Christmas New Year Bumper 2025: കാത്തിരിപ്പൂ കണ്മണീ; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഇനി വരാതിരിക്കുമോ? ഏയ്…

Christmas New Year Bumper 2025 Ticket Printing Updates: ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ സമ്മാനഘടനയില്‍ മാറ്റം വരുത്തിയതില്‍ ലോട്ടറി ഏജന്റുമാര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് അച്ചടി നിര്‍ത്തിവെച്ചത്. 5,000, 2,000, 1,000 എന്നീ സമ്മാനങ്ങള്‍ കുറച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. സമ്മാനങ്ങള്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ ലോട്ടറി വില്‍പന നടത്തുന്നതിനും വര്‍ധനവുണ്ടാകൂ എന്നാണ് ഏജന്റുമാര്‍ പറയുന്നത്.

Christmas New Year Bumper 2025: കാത്തിരിപ്പൂ കണ്മണീ; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഇനി വരാതിരിക്കുമോ? ഏയ്...

ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പര്‍ (Image Credits: Facebook)

Updated On: 

08 Dec 2024 17:11 PM

2024 അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സ്വാമിക്ക് അങ്ങനങ്ങ് പോകാന്‍ പറ്റുമോ, തേങ്ങ ഉടയ്ക്കാതെ എങ്ങനെ പോകും. തേങ്ങയില്ലെങ്കിലും കോടികളുടെ ബോംബ് പൊട്ടിക്കാന്‍ തീകൊളുത്തിയിട്ടെ 2024 വിടവാങ്ങൂ. എന്നാല്‍ അങ്ങനെ കോടികള്‍ വരുമോ ഇല്ലയോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ സംശയം. അതിന് കാരണമുണ്ട്. പൂജ ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിപണിയിലെത്തേണ്ടിയിരുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഇതുവേക്കും എത്തിയിട്ടില്ല എന്നതാണ് കാര്യം.

എങ്ങനെ വിപണിയിലെത്തും, ടിക്കറ്റിന്റെ അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ എന്ന് വീണ്ടും അച്ചടി ആരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സമ്മാനത്തുകയിലുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് ടിക്കറ്റിന്റെ അച്ചടി താത്കാലികമായി നിര്‍ത്തിവെച്ചത്.

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ സമ്മാനഘടനയില്‍ മാറ്റം വരുത്തിയതില്‍ ലോട്ടറി ഏജന്റുമാര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് അച്ചടി നിര്‍ത്തിവെച്ചത്. 5,000, 2,000, 1,000 എന്നീ സമ്മാനങ്ങള്‍ കുറച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. സമ്മാനങ്ങള്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ ലോട്ടറി വില്‍പന നടത്തുന്നതിനും വര്‍ധനവുണ്ടാകൂ എന്നാണ് ഏജന്റുമാര്‍ പറയുന്നത്.

എന്നാല്‍ സമ്മാനഘടനയില്‍ മാറ്റം വരുത്തിയാല്‍ തൊഴിലാളികളുടെ ക്ഷേമനിധിയെ ഉള്‍പ്പെടെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ക്ക് ഭാഗ്യക്കുറി ക്ഷേനിധി ബോര്‍ഡ് ചെയര്‍മാന്‍ കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്ത് പരിഗണിച്ചുകൊണ്ട് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ലോട്ടറി ടിക്കറ്റിന്റെ അച്ചടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സമ്മാനഘടനയില്‍ മാറ്റം വരുത്തിയതിന് ശേഷമാകും ഇനി ടിക്കറ്റിന്റെ അച്ചടി പുനരാരംഭിക്കുക.

മുന്‍ വര്‍ഷങ്ങളിലെല്ലാം പൂജ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്ന് പിറ്റേദിവസം മുതല്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറിയുടെ വില്‍പന ആരംഭിക്കാറുള്ളതാണ്. ഡിസംബര്‍ നാലിനായിരുന്നു പൂജ ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. 2023-24ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് ഈ വര്‍ഷം ജനുവരി 19നായിരുന്നു നടന്നത്.

Also Read: Christmas New Year Bumper 2025: വില്‍പന തുടങ്ങും മുമ്പേ അച്ചടി നിര്‍ത്തി ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍; കാരണം ഇതാണ്‌

അതേസമയം, 20 കോടി രൂപയാണ് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. കൂടാതെ, ഒന്നാം സമ്മാനം നേടി അതേ നമ്പറുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസം സമ്മാനം ലഭിക്കുന്നതാണ്. ഒരു ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. രണ്ടാം സമ്മാനം 20 പേര്‍ക്ക് ഓരോ കോടി രൂപയാണ്. ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയ ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റുമാര്‍ക്ക് രണ്ട് കോടി രൂപ കമ്മീഷനായും നല്‍കുന്നതാണ്.

മൂന്നാം സമ്മാനമായി ഓരോ സീരീസുകളില്‍ നിന്നും മൂന്ന് പേര്‍ക്ക് 10 ലക്ഷം രൂപ വീതമാണ് നല്‍കുക. ആകെ 3 കോടി രൂപയാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം അറുപത് ലക്ഷം രൂപയാണ്. ഓരോ സീരീസുകളിലും രണ്ടുപേര്‍ക്ക് 3 ലക്ഷം രൂപ വീതം നാലാം സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനം സ്വന്തമാക്കുന്നയാള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് ലഭിക്കുക. ഓരോ സീരീസുകളില്‍ രണ്ട് സമ്മാനങ്ങളുള്ളതിനാല്‍ ആകെ 40 ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം. ഇതുകൂടാതെ വേറെയും ഒട്ടനവധി സമ്മാനങ്ങളുണ്ട്. 400 രൂപയാണ് ടിക്കറ്റിന്റെ വില.

ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ