5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cheapest gold in the world: കേരളത്തെക്കാൾ കുറഞ്ഞ നിരക്കിൽ ഈ രാജ്യത്ത് നിന്ന് സ്വർണം വാങ്ങാം; വില വ്യത്യാസത്തിന് കാരണം ഇത്

how to buy gold from bhutan: യുഎഇ, ഒമാൻ, സിംഗപ്പൂർ, ഖത്തർ എന്നീ രാജ്യങ്ങളിലാണ് സ്വർണവില കുറവെന്ന ധാരണയാണ് നമ്മളിൽ പലർക്കുമുള്ളത്. എന്നാൽ ദുബായോ, പശ്ചിമേഷ്യൻ രാജ്യങ്ങളോ അല്ല സ്വർണം വാങ്ങാൻ ഉത്തമം.

Cheapest gold in the world: കേരളത്തെക്കാൾ കുറഞ്ഞ നിരക്കിൽ ഈ രാജ്യത്ത് നിന്ന് സ്വർണം വാങ്ങാം; വില വ്യത്യാസത്തിന് കാരണം ഇത്
Gold (Image Credits: PTI)
athira-ajithkumar
Athira CA | Published: 15 Dec 2024 13:57 PM

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്റ്റോക്ക് മാർക്കറ്റും ബാങ്കുകളും മ്യൂച്ചൽ ഫണ്ടുകളുമായിരുന്നു മലയാളികളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥിതിമാറി, സ്വർണത്തിലും നിക്ഷേപം നടത്തുന്നവർ ഏറെയാണ്. സ്വർണത്തിന്റെ വിലയിലുണ്ടാകുന്ന കുതിപ്പാണ് ഇതിന് പിന്നിൽ. പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടാകുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിന്റെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സ്വർണവില കുതിക്കുകയാണ്. ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം ലഭിക്കുന്ന രാജ്യം ഏതെന്ന് നിങ്ങൾക്ക് അറിയാമോ ? യുഎഇ, ഒമാൻ, സിംഗപ്പൂർ, ഖത്തർ എന്നീ രാജ്യങ്ങളിലാണ് സ്വർണവില കുറവെന്ന ധാരണയാണ് നമ്മളിൽ പലർക്കുമുള്ളത്. എന്നാൽ ദുബായോ, പശ്ചിമേഷ്യൻ രാജ്യങ്ങളോ അല്ല സ്വർണം വാങ്ങാൻ ഉത്തമം. ഭൂട്ടാനിലാണ് സ്വർണവില കുറവെന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര പേർ വിശ്വസിക്കും ?

ഭൂട്ടാൻ
ഒരു തവണയെങ്കിലും ഭൂട്ടാനിലേക്ക് യാത്ര പോകണമെന്ന് ആ​ഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഏഷ്യയിലെ തന്നെ ഏറ്റവും ചെറിയ രാജ്യമായ ഭൂട്ടാൻ പ്രകൃതിയുടെ മനോഹാരിത കൊണ്ട് സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്. സ്വർണത്തിന് നികുതി നൽകേണ്ട എന്നതാണ് ഭൂട്ടാനിലെ സവിശേഷത. ഇതുൾപ്പെടെയുള്ള നിരവധി കാര്യങ്ങളാണ് ആഭരണപ്രേമികളുടെ ഇഷ്ട സ്ഥലമായി ഭൂട്ടാനെ മാറ്റുന്നത്.

ഡ്യൂട്ടി ഫ്രീ
ഭൂട്ടാനിലെ ധനമന്ത്രാലയത്തിന് കീഴിലുള്ള ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ നിന്ന് ആളുകൾക്ക് സ്വർണം വാങ്ങിക്കാം. വിദേശ വിനോദ സഞ്ചാരികൾക്കും മേക്കിം​ഗ് ചാർജ്ജും മറ്റും നൽകാതെ ഇവിടെ നിന്ന് സ്വർണം വാങ്ങിക്കാൻ അവസരമുണ്ട്.

ഭൂട്ടാനിൽ നിന്ന് സ്വർണം
രാജ്യത്ത് നിന്ന് സ്വർണം വാങ്ങാണമെങ്കിൽ ഭൂട്ടാൻ സർക്കാർ പറയുന്ന ചിലമാനദണ്ഡങ്ങൾ നാം പാലിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങൾ ഇവയാണ്,
‌1. ഭൂട്ടാൻ സർക്കാർ അം​ഗീകരിച്ചിരിക്കുന്ന ഹോട്ടലിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും രാത്രി താമസിച്ചിരിക്കണം.
2. സ്വർണം വാങ്ങിക്കുന്നവർ ബിൽ വാങ്ങിക്കാൻ മറക്കരുത്.

പേയ്മെന്റ്
യുഎസ് ഡോളറിൽ മാത്രമേ ഭൂട്ടാനിൽ നിന്ന് സ്വർണം വാങ്ങാൻ സാധിക്കൂ. ഇന്ത്യകാർക്ക് യുഎസ് ഡോളർ നൽകാതെയും സ്വർണം വാങ്ങാം. ടൂറിസ്റ്റുകളായി എത്തുന്ന ഇന്ത്യക്കാർ ഭൂട്ടാൻ സർക്കാരിന്റെ സുസ്ഥിര വികസന ഫീസായ 1,200-1,800 രൂപ നൽകാൻ തയ്യാറായാൽ രൂപയിലും സ്വർണം വാങ്ങാം. ഇതിലൂടെ നികുതിയും ഇറക്കുമതി തീരുവയും നൽകാതെ സ്വർണം വാങ്ങാൻ സാധിക്കും. സ്വർണം വാങ്ങാനായി മാത്രമല്ല, ഭൂട്ടാനിന്റെ പ്രകൃതി ഭം​ഗി കൂടി ആസ്വദിക്കാനാണ് ഇന്ത്യൻ യാത്രികർ രാജ്യത്തേക്ക് എത്തുന്നത്.

അതേസമയം, കേരളത്തിൽ പവന് 60000 എന്ന നിരക്കിലേക്ക് സ്വർണവില കുതിച്ചതിന് ശേഷമാണ് ഇപ്പോൾ ഇടിവ് സംഭവിച്ചിരിക്കുന്നത്. പവന് 56,000, 57, 000 എന്നീ നിരക്കിലാണ് കേരളത്തിൽ നിലവിൽ സ്വർണവ്യാപാരം നടക്കുന്നത്.

സംസ്ഥാനത്തെ ഡിസംബറിലെ സ്വർണ വില
ഡിസംബർ 01: 57,200 രൂപ
ഡിസംബർ 02: 56,720 രൂപ
ഡിസംബർ 03: 57,040 രൂപ
ഡിസംബർ 04: 57,040 രൂപ
ഡിസംബർ 06: 57,120 രൂപ
ഡിസംബർ 07: 56, 920 രൂപ
ഡിസംബർ 08: 56, 920 രൂപ
ഡിസംബർ 09: 57,040 രൂപ
ഡിസംബർ 10: 57,640 രൂപ
ഡിസംബർ 11: 58,280 രൂപ
ഡിസംബർ 12: 58,280 രൂപ
ഡിസംബർ 13: 57,840 രൂപ
ഡിസംബർ 14: 57,840 രൂപ
ഡിസംബർ 14: 57,840 രൂപ