BSNL Offer: വാർഷിക പ്ലാനിൻ്റെ നിരക്ക് കുറച്ച് ബിഎസ്എൻഎൽ, 365 ദിവസവും ലാഭം
BSNL Diwali Offer: തുക വെട്ടിക്കുറച്ചെങ്കിലും ഈ റീച്ചാർജ് പ്ലാനിലെ ആനുകൂല്യങ്ങൾക്ക് യാതൊരു കുറവും കമ്പനി വരുത്തിയിട്ടില്ല. വിലക്കിഴിവോടെ ഈ പ്ലാൻ റീച്ചാർജ് ചെയ്യാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നവംബർ ഏഴ് വരെ റീച്ചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളൂ.
മറ്റ് ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചപ്പോൾ വരിക്കാരെ കയ്യിലെടുക്കുന്ന നിരവധി ഓഫറുകളുമായാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ രംഗത്തെത്തിയത്. ഇപ്പോഴിതാ വരിക്കാരെ കയ്യിലെടുക്കുന്ന ദീപാവലി ഓഫറുമായി (BSNL Diwali Offer) എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. 1999 രൂപയുടെ വാർഷിക റീച്ചാർജ് പ്ലാനിൻറെ വില കുറച്ചാണ് ബിഎസ്എൻഎൽ ഉപഭോക്താക്കളെ ഞെട്ടിപ്പിച്ചിരിക്കുന്നത്.
തുക വെട്ടിക്കുറച്ചെങ്കിലും ഈ റീച്ചാർജ് പ്ലാനിലെ ആനുകൂല്യങ്ങൾക്ക് യാതൊരു കുറവും കമ്പനി വരുത്തിയിട്ടില്ല. വിലക്കിഴിവോടെ ഈ പ്ലാൻ റീച്ചാർജ് ചെയ്യാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 1999 രൂപയുടെ വാർഷിക റീച്ചാർജ് പ്ലാനിനാണ് ദീപാവലിയോട് അനുബന്ധിച്ച് 100 രൂപയുടെ കുറവ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്.
365 ദിവസം വാലിഡിറ്റിയുള്ള ഈ റീച്ചാർജ് പ്ലാനിന് ഇപ്പോൾ 1899 രൂപ മാത്രമാണ് നിങ്ങൾ നൽകേണ്ടത്. ഈ വാർഷിക പ്ലാനിൽ ആകെ 600 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, ദിവസവും 100 വീതം സൗജന്യ എസ്എംഎസ്, ഗെയിംസ്, മ്യൂസിക് തുടങ്ങിയ ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ ഈ റീച്ചാർജ് പ്ലാനിനൊപ്പം വാഗ്‌ദാനം ചെയ്യുന്നത്. പരിമിത കാലത്തേക്ക് മാത്രമാണ് ബിഎസ്എൻഎൽ ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ ഏഴ് വരെ റീച്ചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളൂ.
ബിഎസ്എൻഎലിൻ്റെ മറ്റൊരു പ്ലാൻ
90 ദിവസത്തെ വാലിഡിറ്റിയിൽ 349 രൂപയുടെ റീച്ചാർജ് പ്ലാനും ബിഎസ്എൻഎൽ അതിനിടെ അവതരിപ്പിച്ചിട്ടുണ്ട്. അൺലിമിറ്റഡ് വോയിസ് കോൾ, പരിധിയില്ലാത്ത ഡാറ്റ (30 ജിബിക്ക് ശേഷം 40 കെബിപിഎസ് വേഗം) എന്നിവ ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും. GP-II കസ്റ്റമർമാർക്കായി പരിമിതകാലത്തേക്കുള്ള പ്രത്യേക വൗച്ചറാണിതെന്നും കമ്പനി അറിയിച്ചു. നവംബർ 28 വരെ ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. സമീപകാലത്ത് ഏറെ ആകർഷകമായ റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. അതിൻ്റെ തുടർച്ചയായാണ് ഇരു ഓഫറുകളും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്.