Bobby Chemmanur : സ്വന്തം റോൾസ് റോയ്സ് ടാക്സിയാക്കിയ സംരംഭകൻ, സോഷ്യൽ മീഡിയ താരം, ജീവകാരുണ്യ പ്രവർത്തകൻ; അങ്ങനെ എല്ലാമായ ബോബി ചെമ്മണ്ണൂരിൻ്റെ ആസ്തി എത്രയാണ്?
Business Man Bobby Chemmanur Net Worth : സ്വർണവ്യാപാരി എന്നതിലുപരി ഹോട്ടൽ, ടൂറിസം തുടങ്ങിയ നിരവധി മേഖലയിൽ ബോബി ചെമ്മണ്ണൂരിൻ്റെ വ്യാവസായം നീണ്ട് നിൽക്കുന്നുണ്ട്. സ്വർണക്കട എന്നതിലുപരി സ്വർണത്തിന്മേൽ പണയം നൽകുന്നത് ചെമ്മണ്ണൂർ ഗ്രൂപ്പിൻ്റെ പ്രധാന ബിസിനസ്.
പൊതുവേദിയിലും സോഷ്യൽ മീഡിയയിലുമായി ദ്വയാർഥ പ്രയോഗത്തിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയിൽ വ്യാപാരിയും സോഷ്യൽ മീഡിയ താരവുമായ ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. വയനാട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് ഉടൻ എത്തിച്ച് ബാക്കി നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കേരള പോലീസ്. ബോബി ചെമ്മണ്ണൂരിന് പണത്തിൻ്റെ ഹുങ്കാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു നടി ഹണി റോസ് താൻ വ്യാവസായിക്കെതിരെ പരാതി നൽകിയെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിപ്പ് നൽകുന്നത്. ഈ സംഭവ വികാസങ്ങൾക്കൊപ്പം എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ബോച്ചേയുടെ ആകെ ആസ്തി (Bobby Chemmanur Net Worth) എത്രയാണ്.
ബോച്ചേയുടെ ബിസിനസുകൾ
ചെമ്മണ്ണൂർ കുടുംബത്തിലെ സ്വർണവ്യാപാരം പണയം സ്ഥാപനങ്ങൾ തുടങ്ങിയവ ബോബി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കീഴിൽ വരുന്നവയാണ് ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ളത്. ഇതിൽ ചെമ്മണ്ണൂർ ഇൻ്റർനാഷ്ണൽ ജുവലേഴ്സ് ബോച്ചേയുടെ കീഴിലാണ്. അതേസമയം വെറും ചെമ്മണ്ണൂർ ജുവലേഴ്സ് എന്ന പേര് മാത്രമുള്ള സ്ഥാപനം ജോർജ് ചെമ്മണ്ണൂർ എന്ന ബോച്ചേയുടെ കുടുംബത്തിലുള്ള മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണ്. സ്വർണവ്യാപാരത്തിന് പുറമെ സ്വർണപണയം നൽകുന്ന ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെൻ്റ് ലിമിറ്റഡിൻ്റെ കീഴിലുള്ള ബോച്ചേ ഗോൾഡ് ലോൺ, നിക്ഷേപ സ്ഥാപനമായ ചെമ്മണ്ണൂർ നിധി, ഹോട്ടൽ ആൻഡ് ടൂറിസും സ്ഥാപനങ്ങളായ ക്ലബ് ഓക്സിജൻ, ബോബി ടൂർസ് ആൻഡ് ട്രാവൽസ്, സൂപ്പർ മാർക്കറ്റ് ശൃംഖലയായ ബോബി ബസാർ തുടങ്ങിയവാണ് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ കീഴിൽ പ്രവർത്തിക്കുന്നതെന്നാണ് ബോബി ചെമ്മണ്ണൂരിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്. ബ് ഓക്സിജൻ, ബോബി ടൂർസ് ആൻഡ് ട്രാവൽസിൻ്റെ കീഴിലാണ് റോൾസ് റോയ്സ് ടാക്സി സർവീസ് ബോച്ചേ പ്രവർത്തിപ്പിക്കുന്നത്. കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എയർ ടാക്സി സർവീസും ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് നടത്തുന്നുണ്ട്.
ALSO READ : Boby Chemmanur: ‘ഹണിക്ക് വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; ബോബി ചെമ്മണ്ണൂർ
ഇവയ്ക്ക് പുറമെ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ബോബി ചെമ്മണ്ണൂർ സംഘടിപ്പിക്കാറുണ്ട്. ഉദ്ദാഹരണമായി വയനാട് ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് പണിയുന്നതിനായി തൻ്റെ ഭൂമി ബോബി ചെമ്മണ്ണൂർ വിട്ട് നൽകിയെന്നത് വാർത്തയായിരുന്നു. സൗദി അറേബ്യയിൽ വധശിക്ഷ വിധിക്കപ്പെട്ട അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ബോബി ചെമ്മണ്ണൂർ പ്രവർത്തിച്ചതും വാർത്തയിൽ ഇടം നേടിയിരുന്നു.
വിവാദങ്ങളിൽ ഇടം നേടുന്നത് പോലെ ബോച്ചേയുടെ സ്ഥാപനങ്ങൾ പേര് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ പലപ്പോഴും റിപ്പോർട്ടുകളിൽ വരാറുണ്ട്. മണി ചെയ്ൻ മാതൃകയിൽ ചെമ്മണ്ണൂർ നിക്ഷേപകരിൽ നിന്നും പണം സംഹാരിച്ചുയെന്ന് 2016ൽ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ആർബിഐയുടെയോ സെബിയുടെയും അനുമതിയില്ലാതെയാണ് അന്ന് മണി ചെയിൻ മാതൃകയിൽ (പൊൻസി സ്കീം) ബോബി ചെമ്മണ്ണൂരിൻ്റെ സ്ഥാപനം ജനങ്ങളിൽ നിന്നും പണം നിക്ഷേപം നടത്തിയത്. ഇത് തുടർന്ന് നിരവധി തവണ ആദായനികുതി വകുപ്പ് പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ബോച്ചേയുടെ ആസ്തി എത്രയാണ്?
പ്രധാനമായും ബോബി ചെമ്മണ്ണൂരിൻ്റെ സാമ്പത്തിക ശ്രോതസ് മേൽ പറഞ്ഞ സ്ഥാപനങ്ങളിലൂടെയാണെങ്കിലും ഇവയെല്ലാം നടത്താനുള്ള വരുമാനമുണ്ടാകുന്നത് പാരമ്പര്യ സ്വത്തിൽ നിന്ന് തന്നെയാണ്. ചെമ്മണ്ണൂർ കുടുംബത്തിൽ നിന്നും തലമുറ കൈമാറി ലഭിച്ച സ്വർണവ്യാപരം സ്വർണപണയവുമാണ് ബിസിനസുകളാണ്. പല അഭ്യൂഹങ്ങൾ പ്രകാരം ബോബി ചെമ്മണ്ണൂരിൻ്റെ ആസ്തി 1000 കോടിക്ക് മുകളിൽ വരുമെന്നാണ്. ചില റിപ്പോർട്ടുകൾ പ്രകാരം 700 മുതൽ 800 കോടിയോളമാകാം തൃശൂരിൽ നിന്നുള്ള വ്യാപാരിക്കുള്ള ആകെ ആസ്തി.
എന്നാൽ 2017 സമർപ്പിച്ച രേഖകൾ പ്രകാരം ചെമ്മണ്ണൂർ ഇൻ്റർനാഷ്ണൽ ജുവലേഴ്സിൻ്റെ ടേൺ ഓവർ 2500 കോടി രൂപയാണ്. ആകെ ആസ്തി 1550 കോടി രൂപയും. ഇത് ജുവലറിയുടെ മാത്രമാണ്. ബാക്കി ബിസിനസ് സംരഭങ്ങളുടെ കണക്ക് ഇതിലേക്ക് ചേർക്കുമ്പോൾ ബോച്ചേയുടെ ആസ്തി ഇനിയും വർധിച്ചേക്കും. അന്നത്തെ കണക്ക് പ്രകാരം ചെമ്മണ്ണൂർ ജുവലേഴ്സിന് ഇന്ത്യയിലും വിദേശത്തുമായി 43 ഷോറുമുകളാണുള്ളത്