Christmas New Year Bumper 2025: പൂജ പോയാല്‍ ന്യൂ ഇയര്‍ ഇല്ലേ! കോടികള്‍ കൊണ്ട് അമ്മാനമാടാന്‍ ഇതാ മറ്റൊരു അവസരം കൂടി
Christmas New Year Bumper 2025 Prize Structure: പ്രതീക്ഷ കൈവിടാതെ തന്നെ ലോട്ടറി എടുക്കാന്‍ തയാറായിക്കോളൂ. അതിന് മുമ്പ് ഒന്നാം സമ്മാനം എത്രയാണെന്ന് അറിയേണ്ടേ? പൂജ ബമ്പര്‍ പോലെയല്ല ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍. ആള്‍ അല്‍പം വലുത് തന്നെയാണ്. പൂജ 12 കോടി രൂപ സമ്മാനത്തുകയുമായാണ് വിപണിയിലെത്തിയതെങ്കില്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ചില്ലറത്തുകയുമായല്ല എത്തുന്നത്.
ഓണം ബമ്പറും പൂജ ബമ്പറും തുണച്ചില്ലെന്ന പരാതിയും പറഞ്ഞിരിക്കുകയാണോ ഇപ്പോഴും? അതെല്ലാം പോട്ടെ, കോടികളുടെ കളി അവസാനിച്ചിട്ടില്ലല്ലോ, ഇനിയും അവസരമുണ്ട്. അടുത്തൊരു ഭാഗ്യ പരീക്ഷണം നടത്താനുള്ള അവസരമാണ് മുന്നില്‍ വന്നെത്തിയിരിക്കുന്നത്. ഇത്തവണ ഭാഗ്യം നിങ്ങളോടൊപ്പം തന്നെയാണ്, അതുകൊണ്ട് ഒരു പേടിയും കൂടാതെ ടിക്കറ്റെടുക്കാം.
പ്രതീക്ഷ കൈവിടാതെ തന്നെ ലോട്ടറി എടുക്കാന്‍ തയാറായിക്കോളൂ. അതിന് മുമ്പ് ഒന്നാം സമ്മാനം എത്രയാണെന്ന് അറിയേണ്ടേ? പൂജ ബമ്പര്‍ പോലെയല്ല ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍. ആള്‍ അല്‍പം വലുത് തന്നെയാണ്. പൂജ 12 കോടി രൂപ സമ്മാനത്തുകയുമായാണ് വിപണിയിലെത്തിയതെങ്കില്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ചില്ലറത്തുകയുമായല്ല എത്തുന്നത്.
ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ സമ്മാനഘടന
2022ല്‍ 16 കോടി രൂപ ഒന്നാം സമ്മാനം നല്‍കിയിരുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ 2023ലാണ് സമ്മാനത്തുക വര്‍ധിപ്പിച്ചത്. 2023 മുതല്‍ 20 കോടി രൂപയാണ് ബമ്പറിന്റെ സമ്മാനത്തുക. ഈ വര്‍ഷം ഈ തുകയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കില്ലെന്നാണ് വിവരം. ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അതേ നമ്പറുള്ള മറ്റ് ഒമ്പത് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതവും നല്‍കും.
രണ്ടാം സമ്മാനവും 20 കോടി തന്നെ. എന്നാല്‍ ആ 20 കോടി ഒരാള്‍ക്ക് ഒറ്റയ്ക്ക് കിട്ടില്ലെന്നതാണ് സത്യം. 20 പേര്‍ക്ക് 1 കോടി രൂപ തോതിലാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. കൂടാതെ ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വിറ്റ ഏജന്റുമാര്‍ക്ക് രണ്ട് കോടി രൂപ കമ്മീഷനായും ലഭിക്കുന്നതാണ്. അങ്ങനെ ആകെ 23 കോടിപതികളാണ് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വഴി ഉണ്ടാകുന്നത്.
മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. ആകെ മൂന്നുകോടി രൂപയാണ് മൂന്നാം സമ്മാനം. ഓരോ സീരിസുകളിലും മൂന്ന് സമ്മാനങ്ങളുണ്ടായിരിക്കും. നാലാം സമ്മാനം 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതമാണ്. അങ്ങനെ ആകെ അറുപത് ലക്ഷം രൂപ സമ്മാനം. ഓരോ സീരിസുകളിലും രണ്ട് സമ്മാനമാണ് ഉണ്ടായിരിക്കുക.
അഞ്ചാം സമ്മാനമായി ഒരാള്‍ക്ക് ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്. 20 പേര്‍ക്കാണ് അഞ്ചാം സമ്മാനം ലഭിക്കുക. അങ്ങനെ ആകെ 40 ലക്ഷം രൂപ. ഓരോ സീരിസുകളിലും രണ്ട് സമ്മാനമാണുള്ളത്. കൂടാതെ അവസാന നാലക്കത്തിന് 400 രൂപ സമ്മാനം ലഭിക്കുന്ന രീതിയിലുള്ള സമ്മാനങ്ങളും ഉണ്ട്.
കഴിഞ്ഞ വര്‍ഷം 3,88,840 സമ്മാനങ്ങളാണ് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 3,02,460 സമ്മാനങ്ങളാണ് 2023ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറില്‍ ഉള്‍പ്പെടുത്തിയത്. അങ്ങനെ ആകെ 6,91,300 സമ്മാനങ്ങള്‍ ആളുകള്‍ക്ക് ലഭിച്ചു.
ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ടിക്കറ്റ് നിരക്ക്
400 രൂപയാണ് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന്റെ ടിക്കറ്റ് നിരക്ക്. 312.50 രൂപ ടിക്കറ്റിന്റേതും അതിനോടൊപ്പം 28 ശതമാനം ജിഎസ്ടിയും ചേര്‍ത്താണ് 400 രൂപ വില നിശ്ചയിച്ചിരിക്കുന്നത്.
ഏജന്റുമാര്‍ക്ക് എന്ത് ലഭിക്കും?
ഓരോ ഏജന്റുമാരും ടിക്കറ്റ് വില്‍പ്പന നടത്തിയത് അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ഒരു ടിക്കറ്റിന് ഒരു രൂപ വെച്ച് ഇന്‍സെന്റീവ് നല്‍കും. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്‍പനയ്ക്കായി എടുത്തിട്ടുള്ള ഏജന്റുമാര്‍ക്ക് സ്‌പെഷ്യല്‍ ഇന്‍സെന്റീവായി 35000 രൂപ നല്‍കും. രണ്ടാമത്തെ ഹയര്‍ പര്‍ച്ചേസര്‍ക്ക് 20000 രൂപയും മൂന്നാമത്തെയാള്‍ക്ക് 15000 രൂപയും ലഭിക്കുന്നതാണ്.