LPG Gas Price Hike : അടുപ്പ് കത്തിക്കാൻ ഇനി തീവില; പാചകവാതക സിലിണ്ടറിൻ്റെ വില കൂട്ടി
Cooking Gas Price Hike : ഒരു സിലിണ്ടറിന് 50 രൂപയാണ് വർധപ്പിച്ചിരിക്കുന്നത്. ഉജ്ജ്വൽ യോജനയുടെ കീഴിലുള്ള ഉപയോക്താക്കൾക്കും വില വർധന ബാധകമാണ്

Representational Image
ന്യൂ ഡൽഹി : ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലണ്ടർ വില വർധിപ്പിച്ച് കേന്ദ്രം. ഒരു സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. സബ്സിഡി ഉപയോക്താക്കൾക്കും വില ബാധകമാണെന്ന് കേന്ദ്രമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാളെ മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഉജ്ജ്വൽ യോജനയുടെ കീഴിലുള്ള ഉപയോക്താക്കൾക്ക് ഇനി മുതൽ 550 രൂപയാണ് നൽകേണ്ടത്. നേരത്തെ 500 രൂപയായിരുന്നു. സബ്സിഡി ലഭിക്കാത്ത ഉപയോക്താക്കൾക്ക് ഇനി മുതൽ 803 രൂപയ്ക്ക് പകരം 853 രുപ നൽകണം.