5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2025 : ബജറ്റിനു മുന്‍പ് പാർലിമെന്റിൽ ‘ഹൽവ’ വിളമ്പി ധനമന്ത്രി നിർമ്മല സീതാരാമൻ; എന്താണ് ‘ഹൽവ സെറിമണി’

Nirmala Sitharaman Performs Traditional Halwa Ceremony: കേന്ദ്ര ബജറ്റിന്റെ ഔദ്യോഗിക തുടക്കം എന്ന നിലയിലാണ് ഹൽവ ചടങ്ങ് നടക്കുന്നത്. കാലങ്ങളായി പാർലമെന്റിൽ നടന്നുവരുന്ന ചടങ്ങാണ്. ബജറ്റ് പ്രവർത്തനങ്ങളുടെ മുന്നോടിയായി കേന്ദ്ര ധനമന്ത്രി ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഹൽവ വിതരണം ചെയ്യും.

Union Budget 2025 : ബജറ്റിനു മുന്‍പ് പാർലിമെന്റിൽ ‘ഹൽവ’ വിളമ്പി ധനമന്ത്രി നിർമ്മല സീതാരാമൻ; എന്താണ് ‘ഹൽവ സെറിമണി’
Halwa CeremonyImage Credit source: PTI
sarika-kp
Sarika KP | Updated On: 26 Jan 2025 19:09 PM

2025-26 വർഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിന് അഞ്ച് ദിവസം മാത്രം അവശേഷിക്കെ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലിമെന്റിൽ ഹൽവ ചടങ്ങ് നടത്തി. വൈകിട്ട് അഞ്ച് മണിക്ക് നോർത്ത് ബ്ലോക്കിൽ വച്ച് നടന്ന ചടങ്ങിൽ നിർമല സീതാരാമൻ ഹൽവ തയാറാക്കി വിതരണം ചെയ്തു. സഹമന്ത്രി പങ്കജ് ചൗധരിയും സെക്രട്ടറിമാരും പങ്കെടുക്കും. ഇതോടെ എന്താണ് ഹൽവ ചടങ്ങ്?

എന്താണ് ഹൽവ ചടങ്ങ്?

1980 മുതൽ ആരംഭിച്ച ഹൽവ ചടങ്ങ് ഇന്നും തുടർന്ന് പോകുന്നു. കേന്ദ്ര ബജറ്റിന്റെ ഔദ്യോഗിക തുടക്കം എന്ന നിലയിലാണ് ഹൽവ ചടങ്ങ് നടക്കുന്നത്. കാലങ്ങളായി പാർലമെന്റിൽ നടന്നുവരുന്ന ചടങ്ങാണ്. ബജറ്റ് പ്രവർത്തനങ്ങളുടെ മുന്നോടിയായി കേന്ദ്ര ധനമന്ത്രി ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഹൽവ വിതരണം ചെയ്യും. ലോക്ക് ഇൻ പ്രക്രിയ ആരംഭിക്കുന്നതിന് മുൻപാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. നോർത്ത് ബ്ലോക്കിൽ ഒരു വലിയ ലോഹചട്ടിയിലാണ് ഹൽവ തയ്യാറാക്കുന്നത്. ഇത് ബജറ്റ് നിർമ്മാണ പ്രക്രിയയിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്യും. ഇത് സൂചിപ്പിക്കുന്നത് എല്ലാ ധനമന്ത്രാലയ ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനത്തെ അംഗീകരിക്കുന്നുവെന്നാണ്. ഇതിനു ശേഷമാണ് പാർലമെൻ്റിൽ അവതരിപ്പിക്കുന്ന ബജറ്റ് രേഖകൾ അച്ചടിക്കുന്നത്. ഈ ചടങ്ങ് നടന്നതിനു ശേഷം ആർക്കും മന്ത്രാലയ കോമ്പൗണ്ടിൽ നിന്ന് പുറത്തുപോകാൻ അനുവാദമില്ല. സാമ്പത്തിക രേഖ പാർലമെൻ്റിൽ അവതരിപ്പിച്ചതിന് ശേഷം മാത്രമേ ബജറ്റ് ടീമിലെ എല്ലാവരെയും പുറത്ത് പോകാൻ അനുവദിക്കൂ.

Also Read : ഇത്തവണ എയിംസ് പ്രതീക്ഷിക്കാമോ? കേരളം കാത്തിരിക്കുന്നത് ആ സുപ്രധാന പ്രഖ്യാപനത്തിന്; സംസ്ഥാനത്തിന്റെ ബജറ്റ് സ്വപ്‌നങ്ങള്‍

ഇതിനു പുറമെ ജിമെയിൽ, സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നതിലും ഫോൺ ഉപയോ​ഗിക്കുന്നതിലും വിലക്കുണ്ട്. ബജറ്റ് അവതരിപ്പിക്കുന്നതുവരെ രഹസ്യമായി വെക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം പുറത്ത് പോകാൻ അനുമതി ഉണ്ടാകും.അതേസമയം കോവിഡ് മഹാമാരിയെ തുടർന്ന് 2022 ൽ ഈ ചടങ്ങ് നടത്തിയിട്ടില്ല. ഇതിനു പകരം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തിരുന്നു.

ജനുവരി 31-ന് ആരംഭിക്കുന്ന പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ഏപ്രിൽ നാലിനാണ് അവസാനിക്കുന്നത്. ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെൻ്റിൻ്റെ രണ്ട് സഭകളുടെ സംയുക്ത സമ്മേളനത്തെ ജനുവരി 31-ന് അഭിസംബോധന ചെയ്യും. ഫെബ്രുവരി 14 മുതൽ പാർലമെൻ്റിന് ഇൻ്റർസെഷൻ ഇടവേളയുണ്ടാകും, മാർച്ച് 10-ന് പാർലമെൻ്റിൻ്റെ ഇരുസഭകളും സമ്മേളനങ്ങൾ പുനരാരംഭിക്കും. അതേസമയം നിർമല സീതാരാമന്റെ ഏഴാമത്തെ ബജറ്റാണ് അടുത്തതായി നടക്കാൻ പോകുന്നത്. ഇതോടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ (അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും) റെക്കോർഡ് നിർമല സീതാരാമൻ മറികടന്നു.