5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Liquor Sales: ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’; ഓണക്കാലത്തെ മദ്യവിൽപനയിൽ ഇടിവ്; കഴി‍ഞ്ഞ വര്‍ഷത്തെക്കാള്‍ 14 കോടി രൂപയുടെ കുറവ്

Decline in Liquor sales during Onam: കഴിഞ്ഞ വർഷത്തേക്കാൾ 14 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്രാടം വരെയുള്ള ഒൻപത് ദിവസം വരെ വിറ്റത് ‌ 701 കോടിയുടെ മദ്യമാണ്.

Liquor Sales: ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’; ഓണക്കാലത്തെ മദ്യവിൽപനയിൽ ഇടിവ്; കഴി‍ഞ്ഞ വര്‍ഷത്തെക്കാള്‍ 14 കോടി രൂപയുടെ കുറവ്
Bevco Image Credit source: Tetra Images/Getty Images
sarika-kp
Sarika KP | Published: 15 Sep 2024 18:49 PM

തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാലത്ത് മലയാളികൾക്ക് മദ്യത്തോട് നീരസം. ഓണനാളിൽ ബെവ്കോ വഴിയുള്ള ഇത്തവണ മദ്യവിൽപനയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 14 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്രാടം വരെയുള്ള ഒൻപത് ദിവസം വരെ വിറ്റത് ‌ 701 കോടിയുടെ മദ്യമാണ്. എന്നാൽ കഴിഞ്ഞ വർഷം  715 കോടിയുടെ മദ്യവിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്‍പന കുറഞ്ഞുവെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ഉത്രാടനാളിൽ റെക്കോർഡ് മദ്യ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ മദ്യ വില്‍പനയാണ് ഉത്രാടം ദിനത്തിൽ മാത്രം നടന്നത്. മുൻവർഷത്തെക്കാൾ നാല് കോടി രൂപയുടെ വർധനായണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഉത്രാട ദിന വില്പന 120 കോടി രൂപയായിരുന്നു. ഇന്ന് ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പനയുടെ വിവരം എടുക്കുന്നത്.

Also read-Milma: ഓണക്കാലത്ത് കേരളം കുടിച്ചുതീർത്തത് 1.33 കോടി ലിറ്റർ പാൽ; സര്‍വകാല റെക്കോര്‍ഡുമായി മില്‍മ; തൈരും ഒട്ടും പിന്നിലല്ല

റെക്കോർഡ് പൊട്ടിയില്ല

2023-ൽ ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയായിരുന്നു ബെവ്കോ നടന്നത്. 10 ദിവസം കൊണ്ട് തന്നെ 759 കോടി രൂപയുടെ വിറ്റുവരവായിരുന്നു രേഖപ്പെടുത്തിയത്. 6,35,000 ലിറ്റർ ജവനാണ് കഴിഞ്ഞ വർഷം ഓണത്തിന് മദ്യപാനികൾ വാങ്ങിയത്. വിപണിയിലെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അടുത്തിടെ ജവാന്റെ ഉത്പാദനം വർദ്ധിപ്പിച്ചിരുന്നു. 2022ലെ ഓണം വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 59 കോടി രൂപ അധികമെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഉത്രാടം ദിനത്തിൽ ഉപഭോക്താക്കൾ 116 കോടിയുടെ മദ്യം വാങ്ങിയപ്പോൾ തിരുവോണം കഴിഞ്ഞുള്ള പിറ്റേ ദിവസം 91 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. 2023-ലെ ഓണക്കാലത്ത് ഇരിങ്ങാലക്കുട നെടുമ്പാലിനടുത്തുള്ള ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്, 1.06 കോടി രൂപയായിരുന്നു വിൽപ്പന.

അതേസമയം പാലിൽ സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്രാട ദിനത്തിൽ മാത്രം കേരളത്തിലെ മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 37,00,365 ലിറ്റര്‍ പാലും 3,91,576 കിലോ തൈരുമാണ്. തിരുവോണത്തിനു മുമ്പുള്ള ആറ് ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റഴിച്ചത്.