5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SIP: 6,000 നിക്ഷേപിച്ച് 5 കോടി നേടുന്ന സൂത്രമറിയാമോ? എസ്‌ഐപി ഉണ്ടല്ലോ, എല്ലാം പഠിക്കാം

How To Accumulate 5 Crore Through SIP: കോമ്പൗണ്ടിങ് അതായത് കൂട്ടുപലിശയുടെ കരുത്തിലാണ് നിങ്ങളുടെ സമ്പാദ്യം ഇരട്ടിയായി വളരുന്നത്. എത്ര വര്‍ഷം നിങ്ങള്‍ നിക്ഷേപം നടത്തുന്നുവോ അതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപത്തിനും അതിന്റെ പലിശയ്ക്കും പലിശ ലഭിക്കുന്നു.

SIP: 6,000 നിക്ഷേപിച്ച് 5 കോടി നേടുന്ന സൂത്രമറിയാമോ? എസ്‌ഐപി ഉണ്ടല്ലോ, എല്ലാം പഠിക്കാം
എസ്‌ഐപിImage Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 19 Mar 2025 11:37 AM

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായിട്ടും തിരഞ്ഞെടുക്കാവുന്നൊരു പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. എസ്‌ഐപികള്‍ നിങ്ങളെ അച്ചടക്കത്തോടെ നിക്ഷേപം നടത്താനും ഉയര്‍ന്ന തുക സമ്പാദ്യം ഉണ്ടാക്കിയെടുക്കാനും സഹായിക്കും.

അഞ്ച് കോടി രൂപയാണ് നിങ്ങള്‍ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനായി പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണമെന്ന് അറിയാമോ? പ്രതിമാസം 6,000 രൂപയാണ് നിങ്ങള്‍ അതിനായി നിക്ഷേപിക്കേണ്ടത്. നിങ്ങളുടെ നിക്ഷേപത്തിനോടൊപ്പം പ്രതിവര്‍ഷം ലഭിക്കുന്ന 12 മുതല്‍ 15 ശതമാനം വരെയുള്ള വാര്‍ഷിക വരുമാനം കൂടി ഉള്‍പ്പെടുമ്പോള്‍ സമ്പാദ്യം ഇരട്ടിയാകുന്നു.

ശരാശരി 15 ശതമാനം വാര്‍ഷിക വരുമാനം വാഗ്ദാനം ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടിലാണ് നിങ്ങള്‍ പ്രതിമാസം 6,000 രൂപ നിക്ഷേപിക്കുന്നതെങ്കില്‍ 20 വര്‍ഷത്തിനുള്ള നിങ്ങളുടെ മൂലധനം 1.48 കോടിയായി വളരും. 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 3.28 കോടിയായും 30 വര്‍ഷത്തിനുള്ള 7 കോടിയായും സമ്പാദ്യം മാറുന്നതാണ്.

കോമ്പൗണ്ടിങ് അതായത് കൂട്ടുപലിശയുടെ കരുത്തിലാണ് നിങ്ങളുടെ സമ്പാദ്യം ഇരട്ടിയായി വളരുന്നത്. എത്ര വര്‍ഷം നിങ്ങള്‍ നിക്ഷേപം നടത്തുന്നുവോ അതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപത്തിനും അതിന്റെ പലിശയ്ക്കും പലിശ ലഭിക്കുന്നു.

പെട്ടെന്ന് ലാഭം നേടാം എന്ന ഉദ്ദേശത്തോടെ ഒരിക്കലും എസ്‌ഐപികളില്‍ നിക്ഷേപിക്കരുത്. അതിന് പ്രധാന കാരണം എസ്‌ഐപികള്‍ പ്രവര്‍ത്തിക്കുന്നത് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസരിച്ചാണ്. ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുന്നത് നിങ്ങളുടെ സമ്പാദ്യം ഇരട്ടിയായി വര്‍ധിപ്പിക്കും.

Also Read: Mutual Funds Loan: പണയം വെക്കാന്‍ എന്തുണ്ട്? മ്യൂച്വല്‍ ഫണ്ടുണ്ട്! ആഹാ അതെങ്ങനെ

സ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുന്നതിനായി മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അവയുടെ ഫണ്ട് സൈസ്, മുന്‍ വര്‍ഷങ്ങളിലെ പ്രകടനം എന്നിവ പരിഗണിച്ചുകൊണ്ടാണ് ഫണ്ട് തിരഞ്ഞെടുക്കേണ്ടത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.