5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PPF Calculation: 1,000 രൂപ നിക്ഷേപിച്ചാൽ 3.21 ലക്ഷം ഗ്യാരണ്ടി, പിപിഎഫിൽ നിന്നും എത്ര നേടാം?

Public Provident Fund Interest: പിപിഎഫ് നിക്ഷേപം 500 രൂപയിൽ ആരംഭിക്കാം. എല്ലാ മാസവും 500 രൂപ മാത്രം നിക്ഷേപിച്ചാൽ, 15 വർഷത്തിന് ശേഷം നിങ്ങൾക്ക് ഏകദേശം 1.6 ലക്ഷം രൂപയായിരിക്കും ആകെ നിക്ഷേപം.

PPF Calculation: 1,000 രൂപ നിക്ഷേപിച്ചാൽ 3.21 ലക്ഷം ഗ്യാരണ്ടി, പിപിഎഫിൽ നിന്നും എത്ര നേടാം?
PPF Calculation
arun-nair
Arun Nair | Published: 01 Jul 2024 19:08 PM

സുരക്ഷിതമായൊരു സർക്കാർ സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ആർക്കും പിപിഎഫിൽ നിക്ഷേപിക്കാം. മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് പിപിഎഫിന് ഉയർന്ന പലിശ നിരക്കുണ്ട്. 15 വർഷമാണ് പിപിഎഫിൻ്റെ മെച്യൂരിറ്റി കാലാവധി. നിലവിൽ, 7.1% വാർഷിക പലിശയാണ് പിപിഎഫിന് ലഭിക്കുന്നത്. പദ്ധതിയിൽ പ്രതിമാസം 1,000 രൂപ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ 3.21 ലക്ഷം രൂപ ലഭിക്കും എങ്ങനെയെന്ന് പരിശോധിക്കാം. ബാങ്കിലെ സ്ഥിര നിക്ഷേപത്തേക്കാൾ വലിയ പലിശയാണ് പിപിഎഫിൽ നിന്നും ലഭിക്കുന്നത്. അതു കൊണ്ട് തന്നെ നിക്ഷേപവും പലിശയും എല്ലാം ചേരുമ്പോൾ വലിയ തുകയാണ് ലഭിക്കുന്നത്.

3000 രൂപ നിക്ഷേപിച്ചാൽ എത്ര രൂപ?

പിപിഎഫ് നിക്ഷേപം 500 രൂപയിൽ ആരംഭിക്കാം. എല്ലാ മാസവും 500 രൂപ മാത്രം നിക്ഷേപിച്ചാൽ, 15 വർഷത്തിന് ശേഷം നിങ്ങൾക്ക് ഏകദേശം 1.6 ലക്ഷം രൂപയായിരിക്കും ആകെ നിക്ഷേപം. എന്നാൽ രണ്ടായിരം രൂപ വീതം നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് ഏകദേശം 6.43 ലക്ഷം രൂപയായിരിക്കും ആകെ സമ്പാദ്യം. ഇത് പ്രതിമാസം മൂവായിരം രൂപയാണെങ്കിൽ ആകെ നിക്ഷേപം 9.64 ലക്ഷം രൂപയാവും. ഒരു സാമ്പത്തിക വർഷത്തിലെ നിങ്ങളുടെ ആകെ നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്.

അക്കൗണ്ട് എവിടെ തുടങ്ങാം

ഏതെങ്കിലും പോസ്റ്റ് ഓഫീസ്, ബാങ്ക് ശാഖകളിൽ നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്തവരാണെങ്കിൽ മാതാപിതാക്കൾക്ക് അക്കൗണ്ട് തുടങ്ങാം. കുട്ടികൾക്ക് 18 വയസ്സ് തികയുന്നത് വരെ കെയർടേക്കറായി നിങ്ങൾക്ക് തന്നെ അക്കൗണ്ട് നിയന്ത്രിക്കാനാകും എന്നതാണ് പ്രത്യേകത. പിപിഎഫ് അക്കൗണ്ടിൻ്റെ മെച്യൂരിറ്റി കാലയളവ് 15 വർഷമാണ്. ഇതിന് ശേഷവും നിങ്ങൾക്ക് നിക്ഷേപം തുടരാം. മാത്രമല്ല അഞ്ച് വർഷത്തേക്ക് കൂടി നിക്ഷേപ കാലാവധി നീട്ടാനും സാധിക്കും. മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുന്നതിന് 1 വർഷം മുമ്പ് കാലാവധി നീട്ടാൻ അപേക്ഷിക്കാം.

5 വർഷം കഴിഞ്ഞ് പിൻവലിക്കൽ

പിപിഎഫ് അക്കൗണ്ട് തുറന്ന് 5 വർഷത്തേക്ക് ഈ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല. ഈ കാലയളവിൽ ഫോം 2 പൂരിപ്പിച്ച് മുൻകൂറായി പിൻവലിക്കാം. 15 വർഷത്തിന് മുമ്പ് പൂർണമായും പിൻവലിക്കാൻ സാധിക്കില്ല. പിപിഎഫിൽ നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മുഴുവൻ തുകയും നികുതി രഹിതമാണ്. ദീർഘകാല ആനുകൂല്യങ്ങൾ അനുസരിച്ച്, പിപിഎഫ് നിക്ഷേപം ഒരു നല്ല ഓപ്ഷനാണ്.

ലോൺ

പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയിൽ നിങ്ങൾക്ക് വായ്പയും ലഭിക്കും. പക്ഷേ അക്കൗണ്ട് തുറന്ന സാമ്പത്തിക വർഷം ഒഴികെ, അടുത്ത വർഷം മുതൽ അഞ്ച് വർഷ കാലയളവിൽ പിപിഎഫിൽ നിന്ന് വായ്പയെടുക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. 2017 ജനുവരിയിൽ ഒരു PPF അക്കൗണ്ട് തുറന്നാൽ, 2018 ഏപ്രിൽ 1 മുതൽ നിങ്ങൾക്ക് വായ്പയെടുക്കാം. നിക്ഷേപത്തിൻ്റെ പരമാവധി 25% വരെ വായ്പ ലഭിക്കും.