5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2024: രാജ്യത്ത് ബജറ്റ് ആദ്യമായി അവതരിപ്പിച്ചത് ഇന്ത്യക്കാരനല്ല, പിന്നെയാര്?

History of Budget in India: വരുമാന സ്രോതസിന്റെ നാല് ഘടകങ്ങളായിരുന്നു ആ ബജറ്റില്‍ ഉള്‍പ്പെട്ടിരുന്നത്. സത്ത്, തൊഴില്‍, സെക്യൂരിറ്റികള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് കണക്കിലെടുത്തിരുന്നത്.

Budget 2024: രാജ്യത്ത് ബജറ്റ് ആദ്യമായി അവതരിപ്പിച്ചത് ഇന്ത്യക്കാരനല്ല, പിന്നെയാര്?
Social Media Image
shiji-mk
Shiji M K | Published: 22 Jul 2024 13:53 PM

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമന്‍ ജൂലൈ 23ന് 2024-25 വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണിത്. മാത്രമല്ല നിര്‍മല സീതാരമന്‍ അവതരിപ്പിക്കാന്‍ പോകുന്ന ഏഴാം ബജറ്റ് എന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ട്. ഇന്ത്യയില്‍ ആരാണ് ആദ്യം ബജറ്റ് അവതരിപ്പിച്ചതെന്ന് അറിയാമോ? പരിശോധിക്കാം…

ആദ്യ ബജറ്റ്

1860 ഏപ്രില്‍ 7നാണ് ഇന്ത്യയില്‍ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ സ്‌കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ജെയിംസ് വില്‍സണ്‍ ആണ് ആദ്യ യൂണിയന്‍ ബജറ്റ് അവതരിപ്പിച്ചത്. വരുമാന സ്രോതസിന്റെ നാല് ഘടകങ്ങളായിരുന്നു ആ ബജറ്റില്‍ ഉള്‍പ്പെട്ടിരുന്നത്. സത്ത്, തൊഴില്‍, സെക്യൂരിറ്റികള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് കണക്കിലെടുത്തിരുന്നത്.

Also Read: Budget 2024: എന്താണ് കേന്ദ്ര ബജറ്റ്? ഇടക്കാല ബജറ്റും സമ്പൂർണ്ണ ബജറ്റും തമ്മിലുള്ള വ്യത്യാസമെന്ത്..?

അന്ന് രണ്ട് നികുതി സ്ലാബുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരാളുടെ വാര്‍ഷിക വരുമാനം രണ്ട് രൂപയില്‍ താഴെയാണെങ്കില്‍ രണ്ട് ശതമാനം നികുതിയും 500 രൂപയില്‍ കൂടുതലാണെങ്കില്‍ 4 ശതമാനം നികുതിയുമായിരുന്നു ഉണ്ടായിരുന്നത്. അതായത് 500 രൂപയ്ക്ക് മുകളില്‍ ഉള്ളവര്‍ വരുമാനമുള്ളവര്‍ 20 രൂപയും 500 രൂപയ്ക്ക് താഴെയുള്ളവര്‍ 10 രൂപയും നികുതിയായി നല്‍കി.

സ്വാതന്ത്ര്യാനന്തര ബജറ്റ്

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1947 നവംബര്‍ 26നാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. അന്നത്തെ ധനമന്ത്രിയായിരുന്ന ആര്‍ കെ ഷണ്‍മുഖം ചെട്ടിയായിരുന്നു അത് അവതരിപ്പിച്ചിരുന്നത്.

സമയക്രമം

ബ്രിട്ടീഷുകാര്‍ പിന്തുടര്‍ന്ന ശീലം അനുസരിച്ച് 1999 വരെ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം 5 മണിക്ക് ആയിരുന്നു കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ 1999ല്‍ മുന്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയാണ് ബജറ്റ്

Also Read: Economic Survey : എന്താണ് സാമ്പത്തിക സർവേ? ബജറ്റവതരണത്തിന് മുൻപ് ഇത് അവതരിപ്പിക്കുന്നതെന്തിന്?

പിന്നീട് 2017 മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി ഫെബ്രുവരി 1ന് ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി. 1955 വരെ യൂണിയന്‍ ബജറ്റ് അവതരിപ്പിച്ചിരുന്നത് ഇംഗ്ലീഷിലായിരുന്നു. പിന്നീട് ഹിന്ദിയിലും ഇംഗ്ലീഷിലും ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു.