5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ട്രെയിൽ യാത്രക്കാർക്കൊരു സന്തോഷ വാർത്ത; മൂന്നു രൂപയ്ക്ക് കുപ്പിവെള്ളവും 20 രൂപയ്ക്ക് ഉച്ചഭക്ഷണവും ഇനി ലഭിക്കും

ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾക്ക് സമീപം വരത്തക്ക വിധമാണ് ഇത്തരം കൗണ്ടറുകൾ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ യാത്രക്കാർക്ക്, ഭക്ഷണം വേഗത്തിലും, സൗകര്യം അനുസരിച്ചും വാങ്ങാൻ സാധിക്കും.

ട്രെയിൽ യാത്രക്കാർക്കൊരു സന്തോഷ വാർത്ത; മൂന്നു രൂപയ്ക്ക് കുപ്പിവെള്ളവും 20 രൂപയ്ക്ക് ഉച്ചഭക്ഷണവും ഇനി ലഭിക്കും
aswathy-balachandran
Aswathy Balachandran | Published: 27 Apr 2024 09:28 AM

തിരുവനന്തപുരം: ട്രെയിനിയിൽ യാത്ര ചെയ്യുമ്പോൾ നല്ല ഭക്ഷണം ലഭിക്കാതെ വലഞ്ഞിട്ടുണ്ടോ നിങ്ങൾ. അല്ലെങ്കിൽ വൃത്തിയില്ലാത്തതും താൽപര്യമില്ലാത്തതുമായ ഭക്ഷണം കഴിച്ചു ബുദ്ധിമൂട്ടിയിട്ടുണ്ടോ? പലപ്പോഴും അമിത വില നൽകി ബുദ്ധിമൂട്ടിയവരും നിരവധി ഉണ്ടാകാം. ഇങ്ങനെയുള്ള ബുദ്ധിമൂട്ടുകൾക്ക് പരിഹാരം കാണാൻ റെയിൽ വേ ശ്രമിച്ചതിന്റെ ഭാ​ഗമായി ഒരു മികച്ച നടപടി ഉണ്ടായിരിക്കുകയാണ്.

കുറഞ്ഞ വിലയ്ക്ക് നല്ല ഭക്ഷണം നൽകുന്ന പദ്ധതി കേരളത്തിലെ സ്റ്റേഷനുകളിലും നടപ്പാക്കി തുടങ്ങി. ട്രെയിൻ യാത്രക്കാർക്ക് ഇത് തികച്ചും ഒരു സന്തോഷമുള്ള ഒരു വാർത്ത തന്നെയാണ്.
മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന പദ്ധതിയാണ് ഇതിൻരെ ഭാ​ഗമായി ഒരുക്കിയിരിക്കുന്നത്.

ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഈ പദ്ധതി അനുസരിച്ച് 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ട് നിരക്കുകളിൽ ഉച്ചഭക്ഷണം ലഭിക്കും. 200 എം.എൽ കുടിവെള്ളത്തിന് മൂന്ന് രൂപ മാത്രമാണ് നൽകേണ്ടത്.

തിരുവനന്തപുരം സെൻട്രൽ, കൊച്ചു വേളി, നാഗർ കോവിൽ, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, കോട്ടയം, വർക്കല, ആലപ്പുഴ, ആലുവാ, തൃശ്ശൂർ എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഐ.ആർ.സി.ടി.സിയുമായി ചേർന്നാണ് കൗണ്ടറുകളുടെ പ്രവർത്തനം. ഉച്ചഭക്ഷണത്തിനു പുറമേ പൂരിയും, ബാജിയും അടങ്ങുന്ന ജനതാ ഘാനയും ഉണ്ട്. ഇതിന് 20 രൂപയാണ് വില. ലെമൺ റൈസ്, തൈര് സാദം എന്നിവയും ഇതേ വിലയ്ക്ക് കൗണ്ടറുകളിൽ നിന്ന് ലഭിക്കും. വെജിറ്റേറിയൻ ഊണിന് 50 രൂപയാണ് നിരക്ക്.

സ്റ്റോക്കുണ്ടെങ്കിൽ ഈ നിരക്കിൽത്തന്നെ മസാല ദോശയും വാങ്ങാം. അടുത്തിടെ രാജ്യത്താകമാനം 100 സ്റ്റേഷനുകളിൽ അധികം ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഇതു പോലെ കുറഞ്ഞ നിരക്കിൽ ഭ​ക്ഷണം വിളമ്പുന്ന 150ൽ അധികം കൗണ്ടറുകളാണ് റെയിൽവേ സ്റ്റേഷനുകളിൽ സജ്ജമാക്കിയിരിക്കുന്നത്.

ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾക്ക് സമീപം വരത്തക്ക വിധമാണ് ഇത്തരം കൗണ്ടറുകൾ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ യാത്രക്കാർക്ക്, ഭക്ഷണം വേഗത്തിലും, സൗകര്യം അനുസരിച്ചും വാങ്ങാൻ സാധിക്കും. വേനൽക്കാല അവധി സീസണിൽ യാത്രക്കാരുടെ എണ്ണം കൂടുന്നത്, പ്രത്യേകിച്ച് റിസർവേഷൻ ഇല്ലാത്ത കോച്ചുകളിലെ തിരക്ക് പരിഗണിച്ചാണ് നടപടിയെന്ന് റെയിൽവെ അറിയിച്ചു.

വൃത്തിയോടെ, മിതമായ നിരക്കിൽ ഭക്ഷണം നൽകുന്ന കൗണ്ടറുകൾ കൂടുതൽ യാത്രക്കാർ പ്രയോജനപ്പെടുത്തുമെന്നാണ് റെയിൽവെയുടെ പ്രതീക്ഷ. 20 രൂപയുടെ ഉച്ചഭക്ഷണം, 50 രൂപയ്ക്ക് ലൈറ്റ് സ്നാക്സ് എന്നിങ്ങനെ രണ്ട് രീതികളിൽ ഭക്ഷണം നൽകുന്ന സംവിധാനമാണ് നിലവിൽ വിഭാവനം ചെയ്ത് നടപ്പാക്കുന്നത് എന്ന് അധികൃതർ പറയുന്നു.

2023ൽ 51 സ്റ്റേഷനുകളിൽ ‘അഫോഡബിൾ മീൽ കൗണ്ടർ ‘ സജ്ജമാക്കിയിരുന്നു. നിലവിൽ ഇത് ഇന്ത്യയിലാകെ 100ൽ അധികം സ്റ്റേഷനുകളിലേക്കാണ് ഈ പദ്ധതി ഉള്ളത്. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ ഉൾപ്പെടെയുള്ള സതേൺ റെയിൽവെ സോണുകളിൽ കൗണ്ടറുകൾ സജ്ജമാക്കിയിരിക്കുന്നത്.

വന്ദഭാരതിലെ കുടിവെള്ളം വെട്ടിക്കുറച്ച് റെയിൽവേ

വന്ദേഭാരത് ട്രെയിനുകളില്‍ വിതരണം ചെയ്തിരുന്ന കുടിവെള്ളത്തിൽ അളവിൽ മാറ്റംവരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മുമ്പ് ഒരു ലീറ്റര്‍ കുപ്പിവെള്ളമായിരുന്നു സൗജന്യമായി നല്‍കിയിരുന്നത്. ഇപ്പോൾ ഇത് അരലിറ്ററിന്റെ കുപ്പിയായി കുറച്ചു.

യാത്രക്കാരുടെ അവകാശങ്ങള്‍ കവര്‍ന്ന് ലാഭമുണ്ടാക്കുന്നതിനു വേണ്ടിയല്ല റെയില്‍വേയുടെ പുതിയ പരിഷ്‌കാരം എന്ന് നടപടിയെപ്പറ്റി അധികൃതർ വ്യക്തമാക്കുന്നുണ്ട്. വന്ദേഭാരതില്‍ സൗജന്യമായി നല്‍കുന്ന വെള്ളം പലരും പൂര്‍ണമായി ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ കണ്ടെത്തിയിരുന്നു.

കുടിവെള്ളം ഉപയോഗിക്കാതെ പാഴായി പോകുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരം. ഇനി മുതല്‍ 500 മില്ലിലീറ്ററിന്റെ കുപ്പിവെള്ളമായിരിക്കും യാത്രക്കാര്‍ക്ക് ലഭിക്കുക. ആവശ്യമുള്ളവര്‍ക്ക് രണ്ടാമതൊരു കുപ്പി കൂടി സൗജന്യമായി ലഭിക്കും.