5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BSNL: ജിയോയ്ക്ക് ഇത് എന്തുപറ്റി; വരിക്കാരുടെ എണ്ണത്തിൽ കിതച്ച് ജിയോ; മുന്‍നിര കമ്പനികളെ മറികടന്ന് BSNL

BSNL: ജൂലൈയില്‍ 29.4 ലക്ഷവും, ഓഗസ്റ്റില്‍ 25 ലക്ഷവും, സെപ്റ്റംബറില്‍ 8 ലക്ഷവും പുതിയ വരിക്കാതെ ബിഎസ്എന്‍എല്ലിന് ലഭിച്ചു. ഇതോടെ ബിഎസ്എന്‍എല്ലിന്‍റെ ആകെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 9 കോടി കടന്നു.

BSNL: ജിയോയ്ക്ക് ഇത് എന്തുപറ്റി; വരിക്കാരുടെ എണ്ണത്തിൽ കിതച്ച് ജിയോ; മുന്‍നിര കമ്പനികളെ മറികടന്ന് BSNL
Represental Image( Credits: social media)
sarika-kp
Sarika KP | Published: 22 Nov 2024 11:46 AM

ന്യൂഡല്‍ഹി: സെപ്റ്റംബർ മാസത്തിലും രാജ്യത്ത് ടെലികോം വരിക്കാരുടെ എണ്ണത്തില്‍ കുതിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഇതോടെ തുടര്‍ച്ചയായ മൂന്നാംമാസമാണ് ബി.എസ്.എന്‍.എലിലേക്ക് കൂടുതലായി വരിക്കാരെത്തുന്നത്. 2024 സെപ്റ്റംബര്‍ മാസം 8 ലക്ഷം പുതിയ സബ്‌സ്‌ക്രൈബര്‍മാരെ ബിഎസ്എന്‍എല്ലിന് ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. അതേസമയം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ (വിഐ) എന്നീ മൂന്ന് സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ക്കും സെപ്റ്റംബര്‍ മാസവും വരിക്കാതെ നഷ്‌ടമായി.

സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച ജൂലൈ മാസം മുതല്‍ ബിഎസ്എന്‍എല്‍ കുതിക്കുകയാണ്. ജൂലൈയില്‍ 29.4 ലക്ഷവും, ഓഗസ്റ്റില്‍ 25 ലക്ഷവും, സെപ്റ്റംബറില്‍ 8 ലക്ഷവും പുതിയ വരിക്കാതെ ബിഎസ്എന്‍എല്ലിന് ലഭിച്ചു. ഇതോടെ ബിഎസ്എന്‍എല്ലിന്‍റെ ആകെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 9 കോടി കടന്നു. മാര്‍ക്കറ്റ് ഷെയര്‍ 7.98 ശതമാനത്തിലേക്ക് ഉയര്‍ത്താനും ബിഎസ്എന്‍എല്ലിനായി. വിപണിയില്‍ ഒന്നാംസ്ഥാനത്തുള്ള റിലയന്‍സ് ജിയോയ്ക്ക് സെപ്റ്റംബറില്‍ 79.6 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. എയര്‍ടെലിനാകട്ടെ 14.3 ലക്ഷം വരിക്കാരും വോഡഫോണ്‍ ഐഡിയക്ക് 15.5 ലക്ഷം വരിക്കാരും കുറഞ്ഞു.

Also Read-Jio Vs BSNL : 160 ദിവസം വാലിഡിറ്റി, ജിയോ? ബിഎസ്എൻഎൽ? രണ്ട് പ്ലാനിൽ മികച്ചത് ഏത്?

ജൂലായില്‍ സേവനനിരക്ക് വര്‍ധിപ്പിച്ചതിനുശേഷം മൂന്ന് സ്വകാര്യ കമ്പനികളില്‍നിന്ന് വരിക്കാര്‍ കൂട്ടമായി കുറയുന്നുണ്ട്. ഇതാണ് ബി.എസ്.എന്‍.എലിന് നേട്ടമായി മാറിയത്. ട്രായ്‌യുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ടെലികോം മേഖലയില്‍ ജിയോയ്ക്ക് 40.20 ശതമാനവും എയര്‍ടെല്ലിന് 33.24 ശതമാനവും വോഡാഫോണ്‍ ഐഡിയക്ക് 18.41 ശതമാനവും മാര്‍ക്കറ്റ് ഷെയറാണുള്ളത്. സെപ്റ്റംബര്‍ മാസം ഒരു കോടി 30 ലക്ഷത്തിലേറെ അപേക്ഷകളാണ് സിം പോര്‍ട്ട് ചെയ്യാനായി ലഭിച്ചതെന്നും ട്രായ്‌യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News