BSNL Offer: അമ്പട കേമാ ബിഎസ്എന്‍എല്‍ കുട്ടാ; 75 ദിവസത്തേക്ക് അടിപൊളി പ്ലാനോ, ഞെട്ടിച്ചല്ലോ…
BSNL 75 Days Latest Plan: അടിപൊളി ഓഫറുകളാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. ഇതോടെ ഇനി ബിഎസ്എന്‍എല്‍ വിട്ട് എങ്ങോട്ടും പോകില്ലെന്ന് ആളുകള്‍ പറഞ്ഞു. ഇപ്പോള്‍ എടുത്തിരിക്കുന്ന പാക്കുകളുടെ കാലാവധി പൂര്‍ത്തിയായാല്‍ ഞങ്ങളും വരികയാണെന്ന് പലരെ കൊണ്ടും പറയിപ്പിക്കാനും ബിഎസ്എന്‍എലിന് സാധിക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാര്‍ത്താവിനിമയ കമ്പനിയായ ബിഎസ്എന്‍എല്‍ അഥവാ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 2000ത്തിലാണ് രൂപീകൃതമായത്. മറ്റ് ടെലികോം കമ്പനികളുടെ മുന്നില്‍ ഇടയ്‌ക്കൊന്ന് തലകുനിക്കേണ്ടി വന്നെങ്കിലും ബിഎസ്എന്‍എലിന്റെ പവര്‍ എവിടെയും പോയിട്ടില്ല. നെറ്റ് കിട്ടുന്നില്ല സ്പീഡില്ല എന്നെല്ലാം പറഞ്ഞാണ് പലരും ബിഎസ്എന്‍എലിനോട് വിടപറഞ്ഞത്. എന്നാല്‍ അവിടെ കൊണ്ടും ബിഎസ്എന്‍എല്‍ തോറ്റില്ല. ആരെല്ലാം പോയാലും കൂടെയുള്ളവരെ ഓഫറുകള്‍ കൊണ്ട് മൂടുമെന്ന് എപ്പോഴും ബിഎസ്എന്‍എല്‍ പറഞ്ഞുകൊണ്ടോയിരുന്നു.
ഈയിടെയാണ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് ഉയര്‍ത്തിയത്. എല്ലാ കമ്പനികളും ഒരുമിച്ച് താരിഫ് നിരക്ക് ഉയര്‍ത്തിയത് ചെറുതായൊന്നുമല്ല ജനങ്ങളെ ബാധിച്ചത്. സിം പോര്‍ട്ട് ചെയ്യാമെന്ന് വെച്ചാല്‍ എവിടെ പോയാലും രക്ഷയില്ല. 28 ദിവസ വാലിഡിറ്റിയുള്ള പാക്കുകള്‍ക്ക് പോലും 400ന് മുകളിലും മൂന്നിറ് മുകളിലുമായാണ് നിരക്ക് വരുന്നത്. ഇതോടെ ഇത്രയും നിരക്ക് നല്‍കി എങ്ങനെ റീചാര്‍ജ് ചെയ്യുമെന്ന ആശങ്ക എല്ലാവരിലുമുണ്ടായി. എന്നാല്‍ അവിടെ പ്രതീക്ഷയുടെ പുതിയ കിരണം പോലെ ബിഎസ്എന്‍എല്‍ എത്തി. ബിഎസ്എന്‍എലിന്റെ പുത്തന്‍ നീക്കം കണ്ട്, നിന്നവനും പോയവനുമെല്ലാം അന്തംവിട്ടു.
Also Read: BSNL Live TV: ഇതാ ബിഎസ്എൻഎല്ലിൻ്റെ മറ്റൊരു സർപ്രൈസ്…; ലൈവ് ടിവി ആപ്പ് പുറത്തിറങ്ങി
അടിപൊളി ഓഫറുകളാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. ഇതോടെ ഇനി ബിഎസ്എന്‍എല്‍ വിട്ട് എങ്ങോട്ടും പോകില്ലെന്ന് ആളുകള്‍ പറഞ്ഞു. ഇപ്പോള്‍ എടുത്തിരിക്കുന്ന പാക്കുകളുടെ കാലാവധി പൂര്‍ത്തിയായാല്‍ ഞങ്ങളും വരികയാണെന്ന് പലരെ കൊണ്ടും പറയിപ്പിക്കാനും ബിഎസ്എന്‍എലിന് സാധിക്കുന്നുണ്ട്. ഇതുകൊണ്ടെന്നും തന്റെ അഭ്യാസങ്ങള്‍ കമ്പനി നിര്‍ത്തിയില്ല.
4ജി വ്യാപനത്തില്‍ കേരളത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ബിഎസ്എന്‍എല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപകമായി ബിഎസ്എന്‍എല്‍ 4ജി വ്യാപനം നടക്കുന്നതിനിടെ 1000 4ജി ടവറുകള്‍ കേരളത്തിന് സമ്മാനിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. കേരളത്തില്‍ 1000 4ജി ടവറുകള്‍ സ്ഥാപിച്ചതായി കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് ടവറുകള്‍ ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമല്ല. എന്തായാലും 1000 ടവറുകളില്‍ ഒരെണ്ണം നിങ്ങളുടെ നാട്ടിലും പ്രതീക്ഷിക്കാം.
കൂടുതല്‍ പ്രദേശങ്ങളില്‍ 4ജി വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്താകെ ഒരു ലക്ഷം സൈറ്റുകളില്‍ 4ജി എത്തിക്കാനാണ് ടിഎസ്എസിന് ബിഎസ്എന്‍എല്‍ കരാര്‍ നല്‍കിയത്. ദീപാവലിക്ക് മുമ്പ് 75000 ടവറുകളില്‍ 4ജി എത്തിക്കാനാണ് ബിഎസ്എന്‍എല്‍ ശ്രമിക്കുന്നത്.
എന്നാല്‍ ഇതൊന്നുമല്ല കാര്യം, കേരളത്തില്‍ 1000 ടവറുകളില്‍ 4ജി എത്തിയ സന്തോഷം അടിപൊളി ഓഫറും നല്‍കിയാണ് ബിഎസ്എന്‍എല്‍ ആഘോഷിക്കുന്നത്. എല്ലാ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കും 500 രൂപയില്‍ താഴെ ചെലവില്‍ 75 ദിവസ വാലിഡിറ്റിയുള്ള ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ആനുകൂല്യങ്ങളോടും കൂടി ഈ ഓഫര്‍ ആസ്വദിക്കാന്‍ സാധിക്കും.
499 രൂപയ്ക്കാണ് പ്ലാന്‍ നല്‍കുന്നത്. പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍ സൗകര്യവും ഈ പ്ലാനില്‍ ലഭിക്കും. 75 ദിവസമാണ് വാലിഡിറ്റി. ബിഎസ്എന്‍എല്‍ ആപ്പ് ഉപയോഗിച്ചാണ് നിങ്ങള്‍ റീചാര്‍ജ് ചെയ്യുന്നത് എങ്കില്‍ 3 ജിബി ഡാറ്റ എക്‌സ്ട്രാ ലഭിക്കുന്നതോടൊപ്പം രണ്ട് ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്.
ഇനിയിപ്പോള്‍ 499 രൂപയുടെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം 6.65 രൂപയാണ് ചെലവാകുന്നത്. 75 ദിവ വാലിഡിറ്റിയില്‍ പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കുന്നതാണ്. കൂടാതെ ആപ്പ് വഴി റീചാര്‍ജ് ചെയ്താല്‍ 3 ജിബി ഡാറ്റയും ലഭിക്കും. ഇത്രയും കുറഞ്ഞ നിരക്കില്‍ മറ്റൊരു ടെലികോം കമ്പനിയും പ്ലാനുകള്‍ അവതരിപ്പിക്കില്ല. അതിനാല്‍ തന്നെ സാധാരണക്കാരന് ഈ ഓഫര്‍ വളരെയധികം പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
Also Read: Jio Offers: 75 രൂപ മുടക്കിയാല്‍ ഡാറ്റാ പൂക്കാലം; ബിഎസ്എന്‍എല്ലിന് മുട്ടന്‍ പണിയൊരുക്കി ജിയോ
മാത്രമല്ല, പണ്ടൊക്കെ റേഞ്ചില്ലെന്ന് പറഞ്ഞ് ബിഎസ്എന്‍എല്‍ ഉപേക്ഷിച്ചുപോയവരും വീണ്ടും തിരിച്ചെത്തുന്നുണ്ട്. കാരണം സംസ്ഥാനത്തൊട്ടാകെ 1000 4ജി ടവറുകള്‍ സ്ഥാപിച്ചതോടെ റേഞ്ചില്ലെന്ന പ്രശ്‌നത്തിനും പരിഹാരമായിരിക്കുകയാണ്. മുകളില്‍ പറഞ്ഞിട്ടുള്ള പ്ലാന്‍ കൂടാതെ നിരവധി പോസ്റ്റ് പെയ്ഡ്-പ്രീ പെയ്ഡ് പ്ലാനുകളും കമ്പനി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്.
തുടക്കം മുതല്‍ ഇപ്പോള്‍ വരെ സാധാരണക്കാരന്റെ കൂടെ നിന്നിട്ടുള്ള സ്ഥാപനവും ബിഎസ്എന്‍എല്‍ മാത്രമാണ്. മറ്റ് കമ്പനികള്‍ താരിഫ് നിരക്ക് ഉയര്‍ത്തുമ്പോഴും ബിഎസ്എന്‍എല്‍ പഴയ നിരക്കില്‍ തന്നെ തുടര്‍ന്ന് ജനങ്ങളെ സഹായിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്‍ വരിക്കാരാകുന്ന ആളുകള്‍ക്ക് ഇനി ഒരു തടസവും കൂടാതെ ഡാറ്റ ആസ്വദിക്കാവുന്നതാണ്.