Budget 2024 : എല്ലാ മാസവും 10,000 രൂപയാവും, അടൽ പെൻഷൻ തുക ഇരട്ടിയാക്കാൻ സർക്കാർ

Budget 2024 Atal Pension Yojana: 6.62 കോടി ആളുകളാണ് ജൂൺ 20 വരെയുള്ള കണക്കുകൾ പ്രകാരം അടൽ പെൻഷൻ പദ്ധതിയിൽ അക്കൗണ്ട് തുറന്നത്. 2023-24 വർഷത്തിൽ 1.22 കോടി പുതിയ അക്കൗണ്ടുകളാണ് തുറക്കുന്നത്.

Budget 2024 : എല്ലാ മാസവും 10,000 രൂപയാവും, അടൽ പെൻഷൻ തുക ഇരട്ടിയാക്കാൻ സർക്കാർ

Budget 2024 | Pension | Getty Images

Published: 

10 Jul 2024 21:44 PM

ജൂലൈയിലെ കേന്ദ്ര ബജറ്റിനായി കാത്തിരിക്കുകയാണ് രാജ്യം. ജൂലൈ 23-നാണ് ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിൽ കാത്തിരിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനം അടൽ പെൻഷൻ സംബന്ധിച്ചാണ്. സാമൂഹിക സുരക്ഷ മുൻ നിർത്തി വലിയ പ്രഖ്യാപനം അടൽ പെൻഷനിൽ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ഇത് ഇരട്ടിയാക്കാൻ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്.

6.62 കോടി ആളുകൾക്ക് അക്കൗണ്ട്

6.62 കോടി ആളുകളാണ് ജൂൺ 20 വരെയുള്ള കണക്കുകൾ പ്രകാരം അടൽ പെൻഷൻ പദ്ധതിയിൽ അക്കൗണ്ട് തുറന്നത്. 2023-24 വർഷത്തിൽ 1.22 കോടി പുതിയ അക്കൗണ്ടുകളാണ് തുറക്കാൻ പോകുന്നത്. അടൽ പെൻഷൻ സ്കീം കൂടുതൽ ആകർഷകമാക്കുന്നതിന് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഗ്യാരൻ്റി തുക
വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ പരിഗണിക്കുന്നു എന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.

കുറഞ്ഞ തുക വർധിപ്പിക്കുന്ന കാര്യം പരിഗണനയിൽ

അടൽ പെൻഷൻ സ്കീമിന് കീഴിൽ നിലവിൽ പ്രതിമാസം 5000 രൂപയാണ് പെൻഷൻ നൽകുന്നത്. ഇത് പ്രതിമാസം 10000 രൂപയാക്കുന്നത് സർക്കാരിൻ്റെ പരിഗണനയിലാണ്.
അടൽ പെൻഷൻ യോജനയ്ക്ക് കീഴിലുള്ള എൻറോൾമെൻ്റ് 2023-24 വർഷത്തിലെ ഏറ്റവും ഉയർന്നതാണെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്റർ ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ചെയർമാൻ ദീപക് മൊഹന്തി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 2015-ലാണ് പദ്ധതി ആരംഭിച്ചത്.

ധനമന്ത്രി പറഞ്ഞത്

ഗ്യാരണ്ടീഡ് പെൻഷൻ തുകയുള്ള താങ്ങാനാവുന്ന പദ്ധതിയായാണ് അടൽ പെൻഷൻ യോജന രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഈ വർഷമാദ്യം ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. ഈ സ്കീം തുടക്കം മുതൽ 9.1% റിട്ടേൺ നൽകിയിട്ടുണ്ടെന്നും മറ്റ് സേവിംഗ്സ് സ്കീമുകളെ അപേക്ഷിച്ച് ഇത് തികച്ചും ഗുണകരമാണെന്നും ധനമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ (ട്വിറ്റർ- എക്സ്) വ്യക്തമാക്കിയിരുന്നു.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?