ലോണെടുക്കുന്നവർ അറിയാൻ; സിബിൽ സ്കോറിൽ പുതിയ നിയമങ്ങൾ | Cibil Score New Changes and Important Updates Malayalam news - Malayalam Tv9

Cibil Score: ലോണെടുക്കുന്നവർ അറിയാൻ; സിബിൽ സ്കോറിൽ പുതിയ നിയമങ്ങൾ

Published: 

08 Jul 2024 18:46 PM

Cibil Score Latest Rules: ധനകാര്യ സ്ഥാപനങ്ങൾ ക്രെഡിറ്റ് സ്കോർ സംബന്ധിച്ച നടപടിക്രമങ്ങളിൽ സുതാര്യത പുലർത്താത്തുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സിബിൽ സ്‌കോർ സംബന്ധിച്ച് ചില പ്രധാന നിയമങ്ങൾ നടപ്പാക്കുകയാണ്.

Cibil Score: ലോണെടുക്കുന്നവർ അറിയാൻ; സിബിൽ സ്കോറിൽ പുതിയ നിയമങ്ങൾ

Cibil Score

Follow Us On

CIBIL Score Rues: നിരവധി പേരെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയ ഒന്നാണ് സിബിൽ സ്കോർ അഥവ ക്രെഡിറ്റ് സ്കോർ. പറയുമ്പോൾ ഒറ്റവാക്കാണെങ്കിലും റിസ്സർവ്വ് ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (CIBIL). ബാങ്കുകളക്കം നിരവധി ധനകാര്യ സ്ഥാപനങ്ങൾ ഇതിൽ അംഗങ്ങളാണ്. ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതി അയാളുടെ ഇടപാടുകൾ വഴി മനസ്സിലാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങൾ ആ ഡാറ്റ പങ്കു വെക്കുകയാണ് സിബിലിൻ്റെ പ്രധാന ജോലി. നിരവധി മാറ്റങ്ങളാണ് ഇപ്പോൾ സിബിലിൽ ഉള്ളത്. ധനകാര്യ സ്ഥാപനങ്ങൾ ക്രെഡിറ്റ് സ്കോർ സംബന്ധിച്ച നടപടിക്രമങ്ങളിൽ സുതാര്യത പുലർത്താത്തുമായി ബന്ധപ്പെട്ട് പരാതികളുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സിബിൽ സ്‌കോർ സംബന്ധിച്ച് ചില പ്രധാന നിയമങ്ങൾ നടപ്പാക്കുകയാണ്. എന്തൊക്കെയാണിവ? പുതിയ നടപടിക്രമങ്ങൾ എങ്ങനെ? എന്ന് പരിശോധിക്കാം.

1. ഉപഭോക്താവിനെ അറിയിക്കണം

ബാങ്കോ, ബാങ്കിങ്ങ് ഇതര സ്ഥാപനങ്ങളോ ഉപഭോക്താവിൻ്റെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുമ്പോഴെല്ലാം, ആ ഉപഭോക്താവിന് വിവരങ്ങൾ അയയ്ക്കേണ്ടത് അത്യാവശ്യമാണ്. വിവരങ്ങൾ എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ അയക്കാം. ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് മാറ്റം.

2- ലോൺ നിരസിച്ചാൽ

ഒരു ഉപഭോക്താവിൻ്റെ ലോൺ അപേക്ഷ നിരസിക്കപ്പെട്ടാൽ, അതിനുള്ള കാരണം അയാളോട് പറയേണ്ടത് ആവശ്യമാണ്. ഇത് ഉപഭോക്താവിന് തൻ്റെ അഭ്യർത്ഥന നിരസിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നത് എളുപ്പമാക്കും. ഇതിനുള്ള കാരണങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയും ഇത് എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും അയക്കേണ്ടതും അത്യാവശ്യമാണ്.

3- വർഷത്തിൽ ഒരിക്കൽ സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശ പ്രകാരം ധനകാര്യ സ്ഥാപനങ്ങൾ വർഷത്തിലൊരിക്കൽ അവരുടെ ഉപഭോക്താക്കൾക്ക് സൗജന്യ ക്രെഡിറ്റ് സ്കോർ ലഭ്യമാക്കണം.കമ്പനി അവരുടെ വെബ്‌സൈറ്റിൽ ഇതിനായി ലിങ്കുകൾ നൽകണം. ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ പൂർണ്ണ ക്രെഡിറ്റ് റിപ്പോർട്ട് എളുപ്പത്തിൽ പരിശോധിക്കാനാകും. ഇത് ഉപഭോക്താക്കളുടെ CIBIL സ്‌കോറും മുഴുവൻ ക്രെഡിറ്റ് ഹിസ്റ്ററിയും വർഷത്തിലൊരിക്കൽ അറിയാൻ സഹായിക്കും. ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ഒരു നോഡൽ ഓഫീസർ ഉണ്ടാവും.

പരാതി 30 ദിവസത്തിനകം പരിഹരിക്കണം

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി 30 ദിവസത്തിനകം ഉപഭോക്താവിൻ്റെ പരാതി പരിഹരിച്ചില്ലെങ്കിൽ, പ്രതിദിനം 100 രൂപ പിഴ അടയ്‌ക്കേണ്ടി വരും. അതായത്, പരാതി എത്ര വൈകുന്നുവോ അത്രയും ഉയർന്ന പിഴ അടയ്‌ക്കേണ്ടി വരും. വായ്പ വിതരണം ചെയ്യുന്ന സ്ഥാപനത്തിന് 21 ദിവസവും ക്രെഡിറ്റ് ബ്യൂറോയ്ക്ക് 9 ദിവസവുമാണ് കാലാവധി . 21 ദിവസത്തിനകം ബാങ്ക് ക്രെഡിറ്റ് ബ്യൂറോയെ വിവരം അറിയിച്ചില്ലെങ്കിൽ, ബാങ്കിന് പിഴ അടയ്‌ക്കേണ്ടി വരും. ബാങ്കിൻ്റെ വിവരങ്ങൾ ലഭിച്ച് 9 ദിവസം കഴിഞ്ഞിട്ടും പരാതി പരിഹരിച്ചില്ലെങ്കിൽ, ക്രെഡിറ്റ് ബ്യൂറോയും പിഴ അടയ്‌ക്കേണ്ടിവരും.

രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കുട്ടികളിലെ കാഴ്ചവൈകല്യത്തിന് ഇലക്കറി ശീലമാക്കാം
മണത്തിൽ മാത്രമല്ല ഗുണത്തിലും മുന്നിലാണ് ഗ്രാമ്പൂ
Exit mobile version