Kerala Lottery Result Today : ഇന്നത്തെ ഭാഗ്യവാന് ലഭിക്കുക 75 ലക്ഷം രൂപ; വിൻ-വിൻ ലോട്ടറി ഫലം ഉടൻ

Kerala Lottery Result Today Win-Win W-784 : 75 ലക്ഷം രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനതുക

Kerala Lottery Result Today : ഇന്നത്തെ ഭാഗ്യവാന് ലഭിക്കുക 75 ലക്ഷം രൂപ; വിൻ-വിൻ ലോട്ടറി ഫലം ഉടൻ

വിൻ-വിൻ ലോട്ടറി (Image Courtesy : Kerala Lottery Directorate)

jenish-thomas
Published: 

26 Aug 2024 14:31 PM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിൻ-വിൻ ഡബ്ല്യു-784 ലോട്ടറിയുടെ (Win-Win Kerala Lottery) നറുക്കെടുപ്പ് ഫലം ഇന്ന് ഉടൻ പ്രഖ്യാപിക്കും. ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചകളിലായി നറുക്കെടുക്കുന്ന വിൻ-വിൻ ലോട്ടറിയുടെ വില 40 രൂപയാണ്.

75 ലക്ഷത്തിൽ തുടങ്ങി 100 രൂപ വരെയാണ് വിൻ-വിൻ ഭാഗ്യക്കുറിയുടെ സമ്മാനഘടന. കൂടാതെ ഒന്നാം സമ്മാനത്തിന് സമാനമായ നമ്പറുള്ള മറ്റ് സീരീസുകൾക്ക് സമാശ്വസ സമ്മാനവും ഭാഗ്യക്കുറി വകുപ്പ് നൽകുന്നതാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഏജൻസിയിൽ നിന്നും സമ്മാനതുക ടിക്കറ്റ് സമർപ്പിച്ച് നേടാനാകും. 5000 രൂപയിലും മുകളിൽ സമ്മാനത്തിന് അർഹമായവർ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

ALSO READ : Kerala Lottery Result Today: 70 ലക്ഷം അടിച്ച ഭാ​ഗ്യവാൻ ഇതാ; അക്ഷയ AK- 666 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

വിൻ-വിൻ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, കാരുണ്യ പ്ലസ്, സ്ത്രീശക്തി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

വിൻ-വിൻ ലോട്ടറിയുടെ സമ്മാനഘടന

  1. ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
  2. സമാശ്വാസ സമ്മാനം: 8,000 രൂപ
  3. രണ്ടാം സമ്മാനം: അഞ്ച് ലക്ഷം രൂപ
  4. മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ
  5. നാലാം സമ്മാനം: 5,000 രൂപ
  6. അഞ്ചാം സമ്മാനം: 2,000 രൂപ
  7. ആറാം സമ്മാനം: 1000 രൂപ
  8. ഏഴാം സമ്മാനം: 500 രൂപ
  9. എട്ടാം സമ്മാനം – 100 രൂപ
Related Stories
Kerala Gold Rate: പൊന്നൊരുമ്പെട്ടാല്‍ ! സര്‍വകാല റെക്കോഡിലെത്തിയില്ല, എങ്കിലും ഇന്നും സ്വര്‍ണവിലയില്‍ ആശങ്ക; പണിക്കൂലിയും ചേര്‍ത്ത് ഒരു പവന്‌ എത്ര കൊടുക്കണം?
SIP: കൂട്ടുപലിശയുടെ കരുത്തില്‍ 3 കോടി നേടാം; മുടക്കേണ്ടത് വെറും 7,000 രൂപ
EMI Effect on Credit Score: ഇഎംഐ മുടങ്ങിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Post office Savings Scheme: 5 ലക്ഷം മതി 15 ലക്ഷം സമ്പാദ്യമുണ്ടാക്കാൻ; പോസ്റ്റ് ഓഫീസ് എഫ്ഡി കിടുവല്ലേ
Ration Rice Price: അവിടെയും രക്ഷയില്ല..! റേഷനരിക്ക് വിലകൂടും; നാല് രൂപയിൽ നിന്ന് ആറാക്കും
Kerala Gold Price: റോക്കറ്റ് വേ​ഗത്തിൽ സ്വർണവില; പവന് 65,000 ത്തിനും മുകളിൽ, ഇന്നത്തെ നിരക്ക് അറിയാം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ