Christmas New Year Bumper 2025: അധികം കാത്തിരുന്ന് മടുക്കേണ്ട, ക്രിസ്മസ് ബമ്പര്‍ ഇതാ എത്തുന്നു; ഇനി ഏതാനും ദിവസം മാത്രം

Kerala Lottery Christmas New Year Bumper: അടുത്തയാഴ്ച പഴയ സമ്മാന ഘടനയിൽ തന്നെ ടിക്കറ്റ് അച്ചടിച്ച് പുറത്തിറക്കുമെന്ന് ലോട്ടറി ഡയറക്ടർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന തന്നെ നടപ്പാക്കാനാണ് തീരുമാനം.

Christmas New Year Bumper 2025: അധികം കാത്തിരുന്ന് മടുക്കേണ്ട, ക്രിസ്മസ് ബമ്പര്‍ ഇതാ എത്തുന്നു; ഇനി ഏതാനും ദിവസം മാത്രം

ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പര്‍ (Image Credits: Facebook)

Published: 

14 Dec 2024 18:40 PM

ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ എപ്പോൾ വരുമെന്ന ചോദ്യം ഇനി ചോദിക്കേണ്ട. ബമ്പർ ഇതാ എത്തുന്നു. അടുത്തയാഴ്ച ബംബർ അച്ചടിച്ച് പുറത്തിറക്കുമെന്നാണ് ലോട്ടറി ഡയറക്ടറുടെ അറിയിപ്പ്. സാധാരണ പൂജ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം മുതലാണ് ക്രിസ്തുമസ് ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ വിൽപന ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ പൂജ ബമ്പറിന്റെ നറുക്കെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ക്രിസ്തുമസ് ബമ്പർ വിപണിയിലെത്തിയിട്ടില്ല.

ഇതിനു പിന്നാലെ ടിക്കറ്റിന്റെ അച്ചടി താത്കാലികമായി നിർത്തിവെച്ചു എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ എന്ന് വീണ്ടും അച്ചടി പുനരാരംഭിക്കുമെന്ന കാര്യം ലോട്ടറി വകുപ്പ് വ്യക്തമാക്കിയിരുന്നില്ല. ബമ്പറിന്റെ സമ്മാനത്തുകയിലുണ്ടായ ആശയക്കുഴപ്പമാണ് അച്ചടി നിർത്തിവെക്കാൻ കാരണമായത്. 5,000, 2,000,1,000 എന്നിങ്ങനെയുള്ള സമ്മാനങ്ങൾ കുറച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഈ സമ്മാനങ്ങൾ വെട്ടിക്കുറച്ചതോടെ ലോട്ടറി ഏജന്റുമാർ പ്രതിഷേധിക്കുകയായിരുന്നു. സമ്മാനഘടനയിൽ മാറ്റം വരുത്തിയെങ്കിൽ മാത്രമേ വിൽപനയിൽ വർധനവ് ഉണ്ടാകൂവെന്നാണ് ഏജന്റുമാർ പറയുന്നത്. ഇതോടെ ഇനി ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ വരില്ലേ എന്നായിരുന്നു ആളുകളുടെ ചോദ്യം. ഇതിനാണ് ഇന്ന് ഉത്തരം ലഭിച്ചത്. അടുത്തയാഴ്ച പഴയ സമ്മാന ഘടനയിൽ തന്നെ ടിക്കറ്റ് അച്ചടിച്ച് പുറത്തിറക്കുമെന്ന് ലോട്ടറി ഡയറക്ടർ അറിയിച്ചത്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന തന്നെ നടപ്പാക്കാനാണ് തീരുമാനം.

Also Read: ഒന്നാം സമ്മാനം 80 ലക്ഷം, ആരാകും ഭാ​ഗ്യശാലി ? കാരുണ്യ KR-684 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പര്‍ സമ്മാനഘടന

2023 മുതല്‍ 20 കോടി രൂപയാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. ഇതിനു മുൻപ് 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന അതേ നമ്പറിലുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കുന്നതാണ്.

രണ്ടാം സമ്മാനം 20 പേര്‍ക്ക് ഓരോ കോടി രൂപ വീതമാണ്. കൂടാതെ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടുന്ന ടിക്കറ്റുകള്‍ വിറ്റ ലോട്ടി ഏജന്റിന് രണ്ട് കോടി രൂപ കമ്മീഷന്‍ ലഭിക്കുന്നതാണ്. ഇതോടെ ആകെ 23 കോടിപതികളാണ് ഉണ്ടാവുക.

മൂന്നാം സമ്മാനം ലഭിക്കുന്നത് ഓരോ സീരീസുകളിലെയും മൂന്ന് പേര്‍ക്കാണ്. 10 ലക്ഷം രൂപ വീതമാണ് ഇവര്‍ക്ക് ലഭിക്കുക. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്നതാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനമായി 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും. ഇവ കൂടാതെ വേറെയും ഒട്ടനവധി സമ്മാനങ്ങളുണ്ട്.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ