SIP: 4 കോടി കിട്ടിയാല്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? 15,000 മുടക്കിയാല്‍ മതിയന്നേ

How To Accumulate Five Crore Through SIP: ഒരു നിശ്ചിത തുക പതിവായി നിക്ഷേപിക്കാന്‍ എസ്‌ഐപികള്‍ നിങ്ങളെ അനുവദിക്കുന്നു. കൂട്ടുപലിശയുടെ കരുത്തില്‍ നിങ്ങളുടെ സമ്പാദ്യം വളരുകയും ചെയ്യും. പ്രതിമാസം 15,000 രൂപ നിങ്ങള്‍ എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 3 കോടി മുതല്‍ 5 കോടി രൂപ വരെ സമാഹരിക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് നോക്കാം.

SIP: 4 കോടി കിട്ടിയാല്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? 15,000 മുടക്കിയാല്‍ മതിയന്നേ

എസ്‌ഐപി

shiji-mk
Published: 

23 Mar 2025 12:39 PM

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ അതിന് നിങ്ങളെ സഹായിക്കുന്ന മികച്ച മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ അഥവ എസ്‌ഐപികളില്‍ നിക്ഷേപിക്കുന്നത്.

ഒരു നിശ്ചിത തുക പതിവായി നിക്ഷേപിക്കാന്‍ എസ്‌ഐപികള്‍ നിങ്ങളെ അനുവദിക്കുന്നു. കൂട്ടുപലിശയുടെ കരുത്തില്‍ നിങ്ങളുടെ സമ്പാദ്യം വളരുകയും ചെയ്യും. പ്രതിമാസം 15,000 രൂപ നിങ്ങള്‍ എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 3 കോടി മുതല്‍ 5 കോടി രൂപ വരെ സമാഹരിക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് നോക്കാം.

ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിവര്‍ഷം 10 മുതല്‍ 15 ശതമാനം വരെ റിട്ടേണ്‍സ് ലഭിക്കുന്നു. 12 ശതമാനം റിട്ടേണ്‍ കണക്കാക്കിയാല്‍ 15,000 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ ഏകദേശം 20 വര്‍ഷത്തിനുള്ളില്‍ 3 കോടി രൂപ സമ്പാദിക്കാന്‍ സാധിക്കും. 22 വര്‍ഷത്തിനുള്ളില്‍ 4 കോടിയും 24 വര്‍ഷത്തിനുള്ളില്‍ 5 കോടിയും നേടുന്നു.

ദീര്‍ഘകാല നിക്ഷേപമായതിനാല്‍ തന്നെ ഇത് നിങ്ങളുടെ വിരമിക്കല്‍ സമയത്ത് സഹായിക്കുന്നു. പ്രതിവര്‍ഷം 10 ശതമാനം റിട്ടേണ്‍സ് പ്രതീക്ഷിക്കുകയാണെങ്കിലും 22 വര്‍ഷം കൊണ്ട് 3 കോടിയും 24 വര്‍ഷം കൊണ്ട് 4 കോടിയും 26 വര്‍ഷം കൊണ്ട് 5 കോടിയും നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ സാധിക്കുന്നതാണ്.

എസ്‌ഐപികളിലൂടെ വ്യത്യസ്ത മാര്‍ക്കറ്റ് തലങ്ങളില്‍ നിക്ഷേപിക്കുന്നതിനാല്‍ തന്നെ അപകട സാധ്യത കുറയ്ക്കുന്നു. ഇവയ്ക്ക് പുറമെ കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം ഉണ്ടാക്കിയെടുക്കാനും സാധിക്കും.

Also Read: National Pension System: ഒരു ലക്ഷം രൂപ പെന്‍ഷന്‍ വേണോ? കൂടെ 1.5 കോടി സമ്പാദ്യമുണ്ടാകുമെന്ന് എന്‍പിഎസ് പറയാന്‍ പറഞ്ഞു

റിട്ടയര്‍മെന്റ് കാലം മുന്നില്‍ കണ്ട് നിക്ഷേപം നടത്തുന്നയാളാണ് നിങ്ങളെങ്കില്‍ ഓരോ
വര്‍ഷവും നിക്ഷേപത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തുന്നത് നിങ്ങളുടെ സമ്പത്ത് പെട്ടെന്ന് വളരാന്‍ സഹായിക്കും. എന്നിരുന്നാലും മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത് മാര്‍ക്കറ്റിന് അധിഷ്ഠിതമായതിനാല്‍ തന്നെ വിപണിയിലെ ലാഭ നഷ്ടത്തിന് അനുസരിച്ച് നിങ്ങളുടെ സമ്പത്തില്‍ മാറ്റം വന്നേക്കാം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

രണ്ടേ രണ്ട് ദിവസം; എമ്പുരാൻ 100 കോടി ക്ലബിൽ
ചോളം കഴിക്കാറുണ്ടോ? ഗുണങ്ങൾ ഏറെയാണ്
ഭക്ഷണശേഷം ഓറഞ്ച് കഴിക്കാറുണ്ടോ?
പപ്പായ മതിയന്നേ ബെല്ലി ഫാറ്റ് കുറയ്ക്കാന്‍