5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ‍ആഭരണപ്രേമികൾക്ക് ആശ്വാസം, കുതിപ്പിന് ശേഷം സ്വർണവിലയിൽ കുറവ്; നിരക്കറിയാം

December 18 Kerala Gold Rate: സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് സംസ്ഥാനത്ത് കുറഞ്ഞു നിൽക്കുമ്പോൾ പ്ലാറ്റിനത്തിന്റെ വിലയിൽ നേരിയ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

Kerala Gold Rate: ‍ആഭരണപ്രേമികൾക്ക് ആശ്വാസം, കുതിപ്പിന് ശേഷം സ്വർണവിലയിൽ കുറവ്; നിരക്കറിയാം
GOLD (Image Credits: PTI)
athira-ajithkumar
Athira CA | Updated On: 18 Dec 2024 10:21 AM

കൊച്ചി: സംസ്ഥാനത്ത് കുതിപ്പിന് ശേഷം സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞ്. തുടർച്ചയായുണ്ടായ വില വർദ്ധനവിന് ശേഷമാണ് ഇന്ന് വിപണിയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഡിസംബറിൽ സ്വർണവില 60000 പിന്നിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് ശരിവച്ചുകൊണ്ടുള്ള വിലവർദ്ധനവാണ് ഈ മാസത്തിൽ രേഖപ്പെടുത്തിയത്.

ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിന് ഇന്ന് 57,080 രൂപയാണ് വില. ഇന്നലെ ഒരു പവന് 57,120 രൂപ എന്ന നിലയിലായിരുന്നു സ്വര്‍ണ വ്യാപാരം പുരോ​ഗമിച്ചിരുന്നത്. ഇതിനിടെയാണ് ആഭരണപ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,135 രൂപയാണ്. ഇന്ന് സ്വർണ വ്യാപാരം ആരംഭിക്കുമ്പോൾ 15 രൂപയാണ് ഒരു ​ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.

കേരളത്തിലെ ഒരു ​ഗ്രാം സ്വർണത്തിന്റെ വില

22 കാരറ്റ്: 7,135 രൂപ

24 കാരറ്റ്: 7,784 രൂപ

18 കാരറ്റ്: 5,838 രൂപ

കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില

22 കാരറ്റ് 57,080 രൂപ

24 കാരറ്റ് 62,272 രൂപ

18 കാരറ്റ് 46,704 രൂപ

ഡിസംബറിലെ സ്വര്‍ണ നിരക്കുകള്‍

ഡിസംബര്‍ 01: 57,200 രൂപ
ഡിസംബര്‍ 02: 56,720 രൂപ
ഡിസംബര്‍ 03: 57,040 രൂപ
ഡിസംബര്‍ 04: 57,040 രൂപ
ഡിസംബര്‍ 06: 57,120 രൂപ
ഡിസംബര്‍ 07: 56, 920 രൂപ
ഡിസംബര്‍ 08: 56, 920 രൂപ
ഡിസംബര്‍ 09: 57,040 രൂപ
ഡിസംബര്‍ 10: 57,640 രൂപ
ഡിസംബര്‍ 11: 58,280 രൂപ
ഡിസംബര്‍ 12: 58,280 രൂപ
ഡിസംബര്‍ 13: 57,840 രൂപ
ഡിസംബര്‍ 14: 57,120 രൂപ
ഡിസംബര്‍ 15: 57,120 രൂപ
ഡിസംബര്‍ 16: 57,120 രൂപ
ഡിസംബര്‍ 17: 57,200 രൂപ
ഡിസംബര്‍ 18: 57,080 രൂപ

അതേസമയം, സംസ്ഥാനത്തെ വെള്ളിനിരക്കിൽ കാര്യമായ മാറ്റങ്ങളില്ല. കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയിൽ തന്നെയാണ് ഇന്നും വ്യാപാരം പുരോ​ഗമിക്കുന്നത്. വെള്ളി 10 പെെസയും കിലോ ​ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഒരു ​ഗ്രാം വെള്ളിക്ക് ഇന്ന് 99.90 രൂപയാണ് വില നൽകേണ്ടത്. സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് സംസ്ഥാനത്ത് കുറഞ്ഞു നിൽക്കുമ്പോൾ പ്ലാറ്റിനത്തിന്റെ വിലയിൽ നേരിയ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റിനം ​ഗ്രാമിന് 8 രൂപ വർദ്ധിച്ച് 2555 രൂപ എന്ന നിരക്കിലും 10 ​ഗ്രാമിന് 80 രൂപ വർദ്ധിച്ച് 25550 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചാണ് സംസ്ഥാനത്തെ സ്വർണത്തിന്റെയും വെള്ളിയുടെയും നിരക്കിൽ മാറ്റങ്ങളുണ്ടാകുന്നത്. സ്വർണവിലയിൽ കുതിപ്പുണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും വെള്ളി വിലയിൽ അടുത്ത ഒരു വർഷത്തേക്ക് മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തത്തൽ.

ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് സ്വർണവില 56,000 മുതൽ 57000 രൂപ വരെയായിരുന്നു. ഡിസംബർ 11, 12 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ 58,280 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം പുരോ​ഗമിച്ചിരുന്നത്. സാമ്പത്തിക വിദ‌​ഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്വർണവില അധികം വെെകാതെ തന്നെ 60000 കടക്കും. ‍‍സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെന്ന് ബഡ്ജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടും സ്വർണവില കുറയാത്തത് ആഭരണപ്രേമികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് നവംബർ 1-നായിരുന്നു. 59,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് നവംബർ 1-ന് നൽകേണ്ടി വന്നത്. എന്നാൽ ആ മാസം തന്നെ ഏറ്റവും കുറഞ്ഞ സ്വർണവിലയും രേഖപ്പെടുത്തി. നവംബർ 14,16,17 തീയതികളിൽ 55,000 രൂപയിലായിരുന്നു സ്വർണവ്യാപരം നടന്നത്.

2024 ഡിസംബർ 1 വരെ സംസ്ഥാനത്ത് സ്വർണവിലയിൽ 29 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധവും ലോകരാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, 2024-ന് സമാനമായുള്ള കുതിച്ചുചാട്ടം സ്വർണവിലയിൽ പ്രകടമാകില്ലെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Latest News