Christmas New Year Bumper 2025: എന്തേ ഇന്നും വന്നീലാ; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍
Christmas New Year Bumper 2025 Ticket Printing: ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമ്മാനത്തുകയിലുണ്ടായ ആശയക്കുഴപ്പമാണ് ടിക്കറ്റിന്റെ അച്ചടി നിര്‍ത്തിവെക്കുന്നതിന് കാരണമായത്. 5,000, 2,000, 1,000 എന്നീ സംഖ്യകളുടെ സമ്മാനങ്ങള്‍ കുറച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
മലയാളികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മറ്റൊന്നുമല്ല, ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ ടിക്കറ്റ് അച്ചടി നിര്‍ത്തിവെച്ചു എന്നായിരുന്നു ആ വാര്‍ത്ത. പൂജ ബമ്പറും ഓണം ബമ്പറും കൈവിട്ട ഭാഗ്യാന്വേഷികളുടെ ഈ വര്‍ഷത്തെ അവസാന പ്രതീക്ഷയ്ക്കാണ് ഇപ്പോള്‍ വിള്ളലേറ്റിരിക്കുന്നത്. ടിക്കറ്റിന്റെ അച്ചടി എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
പ്രതിസന്ധിക്ക് കാരണമെന്ത്?
ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ അച്ചടി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമ്മാനത്തുകയിലുണ്ടായ ആശയക്കുഴപ്പമാണ് ടിക്കറ്റിന്റെ അച്ചടി നിര്‍ത്തിവെക്കുന്നതിന് കാരണമായത്. 5,000, 2,000, 1,000 എന്നീ സംഖ്യകളുടെ സമ്മാനങ്ങള്‍ കുറച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതേ തുടര്‍ന്ന് ലോട്ടറി ഏജന്റുമാര്‍ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.
സമ്മാനങ്ങള്‍ വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ വില്‍പനയിലും വര്‍ധനവുണ്ടാകൂ എന്നാണ് ഏജന്റുമാര്‍ പറയുന്നത്. എന്നാല്‍ സമ്മാനഘടനയില്‍ മാറ്റം വരുത്തിയാല്‍ അത് തൊഴിലാളികളുടെ ക്ഷേമനിധി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നാണ് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പറയുന്നത്. ഇതുസംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ക്ക് ചെയര്‍മാന്‍ കത്ത് നല്‍കുകയും ചെയ്തു.
ക്ഷേമനിധി ചെയര്‍മാന്‍ നല്‍കിയ കത്ത് പരിഗണിച്ചുകൊണ്ടാണ് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ലോട്ടറി ടിക്കറ്റിന്റെ അച്ചടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചത്. സമ്മാനഘടനയില്‍ പുതിയ മാറ്റങ്ങള്‍ നിശ്ചയിച്ചതിന് ശേഷമായിരിക്കും ടിക്കറ്റിന്റെ അച്ചടി വീണ്ടും ആരംഭിക്കുക.
സമ്മാനങ്ങള്‍ കുറയുമോ?
2023ലെ ക്രിസ്തുമസ് ബമ്പറില്‍ പുതുതായി 3,88,840 സമ്മാനങ്ങളാണ് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 3,02,460 സമ്മാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഏറെയുണ്ടായിരുന്നു. അങ്ങനെ ആകെ 6,91,300 സമ്മാനങ്ങളായിരുന്നു 2023-24 ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിലുണ്ടായിരുന്നത്.
2022ല്‍ 16 കോടി രൂപയായിരുന്ന ബമ്പറിന്റെ ഒന്നാം സമ്മാനം 2023ലാണ് 20 കോടി രൂപയായി ഉയര്‍ത്തിയത്. ബമ്പര്‍ തുകയില്‍ ഇനി മാറ്റങ്ങള്‍ സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റിന്റെ അതേ നമ്പറുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും നല്‍കുന്നതാണ്. ഒമ്പത് സീരീസുകളിലെ ടിക്കറ്റുകള്‍ക്കാണ് ഇത്തരത്തില്‍ സമാശ്വാസ സമ്മാനം ലഭിക്കുക.
രണ്ടാം സമ്മാനമായും 20 കോടി രൂപ തന്നെയാണ് നല്‍കുന്നത്. 20 പേര്‍ക്ക് ഓരോ കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ഇവരെ കൂടാതെ വേറെയും കോടിപതികള്‍ ഈ ബമ്പര്‍ കാലത്ത് ഉണ്ടാകും. ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടുന്ന ടിക്കറ്റ് വിറ്റ ഏജന്റുമാര്‍ക്കും കോടികള്‍ തന്നെയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ട് കോടി രൂപയാണ് ഇവര്‍ക്കുള്ള കമ്മീഷന്‍. അങ്ങനെ ആകെ 23 കോടിപതികളാണ് ഈ ബമ്പര്‍ കാലയളവില്‍ ഉണ്ടാകുന്നത്.
മൂന്നാം സമ്മാനം ഓരോ സീരീസുകളിലും മൂന്ന് സമ്മാനങ്ങള്‍ വീതമാണ്. ഓരോരുത്തര്‍ക്കും പത്ത് ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനം 20 പേര്‍ക്ക് 3 ലക്ഷം രൂപ, അഞ്ചാം സമ്മാനം 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ്. ഇതുകൂടാതെ വേറെയും ഒട്ടനവധി സമ്മാനങ്ങളുണ്ട്. എന്നാല്‍ പുതുക്കിയ സമ്മാനഘടന ഇതെല്ലാം മാറ്റിമറിക്കുമെന്ന കാര്യം ഉറപ്പാണ്.
ടിക്കറ്റിന്റെ വില
312.50 രൂപ ടിക്കറ്റിന്റേതും 28 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടെ 400 രൂപയാണ് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ വില.