5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2024: പിഎഫിൻ്റെ ഉയർന്ന ശമ്പള പരിധിക്ക് മാറ്റം? ബജറ്റിലെ പ്രധാന പരിഷ്കാരം എന്തായിരിക്കും

Budget 2024 Expectations in PF: 2014 സെപ്റ്റംബർ ഒന്നിനാണ് ഇത് 6500 രൂപയിൽ നിന്ന് 15,000 രൂപയായി പിഎഫിൻ്റെ വേതന പരിധി വർധിപ്പിച്ചത്. ഒരാളുടെ ശമ്പളത്തിൽ നിന്നും പരമാവധി ഒരു മാസം പിഎഫിലേക്ക് നൽകുന്ന തുകയാണ് വേതന പരിധി എന്ന് ഉദ്ദേശിക്കുന്നത്

Budget 2024: പിഎഫിൻ്റെ ഉയർന്ന ശമ്പള പരിധിക്ക് മാറ്റം? ബജറ്റിലെ പ്രധാന പരിഷ്കാരം എന്തായിരിക്കും
Epfo | PTI
arun-nair
Arun Nair | Published: 03 Jul 2024 17:44 PM

Union Budget 2024:  ബജറ്റിനായി കാത്തിരിക്കുകയാണ് രാജ്യം. കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയായിരിക്കും എന്നത് സംബന്ധിച്ച് ഇപ്പോഴെ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഇത്തരത്തിൽ എല്ലാ മേഖലകളിലും ബജറ്റിലെ പ്രഖ്യാപനങ്ങളെ കുറിച്ചും പ്രതീക്ഷിക്കുന്ന മാറ്റങ്ങളെ കുറിച്ചും ചർച്ചകളുണ്ട്. ഇതിലൊന്നാണ് പ്രൊവിഡൻ്റ് ഫണ്ടും. പിഎഫുമായി ബന്ധപ്പെട്ട നിരവധി പ്രതീക്ഷകളാണ് ഇത്തവണത്തെ ബജറ്റിൽ. ഇതിലൊന്നാണ് പിഎഫിൻ്റെ നിലവിലെ ശമ്പള പരിധി ഇതിൽ മാറ്റം വരുമോ എന്ന് വേണം പരിശോധിക്കാൻ.

ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന് വേതനപരിധി വർധിപ്പിക്കുമെന്നാണ് പ്രാവിൻ്റ് ഫണ്ട് വരിക്കാരുടെയും പ്രതീക്ഷ. നിലവിൽ പ്രൊവിഡൻ്റ് ഫണ്ടിലെ വേതന പരിധി 15,000 രൂപയാണ്.

ALSO READ: PF Withdrawal: ഇനി കിട്ടില്ല കേട്ടോ, പിഎഫിൻ്റെ ഈ കോവിഡ് ആനുകൂല്യം അവസാനിച്ചു

എന്താണ് മാറ്റം പ്രതീക്ഷിക്കുന്നത്

നിലവിലെ പിഎഫ് വേതന പരിധിയായ 15,000 രൂപയിൽ നിന്ന് 25000 രൂപയിലേക്ക് തുക ഉയർത്തണമെന്നാണ് തൊഴിൽ മന്ത്രാലയത്തിൻ്റെ നിർദ്ദേശമെന്ന് സിഎൻബിസി ആവാസ് റിപ്പോർട്ട് ചെയ്യുന്നു. പ്രൊവിഡൻ്റ് ഫണ്ടിലെ വേതന പരിധി വർധിച്ചാൽ, അത് പല തരത്തിൽ ജീവനക്കാർക്ക് അനുകൂലമാകും. പരിധി വർധിപ്പിക്കുന്നത് വഴി ജീവനക്കാരുടെ പ്രൊവിഡൻ്റ് ഫണ്ട് വിഹിതം വർദ്ധിപ്പിക്കും, ഇത് ഭാവിയിൽ അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. സാമൂഹിക സുരക്ഷ കൂടി കണക്കിലെടുത്താണ് തൊഴിൽ മന്ത്രാലയത്തിൻ്റെ പുതിയ നിർദ്ദേശം.

എത്രയാണ് ശമ്പളത്തിൽ നിന്നും പിടിക്കുന്ന പിഎഫ്

പിഎഫിൻ്റെ നിയമപ്രകാരം, ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിൻ്റെയോ ക്ഷാമബത്തയുടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും അലവൻസിൻ്റെയോ  12% മുതൽ 12% വരെ ഇപിഎഫ് അക്കൗണ്ടിലേക്ക് നൽകണം. ജീവനക്കാരുടെ മുഴുവൻ വിഹിതവും പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോൾ തൊഴിലുടമയുടെ വിഹിതത്തിൻ്റെ 8.33% എംപ്ലോയീസ് പെൻഷൻ പദ്ധതിയിലും ബാക്കി 3.67% പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ടിലുമാണ് നിക്ഷേപിക്കുന്നത്. അതേസമയം 1952-ലെ ഇപിഎഫ് ആക്ട് പ്രകാരം പിഎഫ് വരിക്കാർക്ക് പ്രൊവിഡൻ്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ് എന്നിവയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്.