Christmas New Year Bumper 2025: അമ്പട വമ്പാ! ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഏജന്റിനും നല്‍കും കൈനിറയെ പണം

Christmas New Year Bumper 2025 Agent Commission: 2024ലെ ഓണം ബമ്പറും പൂജ ബമ്പറും പിന്‍വാങ്ങിയത് നിരവധി സാധാരണക്കാരെ കോടീശ്വരന്മാരാക്കിയ ശേഷമാണ്. ഇനി എല്ലാവരും കാത്തിരിക്കുന്നത് അവന്റെ വരവിനായാണ്, അത് തന്നെ എല്ലാവരുടെയും സ്വന്തം ക്രിസ്തുമസ്- ന്യൂ ഇയര്‍ ബമ്പര്‍ ആണ് ഇനി വിപണി കീഴടക്കാനെത്തുന്നത്.

Christmas New Year Bumper 2025: അമ്പട വമ്പാ! ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഏജന്റിനും നല്‍കും കൈനിറയെ പണം

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍

Updated On: 

06 Dec 2024 16:36 PM

കേരള സംസ്ഥാന സര്‍ക്കാര്‍ നിരവധി ബമ്പര്‍ ടിക്കറ്റുകളാണ് ഓരോ വര്‍ഷവും വിപണിയിലെത്തിക്കുന്നത്. സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കാനുള്ള ഓരോ വേലകളെന്ന വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുമെങ്കിലും ഓരോ വര്‍ഷവും വിവിധ ബമ്പറുകളുടെ ടിക്കറ്റ് വില്‍പന ശരവേഗമാണ് മുന്നേറാറുള്ളത്.

ഓരോ ബമ്പര്‍ കാലവും അവസാനിക്കുമ്പോള്‍ മലയാളികള്‍ മാത്രമല്ല അടുത്ത ബമ്പറിനായി കാത്തിരിക്കുന്നത്. കേരളത്തിലെ ബമ്പര്‍ ടിക്കറ്റുകള്‍ വാങ്ങി സമ്മാനം സ്വന്തമാക്കിയവരുടെ കൂട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുണ്ട്.

2024ലെ ഓണം ബമ്പറും പൂജ ബമ്പറും പിന്‍വാങ്ങിയത് നിരവധി സാധാരണക്കാരെ കോടീശ്വരന്മാരാക്കിയ ശേഷമാണ്. ഇനി എല്ലാവരും കാത്തിരിക്കുന്നത് അവന്റെ വരവിനായാണ്, അത് തന്നെ എല്ലാവരുടെയും സ്വന്തം ക്രിസ്തുമസ്- ന്യൂ ഇയര്‍ ബമ്പര്‍ ആണ് ഇനി വിപണി കീഴടക്കാനെത്തുന്നത്.

വിവിധ സമ്മാനങ്ങള്‍ സ്വന്തമാക്കുന്നവര്‍ കോടീശ്വരന്മാരും ലക്ഷപ്രഭുക്കളുമെല്ലാം ആകും. എന്നാല്‍ ഈ ടിക്കറ്റ് വില്‍പന നടത്തുന്നവര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് അറിയാമോ? അവരെ നിരാശരാക്കി കൊണ്ടല്ല ബമ്പറിന്റെ സമ്മാനഘടന. ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വില്‍പന നടത്തുന്ന ലോട്ടറി ഏജന്റുമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചറിയാം.

എല്ലാവരും കോടിപതികള്‍

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ സ്വന്തമാക്കുന്ന വിജയികള്‍ക്ക് കോടികള്‍ ലഭിക്കുമ്പോള്‍ അത് വില്‍പന നടത്തുന്നവര്‍ക്കും കോടികള്‍ തന്നെയാണ് നേട്ടം. ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടുന്ന ലോട്ടറി ടിക്കറ്റ് വില്‍പന നടത്തുന്ന ഏജന്റുമാര്‍ക്ക് രണ്ട് കോടി രൂപയാണ് കമ്മീഷനായി ലഭിക്കുന്നത്.

Also Read: Christmas New Year Bumper 2025: പൂജ പോയാല്‍ ന്യൂ ഇയര്‍ ഇല്ലേ! കോടികള്‍ കൊണ്ട് അമ്മാനമാടാന്‍ ഇതാ മറ്റൊരു അവസരം കൂടി

കൂടാതെ, ലോട്ടറി വില്‍പന നടത്തിയ എല്ലാവര്‍ക്കും ഇന്‍സെന്റീവും ലഭിക്കുന്നതാണ്. ഈ ഇന്‍സെന്റീവ് ലഭിക്കുന്നത് എങ്ങനെയെന്ന് വെച്ചാല്‍, ഓരോ ഏജന്റുമാരും വിറ്റഴിച്ച ടിക്കറ്റുകളെ അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ഒരു ടിക്കറ്റിന് ഒരു രൂപ എന്ന നിലയിലാണ് ഇന്‍സെന്റീവ് നല്‍കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പന നടത്തുന്നതിനായി എടുത്തിട്ടുള്ള ഏജന്റുമാര്‍ക്ക് സ്‌പെഷ്യല്‍ ഇന്‍സെന്റീവായി 35,000 രൂപയും രണ്ടാമത്തെ ഹയര്‍ പര്‍ച്ചേസര്‍ക്ക് 20,000 രൂപയും മൂന്നാമത്തെ ഹയര്‍ പര്‍ച്ചേസര്‍ക്ക് 15,000 രൂപയും ലഭിക്കുന്നതാണ്.

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ സമ്മാനങ്ങള്‍ ഇങ്ങനെ

20 കോടി രൂപയാണ് നിലവില്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഈ സമ്മാനത്തുകയില്‍ ഇത്തവണ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2022ല്‍ 16 കോടി രൂപയായിരുന്ന സമ്മാനത്തുക 2023ലാണ് 20 കോടിയിലേക്ക് ഉയര്‍ത്തിയത്. കൂടാതെ ഒന്നാം സമ്മാനം സ്വന്തമാക്കിയ ടിക്കറ്റിന്റെ അതേ നമ്പറുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് 1 ലക്ഷം രൂപ വീതവും നല്‍കുന്നതാണ്. ഒമ്പത് പേര്‍ക്കാണ് ഇങ്ങനെ 1 ലക്ഷം രൂപ ലഭിക്കുക.

രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം ഇരുപത് പേര്‍ക്കാണ് നല്‍കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്, ഓരോ സീരുസുകളിലും മൂന്ന് സമ്മാനങ്ങളാണ് ഉണ്ടാവുക. അങ്ങനെ ആകെ മൂന്ന് കോടി രൂപയാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം ഇരുപത് പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം. ആകെ അറുപത് ലക്ഷമാണ് നാലാം സമ്മാനം. ഓരോ സീരീസുകളിലും രണ്ട് സമ്മാനങ്ങളാണുണ്ടാവുക.

അഞ്ചാം സമ്മാനം ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ഇരുപത് പേര്‍ക്കാണ് ലഭിക്കുന്നത്. ഓരോ സീരിസുകളിലും രണ്ട് സമ്മാനങ്ങളുണ്ടാകും. ഇത് കൂടാതെ മറ്റ് നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്.

ടിക്കറ്റ് നിരക്ക്

312.50 രൂപയാണ് ടിക്കറ്റിന്റെ നിരക്ക്, ഇതോടൊപ്പം 28 ശതമാനം ജിഎസ്ടി കൂടി ചേര്‍ക്കുമ്പോള്‍ 400 രൂപയാണ് ആകെ ടിക്കറ്റിന് വരുന്നത്.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു