Post Office RD: 5000 ഇട്ട്, 8.5 ലക്ഷം നേടാം പോസ്റ്റോഫീസ് ഞെട്ടിക്കും
Post Office Simple RD Scheme: കുട്ടികളോ പ്രായമായവരോ ചെറുപ്പക്കാരോ തുടങ്ങി എത് പ്രായക്കാർക്കും സേവിംഗ് സ്കീമുകൾ പോസ്റ്റ് ഓഫീസിലുണ്ട്. ഇതിലെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനാണ്.
കൃത്യമായി നോക്കിയും സൂക്ഷിച്ചും നിക്ഷേപിച്ചാൽ ചിലപ്പോൾ നമ്മളെ കോടീശ്വരൻ വരെ ആക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി. എല്ലാ മാസവും ഒരു നിശ്ചിത തുക ഇതിൽ നിക്ഷേപിക്കുന്നതിലൂടെ. വലിയ തുക നിങ്ങൾക്ക് സമ്പാദിക്കാൻ സാധിക്കും. ഇവിടെ പരിശോധിക്കുന്നത് 10 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 8 ലക്ഷം രൂപയിൽ കൂടുതൽ ഫണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു പദ്ധതിയെ പറ്റിയാണ്.
കുട്ടികളോ പ്രായമായവരോ ചെറുപ്പക്കാരോ തുടങ്ങി എത് പ്രായക്കാർക്കും സേവിംഗ് സ്കീമുകൾ പോസ്റ്റ് ഓഫീസിലുണ്ട്. ഇതിലെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനാണ്. ഈ സ്കീമിൽ കുറഞ്ഞ മെച്യൂരിറ്റി കാലയളവ് 5 വർഷമാക്കി നിജപ്പെടുത്തിയിട്ടുണ്ട്, അത് 10 വർഷമായി നീട്ടാം. 2023-ൽ നിക്ഷേപത്തിൻ്റെ പലിശ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർത്തി.
100 രൂപയിൽ അക്കൗണ്ട് തുറക്കാം
അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ പോയി നിങ്ങൾക്ക് സ്കീമിൽ അക്കൗണ്ട് തുറക്കാം. 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം, പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. പദ്ധതി കാലാവധി അഞ്ച് വർഷമാണ്. പോസ്റ്റ് ഓഫീസ് ആർഡിയിൽ പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ട് തുടങ്ങാം.
പ്രീ-മെച്വർ ക്ലോഷർ
സ്കീമിൽ അക്കൗണ്ട് തുറന്ന് എന്തെങ്കിലും പ്രശ്നം മൂലം അത് അവസാനിപ്പിക്കണമെങ്കിൽ സ്കീമിൽ പ്രീ-മെച്വർ ക്ലോഷർ സൗകര്യവും നൽകിയിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇതിൽ ലോൺ സൗകര്യവും നൽകിയിട്ടുണ്ട്. അക്കൗണ്ട് ആരംഭിച്ച് ഒരു വർഷം കഴിഞ്ഞ ശേഷമെ, നിക്ഷേപ തുകയുടെ 50 ശതമാനം വരെ വായ്പയായി ലഭിക്കൂ. നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ 2 ശതമാനം കൂടുതലായിരിക്കും പലിശ
10 വർഷത്തിനുള്ളിൽ 8 ലക്ഷത്തിലധികം രൂപ
പോസ്റ്റ് ഓഫീസ് ആർഡിയിൽ എല്ലാ മാസം 5,000 രൂപ നിക്ഷേപിച്ചാൽ, അഞ്ച് വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 3 ലക്ഷം രൂപയാകും. ആകെ പലിശ നോക്കിയാൽ 6.7 ശതമാനം നിരക്കിൽ 56,830 രൂപയും ലഭിക്കും. ഇത്തരത്തിൽ അഞ്ച് വർഷം കൊണ്ട് ആകെ 3,56,830 രൂപ നിങ്ങൾക്ക് ലഭിക്കും. അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയാൽ 10 വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 6,00,000 രൂപ നിങ്ങൾക്ക് ലഭിക്കും. നിക്ഷേപത്തിൻ്റെ പലിശ മാത്രം 2,54,272 രൂപയായിരിക്കും. ഈ രീതിയിൽ, 10 വർഷ കാലയളവിൽ നിങ്ങൾക്ക് ആകെ കിട്ടുന്ന മൊത്തം തുക 8,54,272 രൂപയായിരിക്കും.
നികുതിയുണ്ട്
പോസ്റ്റോഫീസ് ആർഡിയുടെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശക്ക് ടിഡിഎസ് ഉണ്ടാവും എന്നത് ശ്രദ്ധിക്കണം, ഇത് പലിശയിൽ നിന്നുമാണ് കുറയ്ക്കുന്നത്