5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diwali 2024: ആഭരണമല്ല കോയിനാണ് ബെസ്റ്റ്; ദീപാവലി നാളില്‍ ഈ രീതിയില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്‌

Diwali Gold Investment Plan: സ്വര്‍ണത്തിന് ദിനംപ്രതി വില വര്‍ധിക്കുന്നത് കൊണ്ട് തന്നെ സ്വര്‍ണ നാണയങ്ങള്‍ വാങ്ങിക്കുന്നത് നിങ്ങള്‍ക്ക് നല്ല ലാഭം സമ്മാനിക്കും. സ്വര്‍ണ നാണയങ്ങള്‍ എങ്ങനെ വാങ്ങിക്കാം? മികച്ച രീതിയില്‍ എങ്ങനെ നിക്ഷേപം നടത്താമെന്ന് പരിശോധിക്കാം.

Diwali 2024: ആഭരണമല്ല കോയിനാണ് ബെസ്റ്റ്; ദീപാവലി നാളില്‍ ഈ രീതിയില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്‌
സ്വര്‍ണം (Image Credits: SOPA Images/Getty Images Creative)
shiji-mk
SHIJI M K | Published: 29 Oct 2024 13:49 PM

ഐശ്വര്യത്തിനും സമൃദ്ധിക്കുമായി ദീപാവലി കാലത്ത് സ്വര്‍ണം വാങ്ങുന്നത് സാധാരണമാണ്. എന്നാല്‍ ഈ വര്‍ഷത്തെ സ്വര്‍ണം വാങ്ങല്‍ അത്ര എളുപ്പമാകില്ല. കാരണ, തീപിടിച്ച വിലയാണ് എല്ലാത്തിനും എന്ന് കേട്ടിട്ടില്ലേ…അത് സ്വര്‍ണത്തിന്റെ കാര്യത്തില്‍ സത്യമായിരിക്കുകയാണ്. പണികൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ 70,000 രൂപയോ അതിന് മുകളിലോ കൊടുത്തെങ്കില്‍ മാത്രമേ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണം സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നത് പോലെ തന്നെ നല്ലൊരു നിക്ഷേപമാണ് സ്വര്‍ണ കോയിനുകള്‍ വാങ്ങിക്കുന്നതും.

സ്വര്‍ണത്തിന് ദിനംപ്രതി വില വര്‍ധിക്കുന്നത് കൊണ്ട് തന്നെ സ്വര്‍ണ നാണയങ്ങള്‍ വാങ്ങിക്കുന്നത് നിങ്ങള്‍ക്ക് നല്ല ലാഭം സമ്മാനിക്കും. സ്വര്‍ണ നാണയങ്ങള്‍ എങ്ങനെ വാങ്ങിക്കാം? മികച്ച രീതിയില്‍ എങ്ങനെ നിക്ഷേപം നടത്താമെന്ന് പരിശോധിക്കാം.

സ്വര്‍ണ നാണയങ്ങള്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ വഴി സ്വര്‍ണ നാണയത്തിന്റെ വില്‍പന നടക്കുന്നുണ്ട്. ഓരോ ബാങ്കിന്റെയും ലോഗ പതിച്ച സ്വര്‍ണ നാണയങ്ങള്‍ 2 ഗ്രാം, 5 ഗ്രാം, 8 ഗ്രാം, 10 ഗ്രാം എന്നീ തൂക്കത്തിലാണ് വില്‍പന നടത്തുന്നത്.

Also Read: Diwali Stocks 2024: ഒട്ടും പേടി വേണ്ട; ദീപാവലിക്ക് പണം കൊയ്യാന്‍ ഈ സ്റ്റോക്കുകള്‍ വാങ്ങിക്കാം

നേട്ടം

ഓരോ സ്വര്‍ണ നാണയും 24K ആണ്. ഇവയെല്ലാം ഏറ്റവും ഉയര്‍ന്ന പരിശുദ്ധി ഉള്ളതാണ്. ഓണ്‍ലൈനായോ അല്ലെങ്കില്‍ ബാങ്കിന്റെ മൊബൈല്‍ ആപ്പുകള്‍ വഴിയോ നിങ്ങള്‍ക്ക് നാണയം സ്വന്തമാക്കാവുന്നതാണ്. പാന്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു അപേക്ഷ ഫോമും നല്‍കിയാല്‍ ബാങ്കില്‍ നിന്ന് നാണയം വാങ്ങിക്കാവുന്നതാണ്.

എന്നാല്‍ സ്വര്‍ണ നാണയം വാങ്ങിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

നാണയങ്ങളുടെ വില

സ്വര്‍ണത്തിന് വിലകൂടുതലായിരിക്കുന്ന സമയത്ത് മാത്രം ബാങ്കുകളില്‍ നിന്ന് നാണയങ്ങള്‍ വാങ്ങിക്കുന്നത് നല്ല തീരുമാനമല്ല. ഓരോ നാണയത്തിന്റെയും പരിശുദ്ധി, ഉറപ്പ്, സുരക്ഷിതത്വം എന്നിവയാണ് വിലയില്‍ വ്യത്യാസം ഉണ്ടാക്കുന്നത്.

തിരികെ വാങ്ങില്ല

വില്‍ക്കുന്ന സ്വര്‍ണ നാണയങ്ങള്‍ ഒരിക്കലും ബാങ്ക് തിരികെ വാങ്ങിക്കില്ല. ജ്വല്ലറികളില്‍ മാത്രമേ ഇവ വില്‍ക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ നിങ്ങള്‍ വാങ്ങിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കായിരിക്കും ജ്വല്ലറികളില്‍ നാണയം സ്വീകരിക്കുന്നത്.

പണമാക്കാന്‍ ബുദ്ധിമുട്ട്

ചില ബാങ്കുകളില്‍ നിന്ന് വാങ്ങിക്കുന്ന സ്വര്‍ണ നാണയങ്ങളില്‍ വില്‍ക്കാന്‍ ബുദ്ധിമുട്ട് നേരിടും.

എന്നാല്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ വേറെയും രീതികളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

Also Read: Diwali Stocks 2024: ദീപാവലി ഉഷാറാക്കാം; ഈ ഓഹരികള്‍ വാങ്ങിച്ചാകട്ടെ ഇത്തവണത്തെ ആഘോഷം, വെറും 247 രൂപ മുതല്‍

സ്വര്‍ണ ഇടിഎഫുകള്‍

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലുമുള്ള മ്യൂച്വല്‍ ഫണ്ട് പദ്ധതിയാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്. ഡീമാറ്റ് അക്കൗണ്ട് വഴി നിങ്ങള്‍ക്ക് ഇടിഎഫുകള്‍ വാങ്ങിക്കാനും വില്‍ക്കാനും സാധിക്കും.

ഡിജിറ്റല്‍ സ്വര്‍ണം

ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കുന്നതാണ് മറ്റൊരു രീതി. ഒരു രൂപയ്ക്ക് പോലും നിങ്ങള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കാവുന്നതാണ്. ഇതിന് പ്രത്യേക ഫിസിക്കല്‍ സ്റ്റോറേജിന്റെ ആവശ്യവും ഇല്ല.

Latest News