5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2024 : എയിംസില്ല, ടൂറിസമില്ല, ഒന്നുമില്ല; കേരളത്തെ പൂർണമായി തഴഞ്ഞ് ബജറ്റ്; അതൃപ്തിയറിയിച്ച് എംപിമാർ

Budget 2024 Kerala : കേരളത്തിൻ്റെ ആവശ്യങ്ങളെല്ലാം നിരാകരിച്ച് ബജറ്റ്. പതിറ്റാണ്ടുകളായി കേരളം മുന്നോട്ടുവെക്കുന്ന എയിംസ് അടക്കമുള്ള ആവശ്യങ്ങൾ ബജറ്റിൽ തഴഞ്ഞു. സംഭവത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ അതൃപ്തിയറിയിച്ചു.

Budget 2024 : എയിംസില്ല, ടൂറിസമില്ല, ഒന്നുമില്ല; കേരളത്തെ പൂർണമായി തഴഞ്ഞ് ബജറ്റ്; അതൃപ്തിയറിയിച്ച് എംപിമാർ
Budget 2024 Kerala (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 23 Jul 2024 14:03 PM

കേരളത്തെ പൂർണമായി തഴഞ്ഞ് ബജറ്റ് (Budget 2024). നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ എയിംസ് ഉൾപ്പെടെ ചില ആവശ്യങ്ങളെങ്കിലും ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി നൽകിയപ്പോൾ കേരളത്തിൻ്റെ പേര് പോലും ബജറ്റിൽ (Budget 2024 Tourism) പരാമർശിച്ചില്ല.

കേരളത്തിൽ ആദ്യമായി ബിജെപിക്ക് സീറ്റ് കിട്ടിയതിന് ശേഷമുള്ള ബജറ്റെന്ന നിലയിൽ സംസ്ഥാനത്തിൻ്റെ ചില ആവശ്യങ്ങളെങ്കിലും കേന്ദ്രം ചെവിക്കൊള്ളുമെന്നായിരുന്നു പ്രതീക്ഷ. എയിംസ്, നികുതിവിഹിതം, വിഴിഞ്ഞം തുറമുഖം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം, റബ്ബർ താങ്ങുവില, കോഴിക്കോട്- വയനാട് തുരങ്കപാത എന്നിങ്ങനെ കേരളം പ്രതീക്ഷയർപ്പിച്ച പല പദ്ധതികളുമുണ്ടായിരുന്നു. എന്നാൽ ഒന്ന് പോലും ബജറ്റലുണ്ടായില്ല.

കേരളത്തെ പൂർണമായി തഴഞ്ഞുള്ള ബജറ്റിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധമറിയിച്ചു. എൻകെ പ്രേമചന്ദ്രൻ, ആൻ്റോ ആൻ്റണി, കെ രാധാകൃഷ്ണൻ തുടങ്ങി കേരളത്തിൽ നിന്നുള്ള വിവിധ എംപിമാർ ബജറ്റിൽ അതൃപ്തിയറിയിച്ചു. സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിലുള്ളതെന്ന് പ്രേമചന്ദ്രൻ വിമർശിച്ചു. കേരളത്തിന്റെ പേര് പോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല. ബീഹാറിനെയും ആന്ധ്രയും കബളിപ്പിക്കുവാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലെന്നും അദ്ദേഹം പറഞ്ഞു.

Also Read : Budget 2024 : പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ വക

കേരളത്തെ സമ്പൂർണ്ണമായി അവഗണിച്ചു എന്ന് ആൻ്റോ ആൻ്റണി എംപി പറഞ്ഞു. റബ്ബർ കർഷകരെ സർക്കാർ ദ്രോഹിക്കുകയാണ്. ബജറ്റിന്റെ ലക്ഷ്യം രാജ്യത്തെ കോർപ്പറേറ്റുകളെ തീറ്റിപ്പോറ്റുക എന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് ഒന്നും കിട്ടിയില്ല എന്ന് കെ രാധാക്യഷ്ണൻ പ്രതികരിച്ചു. തങ്ങൾക്ക് അനുകൂലമല്ലാത്ത ആളുകളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രത്തിൻ്റേത്. എംപിമാർ ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ സമദ് സമദാനി, ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ തുടങ്ങിയ എംപിമാരും കേന്ദ്രത്തെ വിമർശിച്ചു.

ബജറ്റിൽ ക്യാൻസർ മരുന്നുകളുടെയും മൊബൈൽ ഫോണുകളുടെ അനുബന്ധ ഉപകരണങ്ങളുടെയും വിലകുറച്ചു. ക്യാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരുവയാണ് ഒഴിവാക്കിയത്. ഇതോടെ ഈ മരുന്നുകളുടെ വില കുറയും. മൊബൈൽ ഫോണിൻ്റെ ഇറക്കുമതി തീരുവയും കുറച്ചിട്ടുണ്ട്.

സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾക്ക് വിലകുറയും. സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ 6 ശതമാനമായും പ്ലാറ്റിനം ഇറക്കുമതി തീരുവ 6.4 ശതമാനമായും കുറച്ചു. സ്വർണ വ്യാപാരികളുടെ ആവശ്യത്തെ തുടർന്നാണ് നടപടി. വസ്ത്രങ്ങളുടെ കസ്റ്റംസ് തീരുവയും കുറച്ചിട്ടുണ്ട്. തുകൽ ഉത്പന്നങ്ങൾക്കും ചാർജർ ഉൾപ്പെടെ മൊബൈൽ ഫോണുകളുടെ അനുബന്ധ ഉപകരണങ്ങൾക്കും വില കുറയും. രാജ്യത്ത് മൊബൈൽ ഉപയോഗം വർധിച്ചതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ബജറ്റിൽ പറയുന്നു. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ കുറച്ചു. എക്സ് റേ ട്യൂബുകൾക്കും മെഷീനുകൾക്കും ഡ്യൂട്ടി കുറച്ചു. 20 ധാതുക്കൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടിയും കുറച്ചു. ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങൾ, മുദ്ര ഭക്ഷ്യോത്പന്നങ്ങൾ എന്നിവകളുടെയും വിലകുറയും. അതേസമയം, പ്ലാസ്റ്റിക്കിന് വില കൂടും. ടെലികോം ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടിയതിനാൽ ഇതിനും വില വർധിക്കും. ഇ കൊമേഴ്സ് വ്യാപാരത്തിന് ടി ഡി എസ് കുറച്ചു.