5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2025: രോഗനിർണയത്തിന് എഐ, ശസ്ത്രക്രിയയ്ക്ക് റോബോട്ട്; ബജറ്റിൽ ആരോ​ഗ്യമേഖല പ്രതീക്ഷിക്കുന്നത് എന്തെല്ലാം?

Union Budget 2025 For Health Sector: കഴിഞ്ഞ വർഷത്തെ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് സർക്കാർ വകവരുത്തിയത് 90,958 കോടി രൂപയാണ്. രാജ്യത്ത് ഓരോ വർഷവും സാങ്കേതിക വിധ്യയിൽ കൈവരിക്കുന്ന നേട്ടങ്ങൾ ചെറുതല്ല. അത്തരത്തിൽ നമ്മുടെ ആരോ​ഗ്യമേഖലയും ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടുത്ത ബജറ്റ് ചില പ്രധാന മാറ്റങ്ങൾക്ക് ഇത്തവണത്തെ ബജറ്റ് അവതരണം സാക്ഷ്യം വഹിച്ചേക്കുമെന്നാണ് പ്രതീക്ഷ.

Budget 2025: രോഗനിർണയത്തിന് എഐ, ശസ്ത്രക്രിയയ്ക്ക് റോബോട്ട്; ബജറ്റിൽ ആരോ​ഗ്യമേഖല പ്രതീക്ഷിക്കുന്നത് എന്തെല്ലാം?
neethu-vijayan
Neethu Vijayan | Updated On: 26 Jan 2025 19:08 PM

ഫെബ്രുവരി ഒന്നിന് 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് (Budget 2025) അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഇതിൽ ആരോ​ഗ്യ മേഖലയ്ക്ക് സർക്കാർ നീക്കിവയ്ക്കുന്നത് എത്രയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇത്തവണ ബജറ്റിൽ ആരോഗ്യം പോലുള്ള പ്രധാന മേഖലകൾക്കുള്ള വിഹിതം ഏകദേശം 10 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. നിർണായക വെല്ലുവിളികളെ നേരിടാൻ സർക്കാർ ധനസഹായം വർദ്ധിപ്പിക്കുക, ആരോഗ്യ സംരക്ഷണ ചെലവ് വർദ്ധിപ്പിക്കുക, പൊതുജനാരോഗ്യ സംരംഭങ്ങളുടെ വിപുലീകരണം എന്നിവ പ്രധാന ആവശ്യങ്ങളായി ഇതിനോടകം ഉയർന്നിട്ടുമുണ്ട്.

കഴിഞ്ഞ വർഷത്തെ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് സർക്കാർ വകവരുത്തിയത് 90,958 കോടി രൂപയാണ്. നാഷണൽ ഹെൽത്ത് അക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ ആരോഗ്യ സംരക്ഷണ ചെലവിന്റെ വിഹിതം 2013-14ൽ 64.2 ശതമാനമായിരുന്നത് 2021-22ൽ 39.4 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവ് പരിശോധിക്കുകയാണെങ്കിൽ പൊതുജനാരോഗ്യ ചെലവ് ജിഡിപിയുടെ 1.13 ശതമാനത്തിൽ നിന്ന് 1.84 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. എന്നിൽ, 2030 ആകുമ്പോഴേക്കും ഇത് മൂന്ന് ശതമാനമായി ഉയരുമെന്നാണ് ചില സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

എഐയുെം റോബോട്ടിക് ശസ്ത്രക്രിയകളും

രാജ്യത്ത് ഓരോ വർഷവും സാങ്കേതിക വിധ്യയിൽ കൈവരിക്കുന്ന നേട്ടങ്ങൾ ചെറുതല്ല. അത്തരത്തിൽ നമ്മുടെ ആരോ​ഗ്യമേഖലയും ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടുത്ത ബജറ്റ് ചില പ്രധാന മാറ്റങ്ങൾക്ക് ഇത്തവണത്തെ ബജറ്റ് അവതരണം സാക്ഷ്യം വഹിച്ചേക്കുമെന്നാണ് പ്രതീക്ഷ. രോഗനിർണയത്തിൽ എഐ സാങ്കേതിക വിദ്യയുടെ മുന്നേറ്റമാണ് ആരോ​ഗ്യ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വലിയൊരു ശതമാനം തന്നെ ബജറ്റിൽ എഐ മുന്നേറ്റത്തിന് കേന്ദ്രം വകയിരുത്താനാണ് സാധ്യത. അങ്ങനെയുണ്ടായാൽ അത് രാജ്യത്തെ ആരോ​ഗ്യ മേഖലയുടെ വലിയൊരു കുതിപ്പിനാണ് തുടക്കം കുറിക്കുന്നത്.

നിലവിൽ രാജ്യത്തെ ആരോ​ഗ്യ രം​ഗത്ത് ഉയർന്ന വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2034 ആകുമ്പോഴേക്കും ഈ വ്യവസായം 2024 ലെ 10,362.9 മില്യൺ യുഎസ് ഡോളറിൽ നിന്ന് 50,670.5 മില്യൺ യുഎസ് ഡോളറായി ഉയരുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. ആഗോള ശരാശരിയുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ ചെലവ് ജിഡിപിയുടെ 2.5-3 ശതമാനമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

ആരോ​ഗ്യ മേഖലയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് റോബോട്ടിക് ശസ്ത്രക്രിയ. 2006 ൽ തുടക്കംക്കുറിച്ച റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിൽ 12,800 ശസ്ത്രക്രിയ ഇതുവരെ വിജയകരമായി പൂർത്തീകരിച്ചിട്ടുള്ളതായി ചില കണക്കുകൾ വ്യക്തമാക്കുന്നു. അതിനാൽ തന്നെ ഭാവിയിൽ ഈ സാങ്കേതിക വിദ്യയിലുള്ള വളർച്ച രാജ്യത്തിന് ആവശ്യമാണ്. രാജ്യത്തിൻ്റെ വിദ്യാഭ്യാസ മേഖലയിലടക്കം വലിയ മാറ്റത്തിന് ഇതിലൂടെ സാധ്യമാകും.

സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെയാണ് റോബോട്ടിക് ശസ്ത്രക്രിയ നടത്തുന്നത്. കമ്പ്യൂട്ടർ നിയന്ത്രിത റോബോട്ടിക് കൈകൾ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. 3 ഡി ദൃശ്യങ്ങൾ നിരീക്ഷിച്ച് റോബോട്ടിക് കൈകൾ നിയന്ത്രിക്കുന്നത് ശസ്ത്രക്രിയാ വിദഗ്ധനാണ്.

മാനസികാരോഗ്യ മേഖല

2025-2026 സാമ്പത്തിക വർഷത്തിൽ, ആരോ​ഗ്യ മേഖലയിൽ സാമ്പത്തിക സഹായം ആവശ്യമായി വരുന്ന മറ്റൊരു തലമാണ് മാനസികാരോഗ്യ മേഖല. നിലവിലെ സ്ഥിതി മനസ്സിലാക്കികൊണ്ട് ഭാവിയിൽ കൂടുതൽ വളർച്ചയ്ക്ക് ആവശ്യമായ തരത്തിലാവണം ബജറ്റിലെ വകനീതക്കൽ. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഈ ധനസഹായം സഹായിക്കും. നിലവിൽ 100,000 രോഗികൾക്ക് 1 സൈക്യാട്രിസ്റ്റ് എന്ന നിലയിലാണ് രാജ്യത്തെ മാനസികാരോ​ഗ്യ മേഖല കടന്നുപോകുന്നത്. അതിനാൽ തന്നെ ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഇത്തവണത്തെ ബജറ്റിൽ മുൻഗണന നൽകേണ്ടതാണ്.