ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷിക്കാം; ബോണസും ഉത്സവബത്തയും നാളെ മുതൽ | bonus for employees and festival allowance for pensioners will be distributed from tomorrow; check the details in Malayalam Malayalam news - Malayalam Tv9

Onam 2024: ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷിക്കാം; ബോണസും ഉത്സവബത്തയും നാളെ മുതൽ

Published: 

08 Sep 2024 09:53 AM

Bonus for employees: പെൻഷൻകാർക്ക് ഉത്സവബത്തയായി ലഭിക്കുക 1,000 രൂപയാണ് എന്നും വിവരമുണ്ട്. 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹത ഉള്ളവർ 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവരാണ്.

Onam 2024: ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷിക്കാം; ബോണസും ഉത്സവബത്തയും നാളെ മുതൽ

Bonus (facebook Image)

Follow Us On

തിരുവനന്തപുരം: പെൻഷൻകാർക്കും ജീവനക്കാർക്കും സന്തോഷവാർത്ത. ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും നാളെ മുതൽ വിതരണം ചെയ്തു തുടങ്ങുന്നു. പെൻഷൻകാരുടെ ഉത്സവബത്തയും നാളെ മുതൽ വിതരണം ചെയ്യുമെന്നാണ് വിവരം. ബോണസായി 4,000 രൂപയാണ് ലഭിക്കുക. ഉത്സവബത്ത 2,750 രൂപയുമാണ്.

പെൻഷൻകാർക്ക് ഉത്സവബത്തയായി ലഭിക്കുക 1,000 രൂപയാണ് എന്നും വിവരമുണ്ട്. 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹത ഉള്ളവർ 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവരാണ്. ഈ വിവരം വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ALSO READ – കരിപ്പൂരിൽ പിടികൂടുന്ന സ്വർണം പരിശോധിക്കാൻ ആളില്ല; അപേക്ഷ ക്ഷണിച്ചിട്ട് എത്തിയത് ഒരാ

പത്താം ശമ്പള പരിഷ്‌കരണം അനുസരിച്ച് ശമ്പളം വാങ്ങുന്നവരാണെങ്കിൽ 2024 മാർച്ച് 31ന് ആകെ വേതനമായി 33,456 രൂപയോ താഴെയോ കൈപ്പറ്റിയവരാണ്. ഇവർക്കാണ് ബോണസ്. വീട്ടുവാടക ബത്തയും മറ്റു നഷ്ടപരിഹാര ബത്തകളും ഒഴിവാക്കിയാണ് ആകെ ശമ്പളം കണക്കാക്കേണ്ടത് എന്നും പ്രത്യേകം പറയുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 6 മാസമെങ്കിലും സർവീസ് ഉണ്ടായിരിക്കണം എന്നും ചട്ടമുണ്ട്.

ഇവർ 20,000 രൂപ വരെ അഡ്വാൻസായി കൈപ്പറ്റാം. ആയിരത്തിന്റെ ഗുണിതങ്ങളായിരിക്കണം അപേക്ഷയിലൂടെ ആവശ്യപ്പെടേണ്ടത് എന്നും പ്രത്യേകം പറയുന്നു. 5 മാസത്തെ ഇതിനു തുല്യ ഗഡുക്കളായി ഒക്ടോബറിലെ ശമ്പളം മുതൽ തിരികെ പിടിക്കും. പാർട്ടൈം കണ്ടിൻജന്റ് ജീവനക്കാർ, അങ്കണവാടി വർക്കർമാർ, കുടുംബാസൂത്രണ വൊളന്റിയർമാർ തുടങ്ങിയവർക്ക് 6,000 രൂപയാണ് അഡ്വാൻസ് ലഭിക്കുക. ഓണം കഴിഞ്ഞാൽ വിതരണം പാടില്ല എന്നും ഉത്തരവിൽ പറയുന്നു.

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version