5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Economic Survey 2024: 80 ലക്ഷം തൊഴിലവസരങ്ങള്‍ എങ്കിലും , ജിഡിപി 6.5% മുതൽ 7% വളരും, സാമ്പത്തിക സർവേ ഇങ്ങനെ

Budget Economic Survey 2024 : പണപ്പെരുപ്പം നടപ്പുസാമ്പത്തികവര്‍ഷം 4.5 ശതമാനമായി കുറയുമെന്നാണ് ആര്‍ബിഐയുടെ കണക്കാക്കുന്നത്. ഇത് കൂടാതെ വരുന്ന സാമ്പത്തികവര്‍ഷം പണപ്പെരുപ്പം 4.1 ശതമാനമായി കുറയുമെന്നും സാമ്പത്തിക സര്‍വേയിലുണ്ട്

Economic Survey 2024: 80 ലക്ഷം തൊഴിലവസരങ്ങള്‍ എങ്കിലും , ജിഡിപി 6.5% മുതൽ 7% വളരും, സാമ്പത്തിക സർവേ ഇങ്ങനെ
Economic Survey 2024 | Credits TV9
arun-nair
Arun Nair | Updated On: 22 Jul 2024 18:23 PM

2024-25 സാമ്പത്തിക വർഷത്തെ സാമ്പത്തിക സർവേ ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 6.5% മുതൽ 7% വളരുമെന്നാണ് സാമ്പത്തിക സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി 1 ന് അവതരിപ്പിച്ച ഇടക്കാല ബജറ്റിന് മുന്നോടിയായി പുറത്തിറക്കിയ ധനമന്ത്രാലയ റിപ്പോർട്ടിൽ ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനത്തോട് അടുക്കുമെന്ന് പ്രവചിച്ചിരുന്നു.

സാമ്പത്തിക സർവേയിലെ മറ്റ് പ്രധാന വിവരങ്ങൾ

പണപ്പെരുപ്പം

പണപ്പെരുപ്പം നടപ്പുസാമ്പത്തികവര്‍ഷം 4.5 ശതമാനമായി കുറയുമെന്നാണ് ആര്‍ബിഐയുടെ കണക്കാക്കുന്നത്. ഇത് കൂടാതെ വരുന്ന സാമ്പത്തികവര്‍ഷം പണപ്പെരുപ്പം 4.1 ശതമാനമായി കുറയുമെന്നും സാമ്പത്തിക സര്‍വേയിലുണ്ട്. രാജ്യത്തിൻ്റെ ഫലപ്രദമായ പോളിസികളാണ് ഇതിന് സഹായകമായത്. എങ്കിലും ഭക്ഷ്യവിലക്കയറ്റം ആശങ്കയുണ്ടാക്കുന്നുണ്ട്. ഭക്ഷ്യവിലക്കയറ്റം തടയുന്നതിന് ഫലപ്രദമായ ഇടപെടലുകൾ ആവശ്യമാണെന്നും സാമ്പത്തിക സർവ്വേയിൽ സൂചിപ്പിക്കുന്നു.\

ALSO READ: Economic Survey : എന്താണ് സാമ്പത്തിക സർവേ? ബജറ്റവതരണത്തിന് മുൻപ് ഇത് അവതരിപ്പിക്കുന്നതെന്തിന്?

തൊഴിൽ നൈപുണ്യ വികസനം

2036 വരെയെങ്കിലും രാജ്യത്ത് പ്രതിവര്‍ഷം 80 ലക്ഷം തൊഴിലവസരങ്ങള്‍ എങ്കിലും സൃഷ്ടിക്കണം. ഇത് കാർഷികേതര രംഗങ്ങളിൽ വേണം എന്നാണെന്ന് സാമ്പത്തിക സർവ്വേയിൽ പറയുന്നു. തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനായി സര്‍ക്കാര്‍, അക്കാദമിക്, സ്വകാര്യ മേഖല എന്നിവയുടെ സംയുക്ത സഹകരണം അനിവാര്യമാണെന്നും സര്‍വേയിലുണ്ട്.

സേവന മേഖല

സേവന മേഖലയാണ് സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലക ശക്തിയായി. അതു കൊണ്ട് തന്നെ സേവന നിലവാരം, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക വളര്‍ച്ച സുഗമമാക്കാൻ സേവന മേഖല മെച്ചപ്പെടുത്തണമെന്നും സർവ്വേയിൽ പറയുന്നു. ഒപ്പം തന്നെ അടിസ്ഥാന സൗകര്യവികസനം വര്‍ധിപ്പിക്കാൻ പൊതു നിക്ഷേപ സംരംഭങ്ങളെയും ഉയര്‍ത്തിക്കാട്ടണം.

സാമൂഹിക ക്ഷേമം

സാമൂഹിക ക്ഷേമ പദ്ധതികൾ, പരിപാടികൾ എന്നിവയുടെ ആവശ്യകത സർവ്വേയിൽ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെയും ഗ്രാമീണരെയും ശാക്തീകരിക്കാന്‍ ഉതകുന്ന പദ്ധതികൾ ആവശ്യമാണെന്നും സാമൂഹിക ക്ഷേമ പരിപാടികളുടെ ആവശ്യകതയും സാമ്പത്തിക സർവ്വയേിൽ പറയുന്നു.