Systematic Investment Plan: 500 രൂപ മുടക്കാമോ? 7 ലക്ഷം പോക്കറ്റില്‍ കിടക്കും, അത് താന്‍ എസ്‌ഐപി പവര്‍

SIP Investment Benefits: 100 രൂപയില്‍ നിക്ഷേപം ആരംഭിക്കാം എന്നതാണ് എസ്‌ഐപികളുടെ പ്രത്യേകത. ഓരോ വര്‍ഷവും അല്ലെങ്കില്‍ മാസവും നിക്ഷേപിക്കുന്ന തുകയില്‍ നിങ്ങള്‍ക്ക് മാറ്റം വരുത്താനും സാധിക്കും. കോമ്പൗണ്ടിങ് അഥവ കൂട്ടുപലിശയുടെ കരുത്തിലാണ് എസ്‌ഐപികള്‍ പ്രവര്‍ത്തിക്കുന്നത്.

Systematic Investment Plan: 500 രൂപ മുടക്കാമോ? 7 ലക്ഷം പോക്കറ്റില്‍ കിടക്കും, അത് താന്‍ എസ്‌ഐപി പവര്‍

പ്രതീകാത്മക ചിത്രം

shiji-mk
Published: 

12 Apr 2025 09:57 AM

ഇന്നത്തെ കാലത്ത് ആളുകളുടെ നിക്ഷേപ രീതി ആകെ മാറി. ഫണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റുകളോടും ആര്‍ഡികളോടും താത്പര്യം കാണിച്ചിരുന്ന യുവാക്കള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളോടും അവയില്‍ തന്നെയുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളോടുമാണ് ഇന്ന് താത്പര്യം.

100 രൂപയില്‍ നിക്ഷേപം ആരംഭിക്കാം എന്നതാണ് എസ്‌ഐപികളുടെ പ്രത്യേകത. ഓരോ വര്‍ഷവും അല്ലെങ്കില്‍ മാസവും നിക്ഷേപിക്കുന്ന തുകയില്‍ നിങ്ങള്‍ക്ക് മാറ്റം വരുത്താനും സാധിക്കും. കോമ്പൗണ്ടിങ് അഥവ കൂട്ടുപലിശയുടെ കരുത്തിലാണ് എസ്‌ഐപികള്‍ പ്രവര്‍ത്തിക്കുന്നത്.

പ്രതിമാസം 500 രൂപയാണ് നിങ്ങള്‍ക്ക് എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതെന്ന് ചിന്തിക്കുക. അങ്ങനെയാണെങ്കില്‍ പത്തോ ഇരുപതോ വര്‍ഷത്തിന് ശേഷം നിങ്ങളുടെ കയ്യിലേക്ക് എത്ര രൂപ ലഭിക്കുമെന്ന് അറിയാമോ? പരിശോധിക്കാം.

500 രൂപ നിങ്ങള്‍ക്ക് പത്ത് വര്‍ഷത്തേക്ക് എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ആകെ നിക്ഷേപം 60,000 രൂപ. നിങ്ങള്‍ നിക്ഷേപിച്ച ഫണ്ടുകളുടെ ശരാശരി വളര്‍ച്ച നിരക്ക് 12 മുതല്‍ 15 ശതമാനം വരെയാണെങ്കില്‍ കാലാവധിക്ക് ശേഷം 1,15,000 രൂപ മുതല്‍ 1,39,000 രൂപ വരെ ലഭിക്കും.

ഇനി നിങ്ങള്‍ 20 വര്‍ഷത്തേക്ക് നിക്ഷേപം തുടര്‍ന്നാല്‍, എന്നാല്‍ വെറുതെ തുടരുന്നതല്ല അത്രയും വര്‍ഷം 500 രൂപ നിക്ഷേപിച്ച നിങ്ങള്‍ അടുത്ത 10 വര്‍ഷത്തേക്ക് 1000 രൂപ നിക്ഷേപിക്കണം. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ആകെ ലാഭം അല്ലെങ്കില്‍ നിങ്ങളുടെ സമ്പാദ്യം 12 മുതല്‍ 15 ശതമാനം വരെ വളര്‍ച്ച നിരക്കില്‍ 2,30,000 മുതല്‍ 2,78,000 രൂപ വരെയായിരിക്കും.

Also Read: Credit Card: കാണുന്നതിനെല്ലാം അപേക്ഷിക്കല്ലേ! ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കും മുമ്പ് ഇവ അറിഞ്ഞിരിക്കണം

ഇതേ നിക്ഷേപത്തില്‍ സംഖ്യ 2,000 ആയി ഉയര്‍ത്തി 10 വര്‍ഷത്തേക്ക് കൂടി തുടര്‍ന്നാല്‍ 4,60,000 മുതല്‍ 5,56,000 രൂപയും 20 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 18,00,000 രൂപയും നിങ്ങള്‍ക്ക് നേടാന്‍ സാധിക്കുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

ഇവരെ സുഹൃത്താക്കരുത്, കൂടെ നിന്ന് ചതിക്കും
ആര്‍ത്തവസമയത്ത് അച്ചാര്‍ തൊട്ടാല്‍ കേടാകുമോ?
കിഡ്‌നി സ്‌റ്റോണ്‍ നിസാരമല്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ചാമ്പയ്‌ക്കയുടെ ഗുണങ്ങൾ അറിയാമോ?