Financial Changes April 1: കണ്ടെത്തിയത് 200 കോടി; ഏപ്രിൽ 1 മുതൽ നിങ്ങളുടെ വാട്ട്സ്ആപ്പ് -ഇമെയിൽ സന്ദേശങ്ങൾ നിരീക്ഷണത്തിൽ
New Tax Bill on April 2025: പണം ഒളിപ്പിക്കുന്ന സ്ഥലങ്ങൾ തിരിച്ചറിയാൻ ഗൂഗിൾ മാപ്സ് ഹിസ്റ്ററി സഹായിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. 'ബിനാമി' പ്രോപ്പർട്ടി ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വിശകലനം ചെയ്യും

ഏപ്രിൽ 1 -മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. വൻ മാറ്റങ്ങൾ പുതിയ സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കാം. ഇതുവഴി വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇമെയിലുകൾ തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങൾ കേന്ദ്ര സർക്കാരിന് നിരീക്ഷിക്കാനാവും. ആദായനികുതി ബിൽ 2025 പ്രകാരമാണ് പുതിയ മാറ്റങ്ങൾ കേന്ദ്രം നടപ്പാക്കുന്നത്. പ്രാഥമികമായി നികുതി സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ലളിതമാക്കുകയാണ് മാറ്റങ്ങളുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി നികുതി വെട്ടിപ്പ് കള്ളപ്പണ ഇടപാടുകൾ എന്നിവ തടയുന്നതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ ശക്തമാക്കാൻ സാധിക്കും.
ക്രിപ്റ്റോകറൻസി ഇടപാടുകൾ അടക്കം പരിശോധനയുടെ പരിധിയിൽ ഉൾപ്പെടും. ഇതിനായി ഡിജിറ്റൽ തെളിവുകളെ കൂടുതൽ ആശ്രയിക്കാനും ഇത്തരം കേസുകളിൽ ഡിജിറ്റൽ തെളിവുകൾ ഉദ്യോഗസ്ഥർക്ക് കോടതിയിൽ നികുതി വെട്ടിപ്പ് തെളിയിക്കാനുമടക്കം സാധിക്കും. മൊബൈൽ ഫോണുകളിൽ നിന്നും എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ വഴി കണക്കിൽപ്പെടാത്ത 250 കോടി രൂപയാണ് കണ്ടെത്തിയത്. ക്രിപ്റ്റോ ആസ്തികളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വഴി കണക്കിൽപ്പെടാത്ത 200 കോടി രൂപയും കണ്ടെത്താൻ സാധിച്ചെന്നും, “ധനമന്ത്രി പറയുന്നു.
അനധികൃത പണം കടത്തൽ പണം ഒളിപ്പിക്കാൻ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങൾ തിരിച്ചറിയാൻ ഗൂഗിൾ മാപ്സ് ഹിസ്റ്ററിയും, ബിനാമി സ്ഥലമിടപാടുകൾ പരിശോധിക്കാം ഇൻസ്റ്റഗ്രാം പേജുകളും പരിശോധിച്ചതായും ധനമന്ത്രി വ്യക്തമാക്കി. പലപ്പോഴും ഡിജിറ്റൽ വിവരങ്ങൾ പരിശോധിക്കാൻ ചില പരിമിതികൾ ഉണ്ടായിരുന്നെന്നും പാസ്വേർഡ് അടക്കമുള്ള പ്രശ്നങ്ങൾ ഇതുവഴി മാറിയെന്നും ധനമന്ത്രി വ്യക്തമാക്കി. 2025 ഫെബ്രുവരി 13-നാണ് ധനമന്ത്രി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത് ഇത് സംബന്ധിച്ച വിശദീകരണവും ധനമന്ത്രി നടത്തിയിരുന്നു.