AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kisan Vikas Patra: എത്ര നിക്ഷേപിച്ചാലും കാലാവധി പൂർത്തിയായാൽ ഇരട്ടി; സർക്കാർ സ്കീമാണ്, 5 ലക്ഷം ഇട്ടാൽ?

Kisan Vikas Patra Benefits: കിസാൻ വികാസ് പത്ര, പോസ്റ്റ് ഓഫീസിന്റെ ആകർഷകമായ നിക്ഷേപ പദ്ധതിയാണ്. 7.5% പലിശ നിരക്കോടെ, 115 മാസത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകും. കുറഞ്ഞത് 1000 രൂപ മുതൽ നിക്ഷേപിക്കാം

Kisan Vikas Patra: എത്ര നിക്ഷേപിച്ചാലും കാലാവധി പൂർത്തിയായാൽ ഇരട്ടി; സർക്കാർ സ്കീമാണ്, 5 ലക്ഷം ഇട്ടാൽ?
Post Office SavingsImage Credit source: TV9 Network
arun-nair
Arun Nair | Updated On: 19 Feb 2025 18:01 PM

എല്ലാ നിക്ഷേപങ്ങൾക്കും ബാങ്കിനെ തന്നെ ആശ്രയിക്കണമെന്നില്ല. നിരവധി സർക്കാർ സ്കീമുകളും പദ്ധതികളും ഉള്ളതിനാൽ നിക്ഷേപം നോക്കിയും കണ്ടും ചെയ്താൽ മികച്ച നേട്ടവും വരുമാനവും നേടാനാവും എന്നത് അറിഞ്ഞിരിക്കണം. ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ മുൻപിലാണ് പോസ്റ്റ് ഓഫീസ്. ബാങ്കുകളേക്കാൾ കൂടുതൽ പലിശ നൽകുന്ന നിരവധി പോസ്റ്റ് ഓഫീസ് പദ്ധതികളുണ്ട്. ഇത്തരത്തിൽ വലിയ വരുമാനം നേടാൻ കഴിയുന്ന പോസ്റ്റ് ഓഫീസിന്റെ ഒരു പദ്ധതിയെക്കുറിച്ച് നോക്കാം.

കിസാൻ വികാസ് പത്ര

7.5 ശതമാനം പലിശയാണ് കിസാൻ വികാസ് പത്രയുടെ ഏറ്റവും ആകർഷണീയമായ കാര്യം. പദ്ധതിയിൽ നിങ്ങൾക്ക് കുറഞ്ഞത് 1000 രൂപ മുതൽ നിക്ഷേപിക്കാം. എന്നാൽ പരമാവധി പരിധി ഇതിലില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത്രയും പണം കിസാൻ വികാസ് പത്ര വഴി നിക്ഷേപിക്കാൻ സാധിക്കും. എത്ര പണം നിക്ഷേപിച്ചാലും കാലാവധി പൂർത്തിയാകുമ്പോൾ മുതലും പലിശയുമടക്കം ഇരട്ടി തുകയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. കിസാൻ വികാസ് പത്ര പദ്ധതിയിൽ ലംപ്സം നിക്ഷേപമാണ് നടത്തുന്നത്

കാലാവധി പൂർത്തിയാകുമ്പോൾ പണം ഇരട്ടി

കിസാൻ വികാസ് പത്ര പദ്ധതി പ്രകാരം 115 മാസം കൊണ്ട് നിങ്ങളുടെ നിക്ഷേപം വളരും. അതായത് 9 വർഷവും 7 മാസവും പണം ഇരട്ടിയായി ലഭിക്കും. പദ്ധതിയിൽ നിങ്ങൾ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, നിങ്ങൾക്ക് 5 ലക്ഷം രൂപ പലിശ ലഭിക്കും, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ആകെ 10 ലക്ഷം രൂപ കയ്യിൽ ലഭിക്കും. ഈ പദ്ധതിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നേരിട്ട് 10 ലക്ഷം രൂപ പലിശ അടക്കം കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ആകെ 20 ലക്ഷം രൂപ ലഭിക്കും.

നിക്ഷേപകരുടെ പണം സുരക്ഷിതം

സർക്കാർ പദ്ധതിയായതിനാൽ തന്നെ കിസാൻ വികാസ് പത്ര പൂർണ്ണമായും സുരക്ഷിതമായ ഒരു പദ്ധതിയാണ്. ഇതിൽ നിക്ഷേപിക്കുന്ന പണം പൂർണ്ണമായും സുരക്ഷിതമാണ്, നിങ്ങൾക്ക് ഗ്യാരണ്ടിയോടെ സ്ഥിരമായ പലിശ ഇവിടെ ലഭിക്കും. പോസ്റ്റ് ഓഫീസ് കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുകയും സേവനങ്ങൾ നൽകുകയും ചെയ്യുന്ന ഒന്നായതിനാൽ തന്നെ മറ്റ് പേടികളുടെ ആവശ്യമില്ല. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുക പൂർണ്ണമായും സുരക്ഷിതമാണ്.