Elon Musk: ഓരോ മിനിറ്റിലും സമ്പാദിക്കുന്നത് 5,76,569 രൂപ; യുവാവിന്റെ വരുമാനം അറിഞ്ഞ് അമ്പരത്ത് ലോകം
Elon Musk's Net Worth: സാധാരണക്കാര്‍ക്ക് 100ന്റെയും 500ന്റെയും കൂടെ അല്‍പം കടബാധ്യതയുടെയും കണക്കുകളാണ് പറയാനുണ്ടാകുന്നതെങ്കില്‍ കോടീശ്വരന്മാര്‍ക്ക് കോടികളുടെ കണക്കാണ് പറയാനുണ്ടാവുക. ഈ കോടീശ്വരന്മാരെ പോലും തന്റെ വളര്‍ച്ച കൊണ്ട് അമ്പരിപ്പിക്കുന്ന യുവാവ് ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?
ഓരോ വ്യക്തികളും പണം കണ്ടെത്തുന്നതിനായാണ് അധ്വാനിക്കുന്നത്. ഈ പണത്തിന്റെ ആവശ്യം വ്യത്യസ്തമാണ്. ചിലര്‍ക്ക് ഓരോ ദിവസവും അധ്വാനിച്ചെങ്കില്‍ മാത്രമേ അന്നന്നത്തേക്കുള്ള ചെലവിന് പണം കണ്ടെത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍ മറ്റുചിലര്‍ക്ക് ഓരോ ദിവസവും ലഭിക്കുന്ന പണം സമ്പാദ്യത്തിലേക്ക് നീക്കിവെക്കാന്‍ സാധിക്കും. സാധാരണക്കാര്‍ക്ക് 100ന്റെയും 500ന്റെയും കൂടെ അല്‍പം കടബാധ്യതയുടെയും കണക്കുകളാണ് പറയാനുണ്ടാകുന്നതെങ്കില്‍ കോടീശ്വരന്മാര്‍ക്ക് കോടികളുടെ കണക്കാണ് പറയാനുണ്ടാവുക. ഈ കോടീശ്വരന്മാരെ പോലും തന്റെ വളര്‍ച്ച കൊണ്ട് അമ്പരിപ്പിക്കുന്ന യുവാവ് ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?
ആരാണ് ലോകത്തെ കോടീശ്വരന്മാരേക്കാള്‍ പണം സമ്പാദിക്കുന്നതെന്ന് ചിന്തിച്ച് തല പുണ്ണാക്കണ്ട്. മറ്റാരുമല്ല അത്, ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് തന്നെയാണ് താരം. ഇദ്ദേഹത്തിന്റെ ഒരു ദിവസത്തെ വരുമാനം എന്നത് 83,02,60,301 രൂപ അതായത് ഏകദേശം 10 ദശലക്ഷം ഡോളറാണ്. ഈ ടെക് ഭീമന്റെ സമ്പത്ത് പല കോടീശ്വരന്മാരിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
Also Read: Personal Loan Factors: പ്രതിമാസ വരുമാനം എത്രയാണ്? ഈ തുകയുണ്ടെങ്കിൽ 40 ലക്ഷം രൂപ വരെ ലോൺ നേടാം
ടെസ്ല സിഇഒയും സ്‌പേസ് എക്‌സിന്റെ ഉടമയുമായ മസ്‌ക് ഓരോ നിമിഷവും പണം വാരികൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നവീകരണത്തിലൂടെയും സംരംഭകത്വത്തിലൂടെയും പണമുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കുകയാണ് ലോകം. ഓരോ ദിവസവും 83,02,60,301 രൂപ മസ്‌ക് ഉണ്ടാക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓരോ മിനിറ്റിലെയും വരുമാനം 5,76,569 രൂപയാണ്. മണിക്കൂറില്‍ ഇത് 3,45,94,179 രൂപയുമാണ്.
2024 ഓഗസ്റ്റ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം മസ്‌കിന്റെ ആകെ ആസ്തി 2,06,78, 48 കോടിയാണ്. ഈ കണക്ക് പുറത്തുവന്നതോടെ മസ്‌ക് ഉയര്‍ന്നത് ആഗോള കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കാണ്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്ല, സ്‌പേസ് എക്‌സ്, ന്യൂറലിങ്ക്‌സ് ദി ബോറിങ് തുടങ്ങി വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഓഹരി വിപണിയിലുണ്ടാകുന്ന ഓരോ മാറ്റവും മസ്‌കിനെ മോശമായും നല്ലതായും ബാധിക്കും.
Also Read: Gold Limit : വിവാഹം കഴിഞ്ഞവർക്ക് വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാനാകും?
സ്‌റ്റോക്ക് ഹോള്‍ഡിങ്ങിന് അധിഷ്ഠിതമായാണ് അദ്ദേഹത്തിന്റെ വരുമാനം നിലനില്‍ക്കുന്നത്. 2020 നവംബര്‍ വരെ അദ്ദേഹത്തിന്റെ സമ്പത്തിന്റെ 70 ശതമാനവും ടെസ്ല ഓഹരിയില്‍ നിന്നുള്ളതായിരുന്നു. എന്നാല്‍ 2022 ഡിസംബറില്‍ ടെസ്ലയുടെ ഓഹരികള്‍ ഇടിവ് നേരിട്ടത് വരുമാനത്തിന്റെ ആനുപാതം 37 ശതമാനമായി ഇടിയാന്‍ കാരണമായി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 1,67,43,71 കോടി രൂപയുടെ ആസ്തിയാണ് 2022ല്‍ മസ്‌കിന് നഷ്ടമായത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം ആസ്തി നഷ്ടപ്പെട്ട കോടീശ്വരന്‍ എന്ന ബഹുമതിയും മസ്‌കിനുള്ളത് തന്നെ.
എന്നാല്‍ 2023ല്‍ മസ്‌കിന്റെ ആസ്തി 2,26,04,00 കോടിയായി ഉയര്‍ന്നു. എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുള്ള വളര്‍ച്ചയായിരുന്നു ഇത്. ഇപ്പോഴിതാ തന്റെ ദിനംപ്രതിയുള്ള വരുമാനത്തിലൂടെ കോടീശ്വരന്മാരെ ഉള്‍പ്പെടെ അമ്പരിപ്പിച്ചിരിക്കുകയാണ് മസ്‌ക്.