BSNL Offer: വാർഷിക പ്ലാനിൻ്റെ നിരക്ക് കുറച്ച് ബിഎസ്എൻഎൽ, 365 ദിവസവും ലാഭം

BSNL Diwali Offer: തുക വെട്ടിക്കുറച്ചെങ്കിലും ഈ റീച്ചാർജ് പ്ലാനിലെ ആനുകൂല്യങ്ങൾക്ക് യാതൊരു കുറവും കമ്പനി വരുത്തിയിട്ടില്ല. വിലക്കിഴിവോടെ ഈ പ്ലാൻ റീച്ചാർജ് ചെയ്യാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നവംബർ ഏഴ് വരെ റീച്ചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളൂ.

BSNL Offer: വാർഷിക പ്ലാനിൻ്റെ നിരക്ക് കുറച്ച് ബിഎസ്എൻഎൽ, 365 ദിവസവും ലാഭം

Represental Image (Credits: Gettyimages)

Published: 

04 Nov 2024 16:38 PM

മറ്റ് ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചപ്പോൾ വരിക്കാരെ കയ്യിലെടുക്കുന്ന നിരവധി ഓഫറുകളുമായാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ രം​ഗത്തെത്തിയത്. ഇപ്പോഴിതാ വരിക്കാരെ കയ്യിലെടുക്കുന്ന ദീപാവലി ഓഫറുമായി (BSNL Diwali Offer) എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. 1999 രൂപയുടെ വാർഷിക റീച്ചാർജ് പ്ലാനിൻറെ വില കുറച്ചാണ് ബിഎസ്എൻഎൽ ഉപഭോക്താക്കളെ ഞെട്ടിപ്പിച്ചിരിക്കുന്നത്.

തുക വെട്ടിക്കുറച്ചെങ്കിലും ഈ റീച്ചാർജ് പ്ലാനിലെ ആനുകൂല്യങ്ങൾക്ക് യാതൊരു കുറവും കമ്പനി വരുത്തിയിട്ടില്ല. വിലക്കിഴിവോടെ ഈ പ്ലാൻ റീച്ചാർജ് ചെയ്യാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 1999 രൂപയുടെ വാർഷിക റീച്ചാർജ് പ്ലാനിനാണ് ദീപാവലിയോട് അനുബന്ധിച്ച് 100 രൂപയുടെ കുറവ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: ഹാപ്പിയായില്ലേ കുട്ടാ…കുറഞ്ഞ റേറ്റില്‍ കൂടുതല്‍ ഡാറ്റ, ഇന്ത്യക്കാരെ കയ്യിലെടുക്കാന്‍ ജിയോയുടെ ‘പ്ലാന്‍’

365 ദിവസം വാലിഡിറ്റിയുള്ള ഈ റീച്ചാർജ് പ്ലാനിന് ഇപ്പോൾ 1899 രൂപ മാത്രമാണ് നിങ്ങൾ നൽകേണ്ടത്. ഈ വാർഷിക പ്ലാനിൽ ആകെ 600 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ദിവസവും 100 വീതം സൗജന്യ എസ്എംഎസ്, ഗെയിംസ്, മ്യൂസിക് തുടങ്ങിയ ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ ഈ റീച്ചാർജ് പ്ലാനിനൊപ്പം വാഗ്‌ദാനം ചെയ്യുന്നത്. പരിമിത കാലത്തേക്ക് മാത്രമാണ് ബിഎസ്എൻഎൽ ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ ഏഴ് വരെ റീച്ചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളൂ.

ബിഎസ്എൻഎലിൻ്റെ മറ്റൊരു പ്ലാൻ

90 ദിവസത്തെ വാലിഡിറ്റിയിൽ 349 രൂപയുടെ റീച്ചാർജ് പ്ലാനും ബിഎസ്എൻഎൽ അതിനിടെ അവതരിപ്പിച്ചിട്ടുണ്ട്. അൺലിമിറ്റഡ് വോയിസ് കോൾ, പരിധിയില്ലാത്ത ഡാറ്റ (30 ജിബിക്ക് ശേഷം 40 കെബിപിഎസ് വേഗം) എന്നിവ ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും. GP-II കസ്റ്റമർമാർക്കായി പരിമിതകാലത്തേക്കുള്ള പ്രത്യേക വൗച്ചറാണിതെന്നും കമ്പനി അറിയിച്ചു. നവംബർ 28 വരെ ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. സമീപകാലത്ത് ഏറെ ആകർഷകമായ റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് ഇരു ഓഫറുകളും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Stories
EPFO : തൊഴിലുടമയുടെ അനുമതിയില്ലാതെ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം; ഇപിഎഫ്ഒയുടെ പുതിയ മാറ്റം അറിഞ്ഞില്ലേ?
India’s Gold Reserves : പൊന്നിനോളം പോന്ന സുരക്ഷിത നിക്ഷേപം വേറൊന്നുണ്ടോ? രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം കേരളത്തിന് തൊട്ടടുത്ത്‌
SIP: 1,000 രൂപ നിക്ഷേപിച്ച് 1 കോടി രൂപ സ്വന്തമാക്കാം; എസ്‌ഐപി കഥയാകെ മാറ്റും
Gold Rate: മാറ്റമില്ലാതെ സ്വർണ വില; ഒരു പവന് ഇന്ന്‌ എത്ര നല്‍കണം? അറിയാം ഇന്നത്തെ നിരക്ക്
PAN card loan : 5000 ലോണ്‍ കിട്ടാന്‍ പാന്‍ കാര്‍ഡ് മാത്രം മതി; പക്ഷേ, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
Fixed Deposit Rates : ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാനാണോ പ്ലാന്‍? എങ്കില്‍ ഈ ബാങ്കുകള്‍ തരും എട്ട് ശതമാനത്തിലേറെ പലിശ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു