SIP: 10,000 രൂപ മതി ടാറ്റ വഴി 3.7 കോടി നേടാം; എസ്‌ഐപി എന്ന സുമ്മാവാ
Tata Large and Mid Cap Benefits: എസ്‌ഐപികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ അനുയോജ്യമായ ഫണ്ട് ആണ് ടാറ്റ ലാര്‍ജ് ആന്‍ഡ് മിഡ് കാപ്. പ്രതിമാസം ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 1.20 ലക്ഷം രൂപയായിരിക്കും. നിലവില്‍ നഷ്ടത്തില്‍ തുടരുന്നതിനാല്‍ 1,11,961 രൂപയായിരിക്കും കയ്യുലേക്ക് ലഭിക്കുന്നത്.

Mutual Funds
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി ഒരു മികച്ച മാര്‍ഗമാണ്. നിങ്ങള്‍ നടത്തുന്ന ഏത് നിക്ഷേപത്തിനും ദീര്‍ഘകാലത്തേക്ക് വലിയ സമ്പത്ത് സൃഷ്ടിക്കാന്‍ സാധിക്കും. എസ്‌ഐപികളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും തുടര്‍ന്ന് വായിക്കുക.
എസ്‌ഐപികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ അനുയോജ്യമായ ഫണ്ട് ആണ് ടാറ്റ ലാര്‍ജ് ആന്‍ഡ് മിഡ് കാപ്. പ്രതിമാസം ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 1.20 ലക്ഷം രൂപയായിരിക്കും. നിലവില്‍ നഷ്ടത്തില്‍ തുടരുന്നതിനാല്‍ 1,11,961 രൂപയായിരിക്കും കയ്യുലേക്ക് ലഭിക്കുന്നത്.
നിങ്ങളുടെ നിക്ഷേപം മൂന്ന് വര്‍ഷത്തേക്ക് തുടര്‍ന്ന് നിക്ഷേപിക്കുന്ന തുക 3.6 ലക്ഷം ആയിരിക്കും. എന്നാല്‍ കോമ്പൗണ്ടിന്റെ കരുത്തില്‍ 4.45 ലക്ഷം രൂപയുടെ നേട്ടം നിങ്ങള്‍ക്ക് ഈ ഫണ്ട് സമ്മാനിക്കും. 85,000 രൂപയോളമാണ് നിങ്ങള്‍ക്ക് അധികമായി ലഭിക്കുന്നത്.



അഞ്ച് വര്‍ഷത്തേക്ക് ആറ് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 9.31 ലക്ഷം രൂപ ഉണ്ടാക്കിയെടുക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. കോമ്പൗണ്ടിങ്ങിന്റെ പലിശയാണ് ഇത്തരത്തില്‍ ഉയര്‍ന്ന ലാഭം എസ്‌ഐപികള്‍ വഴി നേടിയെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നത്.
ഈ ഫണ്ട് ആരംഭിച്ച 1993 മുതല്‍ നിക്ഷേപം നടത്തുന്ന ആളാണ് നിങ്ങളെങ്കില്‍ 3.71 കോടി രൂപയാണ് നേട്ടം. എത്ര നേരത്തെ നിക്ഷേപം നടത്താന്‍ സാധിക്കുന്നുവോ അത്രയും കൂടുതല്‍ ലാഭം നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
എച്ച്ഡിഎഫ്‌സി ബാങ്ക്, വരുണ്‍ ബീവറേജസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഈ ഫണ്ടിന്റെ പ്രധാന ഓഹരികള്‍. കൂടാതെ സാമ്പത്തിക സേവനങ്ങള്‍, എഫ്എംസിജി, ആരോഗ്യം, രാസവസ്തുക്കള്‍, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ അടിസ്ഥാന നിക്ഷേപങ്ങളും ഈ ഫണ്ടിനുണ്ട്.
എന്നാല്‍ കുറഞ്ഞ സമയത്തിനുള്ള കൂടുതല്‍ ലാഭം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ എസ്‌ഐപിയുടെ ഭാഗമാകാതിരിക്കുന്നതാണ് നല്ലത്. ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ വഴിയാണ് നിങ്ങള്‍ക്ക് ഉയര്‍ന്ന നേട്ടം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നത്.
100 രൂപയില്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും എന്നതുകൊണ്ട് തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിക്ഷേപം നടത്താവുന്നതാണ്. ഓരോ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പും അവയെ കുറിച്ച് കൃത്യമായ പഠനം നടത്തുക.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.