BSNL: കീശ കാലിയാക്കാതെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാൻ ബിഎസ്എന്‍എല്‍; തകര്‍പ്പന്‍ ബജറ്റ്-ഫ്രണ്ട്‌ലി റീച്ചാര്‍ജ് പ്ലാന്‍
BSNL Recharge Plan: ഈ പ്ലാനിൽ കോളും ഡാറ്റയും എസ്എംഎസും അടങ്ങിയിട്ടുണ്ട്. പുതിയ സിം എടുത്ത് ബിഎസ്എന്‍എല്ലിലേക്ക് വരുന്നവരെ ആകര്‍ഷിക്കാന്‍ ഇതിനപ്പുറം എന്തുവേണം.
എന്തൊക്കെയാ ഇവിടെ നടക്കുന്നത്… ഉപഭോക്താക്കളുടെ കീശ കാലിയാക്കാൻ ബിഎസ്എന്‍എല്‍ തയ്യാറല്ല. തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനാണ് ദിവസവും ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ഇതോടെ പുതിയ ഉപഭോക്താക്കളുടെ മനംകവരുകയാണ് പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. പുതിയതായി 108 രൂപ മാത്രം വിലയുള്ള റീച്ചാർജ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിൽ കോളും ഡാറ്റയും എസ്എംഎസും അടങ്ങിയിട്ടുണ്ട്. പുതിയ സിം എടുത്ത് ബിഎസ്എന്‍എല്ലിലേക്ക് വരുന്നവരെ ആകര്‍ഷിക്കാന്‍ ഇതിനപ്പുറം എന്തുവേണം.
108 രൂപ വില വരുന്ന ഈ റീച്ചാര്‍ജിന് 28 ദിവസമാണ് വാലിഡിറ്റി. ഇതോടെ ഇടയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്ന പതിവ് ഒഴുവാക്കാം . 28 ദിവസ കാലയളവില്‍ ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാം. ആകെ 28 ജിബി ഡാറ്റ, അതായത് ദിവസവും ഒരു ജിബി ഡാറ്റയാണ് ഈ പ്ലാനിനൊപ്പം ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഇതിനെല്ലാം പുറമെ 28 ദിവസ കാലയളവില്‍ ആകെ 500 സൗജന്യ എസ്‌എംഎസുകളും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.
ഫസ്റ്റ് റീച്ചാര്‍ജ് കൂപ്പണ്‍ (എഫ്ആര്‍സി) എന്ന നിലയ്ക്കാണ് പുതിയ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ റീച്ചാര്‍ജ് പ്ലാനാണിത്. പുതിയ ബിഎസ്എന്‍എല്‍ സിം എടുക്കുന്നവര്‍ 108 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌ത് സിം ആക്റ്റീവ് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ ആദ്യ 28 ദിവസം 108 രൂപ പ്ലാനിന്‍റെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ആളുകള്‍ ബിഎസ്എന്‍എല്‍ സിം തെരഞ്ഞെടുക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ റീച്ചാര്‍ജ് പ്ലാന്‍.
ഇതിനു പുറമെ നിരവധി ആകർഷകമായ റീച്ചാർജ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. 666, 599 തുടങ്ങി നിരവധി നിരക്കുകളിലുള്ള പ്ലാനുകള്‍ ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടതെന്ന് പറയാന്‍ സാധിക്കുന്ന പ്ലാന്‍ 319 രൂപയുടേതാണ്. 65 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാന്‍ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്. അണ്‍ലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് എന്നിവയോടൊപ്പം 10 ജിബി ഡാറ്റയും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. കഴിഞ്ഞ ദിവസം 666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരുന്നു. അണ്‍ലിമിറ്റഡ് കോളുകളും ദിവസം 100 എസ്.എം.എസുകളുമാണ് പ്ലാനില്‍ ലഭിക്കുന്നത്. 210 ജി.ബി. ഡാറ്റ ഇതിനൊപ്പം ലഭിക്കും. ദിവസം രണ്ട് ജി.ബി. ഡാറ്റ ഇങ്ങനെ ഉപയോഗിക്കാം.