SIP: കോടീശ്വരനാകണോ? എങ്കില്‍ 9,000 രൂപ മാത്രം നിക്ഷേപിച്ചാല്‍ മതി
How To Accumulate 1 Crore Through SIP: പെട്ടെന്ന് തന്നെ സമ്പാദ്യം വളര്‍ത്തിയെടുക്കുന്നതിന് പകരം കാലക്രമേണം നിക്ഷേപിക്കുന്ന തുക വളരുന്നത് നിങ്ങള്‍ക്ക് തന്നെ കാണാനാകും. 9,000 രൂപ പ്രതിമാസം നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 1 കോടി രൂപ വരെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ അഥവാ എസ്‌ഐപികള്‍ നിങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്നു. അച്ചടക്കത്തോടെ നിക്ഷേപം നടത്താനും ഉയര്‍ന്ന റിട്ടേണ്‍ സ്വന്തമാക്കാനും നിങ്ങള്‍ക്ക് എസ്‌ഐപി വഴി സാധിക്കും.
പെട്ടെന്ന് തന്നെ സമ്പാദ്യം വളര്‍ത്തിയെടുക്കുന്നതിന് പകരം കാലക്രമേണ നിക്ഷേപിക്കുന്ന തുക വളരുന്നത് നിങ്ങള്‍ക്ക് തന്നെ കാണാനാകും. 9,000 രൂപ പ്രതിമാസം നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 1 കോടി രൂപ വരെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.
നിങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന ഫണ്ട് പ്രതിവര്‍ഷം ശരാശരി 10 ശതമാനം റിട്ടേണ്‍സ് നല്‍കുകയാണെങ്കില്‍ 1 കോടി രൂപയായി സമ്പാദ്യ വളരുന്നതിനായി ഏകദേശം 21 വര്‍ഷമെടുക്കും. 12 ശതമാനം റിട്ടേണ്‍സ് ആണ് ലഭിക്കുന്നതെങ്കില്‍ 19 വര്‍ഷത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഒരു കോടി രൂപ നേടാനാകുന്നതാണ്.




റിട്ടേണ്‍സ് 15 ശതമാനം ലഭിച്ചാല്‍ 17 വര്‍ഷത്തിനുള്ളില്‍ തന്നെ 1 കോടി രൂപ സമാഹരിക്കാന്‍ സാധിക്കും. കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് എസ്‌ഐപികളില്‍ പണം വളരുന്നത്. നിങ്ങള്‍ വ്യത്യസ്ത ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പായി അവയുടെ മുന്‍കാല പ്രകടനത്തെ കുറിച്ച് മനസിലാക്കി വെക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ പണത്തിന്റെ വളര്‍ച്ചയെ സഹായിക്കും.
മാത്രമല്ല എസ്‌ഐപികള്‍ ഓഹരി വിപണിക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ലാഭം മാത്രമേ ലഭിക്കുകയുള്ളു എന്ന് കരുതരുത്. വിപണിയിലുണ്ടാകുന്ന ഏതൊരു ചാഞ്ചാട്ടവും നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കും.
റിസ്‌ക്കെടുക്കാന്‍ തയാറാണെങ്കില്‍ മാത്രം എസ്‌ഐപികളില്‍ നിക്ഷേപിക്കുക. ലാഭം തരുന്നതിനോടൊപ്പം നിങ്ങളുടെ പണം നഷ്ടപ്പെടാനും എസ്‌ഐപികളില്‍ സാധ്യതയുണ്ട്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.