Christmas New Year Bumper 2025: ജ്യോതിയും വന്നില്ല തീയും വന്നില്ല; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഇനി വരില്ലേ?

Christmas New Year Bumper 2025 Prize Money: ടിക്കറ്റിന്റെ അച്ചടി തത്കാലത്തേക്ക് നിര്‍ത്തിവെക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നെ യാതൊരു വിവരവുമില്ല. ടിക്കറ്റിന്റെ അച്ചടി പുനരാരംഭിച്ചോ അല്ലെങ്കില്‍ ഇനി ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഇല്ലേ ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് യാതൊരു വിവരവും ഇതുവരേക്കും ഇല്ല.

Christmas New Year Bumper 2025: ജ്യോതിയും വന്നില്ല തീയും വന്നില്ല; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഇനി വരില്ലേ?

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ (Image Credits: Social Media)

Published: 

11 Dec 2024 21:18 PM

വരില്ലേ നീ വരില്ലേ…കാവ്യ പൂജ ബിംബമല്ല ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വരില്ലേ എന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ മലയാളികള്‍ക്ക് വന്ന് ചേര്‍ന്നിരിക്കുന്നത്. ഡിസംബര്‍ മാസം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ വര്‍ഷം അവസാനിക്കാറുമ്പോഴേക്ക് എങ്കിലും ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വരുമോ എന്നാണ് ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്നത്.

ടിക്കറ്റിന്റെ അച്ചടി തത്കാലത്തേക്ക് നിര്‍ത്തിവെക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നെ യാതൊരു വിവരവുമില്ല. ടിക്കറ്റിന്റെ അച്ചടി പുനരാരംഭിച്ചോ അല്ലെങ്കില്‍ ഇനി ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഇല്ലേ ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് യാതൊരു വിവരവും ഇതുവരേക്കും ഇല്ല.

എല്ലാവര്‍ഷവും പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം മുതലാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്‍പന ആരംഭിക്കാറുള്ളത്. എന്നാല്‍ പൂജ ബമ്പറിന്റെ നറുക്കെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ക്രിസ്തുമസ് ബമ്പര്‍ വിപണിയിലെത്തിയിട്ടില്ല.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബമ്പര്‍ ടിക്കറ്റിന്റെ അച്ചടി താത്കാലികമായി നിര്‍ത്തിവെച്ചു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ എന്ന് വീണ്ടും അച്ചടി പുനരാരംഭിക്കുമെന്ന കാര്യം ലോട്ടറി വകുപ്പ് വ്യക്തമാക്കിയിരുന്നില്ല. ബമ്പറിന്റെ സമ്മാനത്തുകയിലുണ്ടായ ആശയക്കുഴപ്പമാണ് അച്ചടി നിര്‍ത്തിവെക്കാന്‍ കാരണമായത്.

5,000, 2,000,1,000 എന്നിങ്ങനെയുള്ള സമ്മാനങ്ങള്‍ കുറച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഈ സമ്മാനങ്ങള്‍ വെട്ടിക്കുറച്ചതോടെ ലോട്ടറി ഏജന്റുമാര്‍ പ്രതിഷേധിക്കുകയായിരുന്നു. സമ്മാനഘടനയില്‍ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ വില്‍പനയില്‍ വര്‍ധനവ് ഉണ്ടാകൂവെന്നാണ് ഏജന്റുമാര്‍ പറയുന്നത്.

Also Read: Christmas New Year Bumper 2025: പൂജ പോയാല്‍ ന്യൂ ഇയര്‍ ഇല്ലേ! കോടികള്‍ കൊണ്ട് അമ്മാനമാടാന്‍ ഇതാ മറ്റൊരു അവസരം കൂടി

എന്നാല്‍ സമ്മാനഘടനയില്‍ മാറ്റം വരുത്തുന്നത് തൊഴിലാളികളുടെ ക്ഷേമനിധി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നാണ് ഭാഗ്യക്കുറി വകുപ്പ് വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് സമര്‍പ്പിക്കുകയും ചെയ്തു. ക്ഷേമനിധി ചെയര്‍മാന്റെ കത്തിനെ തുടര്‍ന്നാണ് ലോട്ടറി ടിക്കന്റെ അച്ചടി നിര്‍ത്തിവെക്കാന്‍ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ തീരുമാനിച്ചത്.

ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പര്‍ സമ്മാനഘടന

2023 മുതല്‍ 20 കോടി രൂപയാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യശാലിക്ക് ലഭിക്കുന്ന സമ്മാനത്തുക. 2022 വരെ 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന അതേ നമ്പറിലുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കുന്നതാണ്.

രണ്ടാം സമ്മാനം 20 പേര്‍ക്ക് ഓരോ കോടി രൂപ വീതമാണ്. കൂടാതെ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടുന്ന ടിക്കറ്റുകള്‍ വിറ്റ ലോട്ടി ഏജന്റിന് രണ്ട് കോടി രൂപ കമ്മീഷന്‍ ലഭിക്കുന്നതാണ്. ഇതോടെ ആകെ 23 കോടിപതികളാണ് ഉണ്ടാവുക.

മൂന്നാം സമ്മാനം ലഭിക്കുന്നത് ഓരോ സീരീസുകളിലെയും മൂന്ന് പേര്‍ക്കാണ്. 10 ലക്ഷം രൂപ വീതമാണ് ഇവര്‍ക്ക് ലഭിക്കുക. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്നതാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനമായി 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും. ഇവ കൂടാതെ വേറെയും ഒട്ടനവധി സമ്മാനങ്ങളുണ്ട്.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ