5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Credit Card Rule Changes: ഏപ്രില്‍ 1 മുതല്‍ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളിലും മാറ്റങ്ങളുണ്ട് കേട്ടോ! എല്ലാം അറിഞ്ഞുവെച്ചോളൂ

Credit Card Rule Changes From April 1st: റിവാര്‍ഡുകള്‍, ഫീസ് ഇളവ്, ആനുകൂല്യങ്ങള്‍ തുടങ്ങി പല കാര്യത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം നിങ്ങളെ എങ്ങനെയാണ് സ്വാധീനിക്കാന്‍ പോകുന്നതെന്ന് അറിയേണ്ടേ? പരിശോധിക്കാം. ഏപ്രില്‍ ഒന്ന് മുതല്‍ എയര്‍ ഇന്ത്യ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, സിംപ്ലിക്ലിക്ക് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ ക്രെഡിറ്റ് കാര്‍ഡുകളിലാണ് മാറ്റം വരുന്നത്.

Credit Card Rule Changes: ഏപ്രില്‍ 1 മുതല്‍ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളിലും മാറ്റങ്ങളുണ്ട് കേട്ടോ! എല്ലാം അറിഞ്ഞുവെച്ചോളൂ
പ്രതീകാത്മക ചിത്രം Image Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 28 Mar 2025 18:49 PM

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗം എങ്ങനെയാണ്? എന്തിനും ഏതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് വരാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.

റിവാര്‍ഡുകള്‍, ഫീസ് ഇളവ്, ആനുകൂല്യങ്ങള്‍ തുടങ്ങി പല കാര്യത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം നിങ്ങളെ എങ്ങനെയാണ് സ്വാധീനിക്കാന്‍ പോകുന്നതെന്ന് അറിയേണ്ടേ? പരിശോധിക്കാം.

ഏപ്രില്‍ ഒന്ന് മുതല്‍ എയര്‍ ഇന്ത്യ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, സിംപ്ലിക്ലിക്ക് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ ക്രെഡിറ്റ് കാര്‍ഡുകളിലാണ് മാറ്റം വരുന്നത്.

എയര്‍ ഇന്ത്യ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്

ഇനി മുതല്‍ എയര്‍ ഇന്ത്യ എസ്ബിഐയുടെ പ്ലാറ്റിം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഓരോ 100 രൂപ ചെലവഴിക്കുന്നത് 5 റിവാര്‍ഡ് പോയിന്റുകള്‍ മാത്രമേ ലഭിക്കുയുള്ളൂ. നേരത്തെ 15 പോയിന്റായിരുന്നു ലഭിച്ചിരുന്നത്. മാത്രമല്ല എയര്‍ ഇന്ത്യ എസ്ബിഐ സിഗ്നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവാക്കുന്ന ഓരോ 100 രൂപയ്ക്കും 10 പോയിന്റുകളും ലഭിക്കും. നേരത്തെ ഇത് 30 പോയിന്റുകളായിരുന്നു.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

മാര്‍ച്ച് 31ന് ശേഷമാണ് നിങ്ങള്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് പുതുക്കുന്നതെങ്കില്‍ ഒരു വര്‍ഷത്തേക്ക് വാര്‍ഷിക ഫീസ് ഉണ്ടായിരിക്കില്ല. എന്നാല്‍ ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങളൊന്നും തുടര്‍ന്ന് ലഭിക്കില്ല. വിസ്താര യാത്രാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഈ കാര്‍ഡ് ഉപയോഗിച്ചിരുന്നവര്‍ക്ക് ഇനി പ്രയോജനമുണ്ടാകില്ല.

Also Read: Bank Holidays April 2025: പരാതി വേണ്ട ഇത്തവണ കുറച്ചധികം അവധികളുണ്ട്; ഏപ്രില്‍ മാസത്തെ ബാങ്ക് അവധികള്‍

സിംപ്ലിക്ലിക്ക് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്

സിംപ്ലിക്ലിക്ക് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളും ഏപ്രില്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്തുകയാണ്. ഈ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് സ്വിഗ്ഗിയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നേരത്തെ 10x റിവാര്‍ഡ് പോയിന്റുകളായിരുന്നു ലഭിച്ചിരുന്നത് എങ്കില്‍ ഇനി മുതല്‍ 5x എണ്ണമേ ഉണ്ടാകൂ.