Diwali Stocks 2024: ദീപാവലി ഉഷാറാക്കാം; ഈ ഓഹരികള്‍ വാങ്ങിച്ചാകട്ടെ ഇത്തവണത്തെ ആഘോഷം, വെറും 247 രൂപ മുതല്‍

Best Diwali Stocks 2024: ഇത്തവണത്തെ ദീപാവലി കാലത്ത് വാങ്ങിക്കാവുന്ന പത്ത് ഓഹരികളുടെ ലിസ്റ്റ് ചോയിസ് ബ്രോക്കറേജ് സ്ഥാപനം പുറത്തുവിട്ടിട്ടുണ്ട്. ഏതെല്ലാമാണ് ചോയിസ് നിര്‍ദേശിച്ചിരിക്കുന്ന ഓഹരികളെന്ന് പരിശോധിക്കാം.

Diwali Stocks 2024: ദീപാവലി ഉഷാറാക്കാം; ഈ ഓഹരികള്‍ വാങ്ങിച്ചാകട്ടെ ഇത്തവണത്തെ ആഘോഷം, വെറും 247 രൂപ മുതല്‍

സ്‌റ്റോക്ക് മാര്‍ക്കറ്റ്‌ (Image Credits: Javier Ghersi/Getty Images Creative)

Published: 

25 Oct 2024 08:43 AM

ഉത്സവകാലം ഓഹരികള്‍ വാങ്ങിക്കുന്നതിനായുള്ള ഏറ്റവും മികച്ച സമയമാണ്. ഉത്സവകാലമാണ് പലരും ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ പ്രധാനമായും പ്രയോജനപ്പെടുത്തുന്നതും. എന്നാല്‍ ഓഹരികള്‍ വാങ്ങിക്കാനിറങ്ങുന്നതിന് മുമ്പ് അതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണമെന്ന് മാത്രം. ഇത്തവണത്തെ ദീപാവലി കാലത്ത് വാങ്ങിക്കാവുന്ന പത്ത് ഓഹരികളുടെ ലിസ്റ്റ് ചോയിസ് ബ്രോക്കറേജ് സ്ഥാപനം പുറത്തുവിട്ടിട്ടുണ്ട്. ഏതെല്ലാമാണ് ചോയിസ് നിര്‍ദേശിച്ചിരിക്കുന്ന ഓഹരികളെന്ന് പരിശോധിക്കാം.

ബജാജ് ഓട്ടോ

ബജാജ് ഓട്ടോ എന്നത് ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളാണ്. ദീര്‍ഘ കാലത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളാണ് ബജാജ് ഓട്ടോ മുന്നോട്ടുവെക്കുന്നത്. നിലവില്‍ 10,501 രൂപയാണ് ബജാജ് ഓട്ടോയുടെ ഓഹരി വില. 12,483 രൂപയാണ് ടാര്‍ഗറ്റ് വില വരുന്നത്.

ഭാരത് ഡയനാമിക്സ്

ഗൈഡഡ് മിസൈലുകളും പ്രതിരോധ ഉപകരണങ്ങളും നിര്‍മിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ഭാരത് ഡയനാമിക്സ്. ലിമിറ്റഡ് മിസൈലുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഹെവിവെയ്റ്റ് ടോര്‍പ്പിഡോകള്‍, എയര്‍ ടു എയര്‍ മിസൈലുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. കയറ്റുമതി സാധ്യതയും ഇവയ്ക്കുണ്ട്. 10,501 രൂപയ്ക്ക് നിലവില്‍ ഓഹരി വാങ്ങിക്കാവുന്നതാണ്. ടാര്‍ഗറ്റ് വില 12,483 രൂപയാണ്.

Also Read: Systematic Investment Plan: എസ്‌ഐപി ആരംഭിച്ചില്ലെ ഇതുവരെ? 5,000 രൂപ മതി ഒരു കോടി സമ്പാദിക്കാം

ടി സി എസ്

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ ടിസിഎസ് ഒരു മള്‍ട്ടി നാഷണല്‍ ടെക്നോളജി കമ്പനിയാണ്. ഈ കമ്പനിയുടെ ഓഹരികള്‍ ഇപ്പോള്‍ 4,078 രൂപയ്ക്ക് വാങ്ങിക്കാം. 4,664 രൂപയാണ് ടാര്‍ഗറ്റ് വില വരുന്നത്.

എസി സി സി ലിമിറ്റഡ്

ഇന്ത്യയിലെ മികച്ച സിമന്റ് നിര്‍മാതാക്കളാണ് അദാനി ഗ്രൂപ്പിന്റെ എസി സി സി സിമന്റ്. കൂടാതെ അടിസ്ഥാന സൗകര്യം വികസനത്തിനും പാര്‍പ്പിട ഭവന പദ്ധതികളിലും ഏകദേശം 7 മുതല്‍ 8 ശതമാനം വരെ വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവില്‍ 89 മില്യണായ ശേഷി 2028 ഓടെ 140 മില്യണ്‍ ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2,301 രൂപയ്ക്ക് ഓഹരികള്‍ വാങ്ങിക്കാവുന്നതാണ്. 2,795 രൂപയാണ് ടാര്‍ഗറ്റ് വില വരുന്നത്.

എച്ച് ഡി എല്‍ ടെക്നോളജീസ്

രാജ്യത്തെ മള്‍ട്ടി നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടിങ് കമ്പനിയായ എച്ച് സി എല്‍ ഡാറ്റ ആന്റ് എഐ, ഡിജിറ്റല്‍ എഞ്ചിനീയറിങ്, എസ്എപി മൈഗ്രേഷന്‍ തുടങ്ങിയവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1,843 രൂപയ്ക്ക് നിലവില്‍ ഈ കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കാവുന്നതാണ്. 2,105 രൂപയാണ് ടാര്‍ഗറ്റ് വില.

ഗ്ലോബല്‍ ഹെല്‍ത്ത്

1,000-1,200 കോടി രൂപ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1,047 രൂപയ്ക്ക് കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കാം. 1,246 രൂപയാണ് ടാര്‍ഗറ്റ് വില.

സോമാനി സെറാമിക്സ്

സോമാനി സെറാമിക്സ് ഇന്ത്യയിലെ മികച്ച ടൈല്‍സ് നിര്‍മാതാക്കളാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 14.2 ശതമാനം വര്‍ച്ച കൈവരിച്ച സ്ഥാപനം 2017 സാമ്പത്തിക വര്‍ഷമെത്തുമ്പോള്‍ 17.4 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 698 രൂപയ്ക്ക് സോമാനിയുടെ ഓഹരികള്‍ വാങ്ങിക്കാവുന്നതാണ്. 965 രൂപയാണ് ടാര്‍ഗറ്റ് വില.

ഇ എഫ് സി ലിമിറ്റഡ്

ഓഫീസ് സ്പേസുകള്‍ക്ക് മികച്ച ഡിസൈനുകളും ഫര്‍ണിച്ചറുകളും നിര്‍മിച്ച് നല്‍കുന്ന കമ്പനിയാണ് ഇ എഫ് സി ലിമിറ്റഡ്. 2025 സാമ്പത്തിക വര്‍ഷത്തോടെ മികച്ച നേട്ടം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 488 രൂപയ്ക്ക് കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കാവുന്നതാണ്. 855 രൂപയാണ് ടാര്‍ഗറ്റ് വില.

Also Read: Mutual Funds: ഈ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം; അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയായി തിരികെ ലഭിക്കും

ഗ്രാന്യൂള്‍സ് ഇന്ത്യ

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്രാന്യൂള്‍സിന് ലോക മാര്‍ക്കറ്റിലും വ്യാപാരമുണ്ട്. 2024-27 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച രീതിയിലുള്ള വളര്‍ച്ചയുണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 590 രൂപയ്ക്ക് കമ്പനി ഓഹരികള്‍ വാങ്ങിക്കാം, 723 രൂപയാണ് ടാര്‍ഗറ്റ് വില.

ഉഗ്രോ ക്യാപിറ്റല്‍

ഉഗ്രാ ക്യാപിറ്റലിന്റെ വളര്‍ച്ചാ ശതമാനം 28 ആണ്. 247 രൂപയ്ക്ക് നിലവില്‍ കമ്പനിയുടെ ഓഹരി സ്വന്തമാക്കാവുന്നതാണ്. ടാര്‍ഗറ്റ് വില 345 രൂപയാണ്.

(ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുക. കൃത്യമായ പഠനം നടത്താതെയുള്ള നിക്ഷേപങ്ങള്‍ക്കും അവയിലുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.)

സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ