5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2025: ഈ ബജറ്റ് കര്‍ഷകരുടേത് കൂടിയാകും; നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യത

Expected Key Announcements For Farmers In Budget 2025: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്ന എട്ടാം ബജറ്റാണിത്. 2024 ജൂണില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മോദിയുടെ മൂന്നാം ഊഴത്തിലെ രണ്ടാം സമ്പൂര്‍ണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുക. ആദ്യ സമ്പൂര്‍ണ ബജറ്റ് 2024 ജൂലൈയിലായിരുന്നു അവതരിപ്പിച്ചത്.

Budget 2025: ഈ ബജറ്റ് കര്‍ഷകരുടേത് കൂടിയാകും; നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യത
നിര്‍മല സീതാരാമന്‍ Image Credit source: PTI
shiji-mk
Shiji M K | Updated On: 26 Jan 2025 23:32 PM

2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാന്‍ പോകുകയാണ്. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാം ബജറ്റ് പ്രഖ്യാപനമാണിത്.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്ന എട്ടാം ബജറ്റാണിത്. 2024 ജൂണില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മോദിയുടെ മൂന്നാം ഊഴത്തിലെ രണ്ടാം സമ്പൂര്‍ണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുക. ആദ്യ സമ്പൂര്‍ണ ബജറ്റ് 2024 ജൂലൈയിലായിരുന്നു അവതരിപ്പിച്ചത്.

മൂന്നാം തവണയും അധികാരമേറ്റതോടെ കര്‍ഷകരുടെ ഉന്നമനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തന്നെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. മുന്‍ ബജറ്റിന് സമാനമായി ഈ ബജറ്റിലും കാര്‍ഷിക മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കര്‍ഷകയ്ക്കായി കേന്ദ്രധനമന്ത്രി നിര്‍മല സിതാരാമന്‍ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ള പ്രഖ്യാപനങ്ങള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്തും

കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. മൂന്ന് ലക്ഷം രൂപ വരെയാണ് നിലവില്‍ കര്‍ഷകര്‍ക്ക് ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കുക. എന്നാല്‍ അത് അഞ്ച് ലക്ഷം രൂപയാക്കി സര്‍ക്കാര്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

Also Read: Budget 2025: രോഗനിർണയത്തിന് എഐ, ശസ്ത്രക്രിയയ്ക്ക് റോബോട്ട്; ബജറ്റിൽ ആരോ​ഗ്യമേഖല പ്രതീക്ഷിക്കുന്നത് എന്തെല്ലാം?

കാര്‍ഷിക ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കും

കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനാല്‍ വിത്ത്, വളം തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളുടെ ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി സര്‍ക്കാര്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. ജിഎസ്ടി നിരക്ക് കുറയുന്നതോടെ കര്‍ഷകര്‍ക്ക് അവരുടെ ചിലവ് കുറയ്ക്കാനും ലാഭം വര്‍ധിപ്പിക്കാനും സാധിക്കും.

കാര്‍ഷിക പദ്ധതികള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കും

കാര്‍ഷിക പദ്ധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 65,529 കോടി രൂപയായിരുന്നു സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. ഈ ബജറ്റില്‍ സര്‍ക്കാര്‍ വിഹിതത്തില്‍ 5 മുതല്‍ 7 ശതമാനം വരെ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.