വീട് വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത, നികുതിയിൽ മാറ്റങ്ങൾ | Home Buyers Benefits in Budget 2024 Tax Deduction and Loan Interest Malayalam news - Malayalam Tv9

Budget 2024: വീട് വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത, നികുതിയിൽ മാറ്റങ്ങൾ വരാം

Published: 

11 Jul 2024 13:00 PM

Budget 2024 Home Buyers Benefits: ആദായ നികുതിയിൽ നിലവിലുള്ളതിനേക്കാൾ കിഴിവ് വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം. ഭവന വായ്പകളുടെ പലിശയിൻമേലുള്ള കിഴിവ് പ്രതിവർഷം നിലവിലുള്ള 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തണമെന്നും ആവശ്യമുണ്ട്

Budget 2024: വീട് വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത, നികുതിയിൽ മാറ്റങ്ങൾ വരാം

Budget 2024 Home Loan

Follow Us On

വീട് വാങ്ങാനോ വെയ്ക്കാനോ കാത്തിരിക്കുന്നവർക്ക് ഇതാണ് സുവർണാവസരം. ഭവന വായ്പകൾ സംബന്ധിച്ച് കേന്ദ്ര ബജറ്റിൽ ആശ്വാസകരമായ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി നിരക്കുകളിൽ വലിയ മാറ്റം ഉണ്ടായാൽ പുതുയതായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതൊരു സഹായമാവും. 30- 35 ലക്ഷം രൂപ വില വരുന്ന വീടുകൾക്കുള്ള ഭവന വായ്പയിലാണ് ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയെ വ്യാവസായിക പദവിയിലേക്ക് ഉയർത്തണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം ഇതുവഴി കൂടുതൽ ആനുകൂല്യങ്ങളും സബ്സിഡികളും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ആദായ നികുതിയിൽ

ആദായ നികുതിയിൽ നിലവിലുള്ളതിനേക്കാൾ കിഴിവ് ഭവന വായ്പകളിൽ വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം. ഭവന വായ്പകളുടെ പലിശയിൻമേലുള്ള കിഴിവ് പ്രതിവർഷം നിലവിലുള്ള 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തണമെന്നാണ് നികുതി ദായകർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമെ നിർമ്മാണ സാമഗ്രഹികളുടെ ജിഎസ്ടി കുറയ്ക്കണമെന്നും ആവശ്യമുണ്ട്. വാടകയിനത്തിലുള്ള വരുമാനത്തിലും നികുതി ഇളവ് വേണമെന്നും ആവശ്യമുയരുന്നുണ്ട്.

ALSO READ: Budget 2024 : എല്ലാ മാസവും 10,000 രൂപയാവും, അടൽ പെൻഷൻ തുക ഇരട്ടിയാക്കാൻ സർക്കാർ

ഇനിയും ആവശ്യങ്ങൾ

ജൂലൈ 23-നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ പോകുന്നത്. ഇതിന് മുൻപായി നിരവധി ആവശ്യങ്ങളാണ് വിവിധ വിഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. മുൻപ് കാലാവധി തീർന്ന ക്രെഡിറ്റ്-ലിങ്ക്ഡ് സബ്‌സിഡി സ്കീം തിരികെ കൊണ്ടു വരണമെന്നും ആവശ്യമുണ്ട്.

ഇതിന് കീഴിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന,താഴ്ന്ന -ഇടത്തരം വരുമാന വിഭാഗങ്ങളിൽ എന്നിവയിലെ ഗുണഭോക്താക്കൾക്ക് ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സബ്‌സിഡി നിരക്കിൽ ഭവന വായ്പകൾ ലഭിക്കുന്നതായിരുന്നു സ്കീം. 2022 മാർച്ച് 31-ലാണ് ഇത് അവസാനിച്ചത്. മാത്രമല്ല സെക്ഷൻ 80EEA പ്രകാരം വീട് വാങ്ങുന്നവർക്ക് ഭവനവായ്പയുടെ പലിശയിൽ 50,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 2022 മാർച്ചിന് ശേഷം ഇത് നിർത്തലാക്കി.

 

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version