റ്റോക്കുകള്‍ വിറ്റഴിക്കപ്പെടുന്നതിലും ആര്‍ എസ് ഐ നിരക്ക് മെച്ചപ്പെടുന്നുണ്ട് എന്നതാണ് ജി എം ഡി സി സ്റ്റോക്കുകള്‍ വാങ്ങിക്കാന്‍ നിങ്ങളെ അനുവദിക്കുന്നത്.
Also Read: Mutual Funds: ഈ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം; അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയായി തിരികെ ലഭിക്കും
കോള്‍ ഇന്ത്യ
കോള്‍ ഇന്ത്യ സ്‌റ്റോക്കുകള്‍ 544 എന്ന മികച്ച നിരക്ക് കൈവരിച്ചിരുന്നുവെങ്കിലും പിന്നീട് 485 രൂപയിലേക്ക് താഴുകയായിരുന്നു. എന്നാല്‍ ഈ നിരക്കില്‍ തന്നെയാണ് കോള്‍ ഇന്ത്യ മുന്നേറുന്നത്. പ്രതിദിന ചാര്‍ട്ടില്‍ കോള്‍ ഇന്ത്യ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, 501 ലെവലില്‍ 50 ഇ എം എ 100 പീരിയഡിന്റെയും എം എ സോണും യോജിക്കുന്നതോടെ ഇനിയും വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ട്. ആര്‍ എസ് എയില്‍ കോള്‍ ഇന്ത്യ മികച്ച നിലവാരത്തിലാണ് മുന്നേറുന്നത്.
(ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുക. കൃത്യമായ പഠനം നടത്താതെയുള്ള നിക്ഷേപങ്ങള്‍ക്കും അവയിലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)