Crypto Rate: ബിറ്റ് കോയിൻ 1-ന് 76 ലക്ഷം, കയ്യിൽ ക്രിപ്റ്റോയുണ്ടോ? കോടികൾ വാരാം
Bitcoin Rate Hike Reasons: മാർക്കറ്റ് അനലിസ്റ്റുകൾ പറയുന്ന പ്രകാരം അധികം താമസിക്കാതെ തന്നെ 1 ലക്ഷം ഡോളർ എന്ന ചരിത്ര നിമിഷത്തിൽ ബിറ്റ്കോയിൻ എത്തും. അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പും അതിന് ശേഷം വന്ന വിപണി മാറ്റങ്ങളുമാണ് ക്രിപ്റ്റോ കറൻസിയെയും ബാധിച്ചത്
ഒറ്റ രാത്രി ഇരുട്ടി വെളുത്തതോടെ ദശാസന്ധി നീങ്ങിയ സാമ്പത്തിക മേഖലയാണ് ഇപ്പോൾ ക്രിപ്റ്റോ കറൻസി. ചരിത്രത്തിലെ ഏറ്റവും വലിയ റേറ്റായ 1 ലക്ഷം ഡോളറിലേക്ക് നീങ്ങുകയാണ് വിപണിയിൽ ബിറ്റ്കോയിൻ. ഇതിനോട് ആനുപാതികമായി മറ്റ് കറൻസികളും നിരക്ക് ഉയർത്തിക്കൊണ്ടിരിക്കുന്നു. 90,233.82 ഡോളറാണ് ബിറ്റ്കോയിൻ്റെ ഇന്നത്ത് നിരക്ക്.
മാർക്കറ്റ് അനലിസ്റ്റുകൾ പറയുന്ന പ്രകാരം അധികം താമസിക്കാതെ തന്നെ 1 ലക്ഷം ഡോളർ എന്ന ചരിത്ര നിമിഷത്തിൽ ബിറ്റ്കോയിൻ എത്തും. അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പും അതിന് ശേഷം വന്ന വിപണി മാറ്റങ്ങളുമാണ് ക്രിപ്റ്റോ കറൻസിയെയും ബാധിച്ചത്. ഇലോൺ മസ്കിൻ്റെയും, ഡോണൾഡ് ട്രംപിൻ്റെയും സ്വാധീനം തന്നെയാണ് ക്രിപ്റ്റോ കറൻസിയുടെ ഉണർവിന് പിന്നിൽ.ഇവർ രണ്ട് പേരും ക്രിപ്റ്റോ അനുകൂലികളായതിനാൽ തന്നെ വലിയൊരു മാറ്റം തന്നെ വരും നാളുകളിൽ പ്രതീക്ഷിക്കാം.
ALSO READ: Stock Investment: ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാമോ?
നവംബർ 5 മുതൽ പരിശോധിച്ചാൽ ഏകദേശം 25 ശതമാനത്തിലധികം വളർച്ചയാണ് ബിറ്റ്കോയിൻ്റെ മാർക്കറ്റിൽ ഉണ്ടായത്. തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമേരിക്കയെ ഡിജിറ്റൽ ആസ്തികളുടെ ആഗോള കേന്ദ്രമാക്കി മാറ്റുമെന്നും ബിറ്റ്കോയിൻ്റെ ദേശീയ കരുതൽ ശേഖരം നിർമ്മിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതും മാർക്കറ്റിൻ്റെ ഉണർവിന് കാരണമായി. ഇതിന് പിന്നാലെ സോഫ്റ്റ്വെയർ സ്ഥാപനവും പ്രമുഖ ബിറ്റ്കോയിൻ നിക്ഷേപകരുമായ മൈക്രോസ്ട്രാറ്റജി, ഒക്ടോബർ 31 നും നവംബർ 10 നും ഇടയിൽ ഏകദേശം 2 ബില്യൺ ഡോളർ മൂല്യമുള്ള ബിറ്റ്കോയിനുകൾ വാങ്ങിയതായി പ്രഖ്യാപിച്ചിരുന്നു ഇതും സ്റ്റോക്ക് വിലയിൽ 26 ശതമാനം വർദ്ധനവിന് കാരണമായി.
എങ്കിലും ഇതിന് മറ്റ് ചില പ്രശ്നങ്ങളും ഭാവിയിൽ പ്രതീക്ഷിക്കാവുന്നതാണ്. പ്രതീക്ഷ നൽകുന്നതായി തോന്നുമെങ്കിലും, ക്രിപ്‌റ്റോ മാർക്കറ്റ് വളരെ അസ്ഥിരമായി തുടരുമെന്നാണ് സാമ്പത്തിക മേഖലയിലെ വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പല കോയിനുകൾക്കും ഇപ്പോഴും ഇപ്പോഴും പ്രവർത്തനാനുമതി അടക്കമുള്ള പ്രശ്നങ്ങളുണ്ട്. ഒപ്പം തന്നെ ഇവയുടെ ഫണ്ടിംഗ് സംവിധാനങ്ങളിലും വ്യക്തതയില്ല
അന്താരാഷ്ട്ര തലത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം മാറ്റങ്ങൾ സ്വർണ വിപണിയെയും ബാധിക്കുന്നുണ്ട്. ഇതുവരെ 4160 രൂപയാണ് സ്വർണ്ണത്തിന് ഒറ്റയടിക്ക് കുറഞ്ഞത്. പവന് 70000- കടക്കും എന്ന പ്രതീക്ഷകളും സൂചനകളും ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിലൊന്നും തന്നെ സംഭവിച്ചില്ല.
( ക്രിപ്റ്റോ നിക്ഷേപങ്ങൾ വിപണിയിലെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തുക.നഷ്ടങ്ങൾക്ക് ടിവി9 മലയാളം ഉത്തരവാദിയല്ല.)